ജേക്കബ് തോമസിന്റെ നീല വെളിച്ചം തച്ചങ്കരി ഊരിയെടുക്കും!

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ കാറിലെ നീല ലൈറ്റ് ഊരിക്കാന്‍ ഗതാഗതകമ്മീഷണര്‍ നടപടി ആരംഭിച്ചു. ചുരുക്കത്തില്‍ ഐപിഎസുകാര്‍ തമ്മിലുള്ള ചക്കളത്തി പോരിനാണ് കേരളം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
ടോമിന്‍ തച്ചങ്കരിക്കെതിരെ വിജിലന്‍സ് ത്വരിതപരിശോധന നടത്താന്‍ ഡയറക്ടര്‍ ജേക്കബ് തോമസ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. തന്നോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കാനാണ് ജേക്കബ് തോമസ് ഇപ്രകാരം പ്രവര്‍ത്തിച്ചതെന്ന് വിശ്വസ്തരോട് തച്ചങ്കരി പങ്കു വച്ചിരുന്നു. പോലീസില്‍ നിന്നും മറ്റ് വകുപ്പുകളിലേയ്ക്ക് ഡപ്യൂട്ടേഷനില്‍ പോകുന്നവര്‍ ലൈറ്റ് വയ്ക്കരുതെന്നാണ് തച്ചങ്കരിയുടെ ഉത്തരവ്. അങ്ങനെയാണെങ്കില്‍ വിജിലന്‍സ് മേധാവിക്കും ഫയര്‍ഫോഴ്‌സ് മേധാവിക്കും കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ മേധാവിക്കും നീല ലൈറ്റ് വയ്ക്കാനാവില്ല.
ജേക്കബ് തോമസ് ഇതു കേള്‍ക്കേണ്ട താമസം തച്ചങ്കരിയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. സ്വന്തം അധികാരം ഉപയോഗിച്ചാണ് തച്ചങ്കരി അന്വേഷണത്തിന് ഉത്തരവായത്. തൊട്ടു പിന്നാലെ ചില പ്രമാണിമാരുടെ ലൈറ്റ് താന്‍ ഊരിയെടുക്കുമെന്ന് പറഞ്ഞ് തച്ചങ്കരിയും രംഗത്തെത്തി. പ്രമാണി എന്നുദ്ദേശിച്ചത് ജേക്കബ് തോമസിനെയാണെന്നാണ് സൂചന.
തച്ചങ്കരിക്ക് പിണറായിയുടെയും ജോണ്‍ ബ്രിട്ടാസിന്റെയും പിന്തുണയുണ്ട്. എന്നാല്‍ ജേക്കബ് തോമസിന് ആരുടെയും പിന്തുണയില്ല.വരും ദിവസങ്ങളില്‍ ജേക്കബ് തോമസിന്റെ വാഹനം വഴിയില്‍ തടഞ്ഞ് തച്ചങ്കരി ലൈറ്റ് ഊരിയെടുത്താലും അത്ഭുതപ്പെടാനില്ല. നിയമം കര്‍ശനമായി നടപ്പിലാക്കുമെന്ന് തച്ചങ്കരി ഇതിനകം പറഞ്ഞു കഴിഞ്ഞു. ജേക്കബ് തോമസിന് ഇത്രയും ഫലപ്രദമായി പ്രവര്‍ത്തിക്കാനാവില്ല കാരണം അദ്ദേഹത്തിന് രാഷ്ട്രീയ പിന്തുണയില്ല.
https://www.facebook.com/Malayalivartha






















