സ്റ്റിയറിംഗ് കൈവിട്ട ഡ്രൈവറെ പോലെ പിണറായി, ചുറ്റും നടക്കുന്നത് അറിയുന്നില്ല

അറുപതു ദിവസം പോലും പൂര്‍ത്തിയാകാത്ത പിണറായി സര്‍ക്കാര്‍ ഭരണത്തില്‍ തീര്‍ത്തും ദുര്‍ബലമാകുന്നു. യുഡിഎഫ് സര്‍ക്കാര്‍ തന്ത്ര പ്രധാന കസേരകളില്‍ നിയമിച്ച ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇപ്പോഴും കേരളം ഭരിക്കുന്നത്. സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളില്‍ ജീവനക്കാരെ മാറ്റി നിയമിക്കാന്‍ ശ്രദ്ധ ചെലുത്തുന്ന സിപിഎമ്മുകാര്‍ കസേരയൊഴിയാത്തവരെ കാണുന്നതേയില്ല.
കൊച്ചിയില്‍ സ്ത്രീയെ കടന്നു പിടിച്ച സര്‍ക്കാര്‍ പ്ലീഡര്‍ യുഡിഎഫ് നോമിനിയാണ്, കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ കയറ്റാതിരിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ പ്ലീഡര്‍ ലീഗ് നോമിനിയാണ്. പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഐസ്‌ക്രീം കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ കേസ് റിപ്പോര്‍ട്ട് ചെയ്യാതിരിക്കാനായി ലീഗ് നോമിനി ആലിക്കോയ മാധ്യമങ്ങളെ വിലക്കികൊണ്ട് കത്ത് നല്‍കിയത്.
സര്‍ക്കാര്‍ പ്ലീഡര്‍മാരെ എസ്‌ഐമാര്‍ക്ക് ഭയമാണ്. കോഴിക്കോട് ടൗണ്‍ എസ്‌ഐ വിമോദ് പേടിച്ചാണ് മാധ്യമങ്ങളെ പുറത്താക്കിയത്. സര്‍ക്കാര്‍ പ്ലീഡറുടെ പിന്തുണയുള്ളതിനാല്‍ അദ്ദേഹം പത്രക്കാര്‍ക്ക് മുമ്പില്‍ ഓവര്‍സ്മാര്‍ട്ടായി.
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാകട്ടെ സ്വന്തം ഇഷ്ടപ്രകാരം നീങ്ങുന്നു, വ്യക്തിവൈരാഗ്യം ഉള്ളവരെയൊക്കെ അന്വേഷണത്തില്‍ കുരുക്കാനാണ് അദ്ദേഹത്തിന്റെ താത്പര്യം.
പിണറായിയെ സംസ്ഥാനത്ത് നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഉപദേശിക്കാന്‍ ആരുമില്ല. കൂടെയുള്ളവര്‍ക്ക് അദ്ദേഹത്തെ ഭയമാണ്.
പിണറായിയ്ക്കാകട്ടെ തിരക്കിനിടയില്‍ സംഭവിക്കുന്നതെന്താണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നുമില്ല.
യുഡിഎഫുകാരാല്‍ മോശക്കാരനാകുകയാണ് പിണറായി .അച്ചുതണ്ട് നഷ്ടമായ തേരാളിയെ പോലെ രഥമോടിക്കുകയാണ് അദ്ദേഹം ഇപ്പോഴും. എല്ലാവരും ശത്രുക്കളായി കഴിയുമ്പോഴായിരിക്കും അദ്ദേഹം വാസ്തവം മനസ്സിലാക്കുക.
https://www.facebook.com/Malayalivartha






















