വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച റോക്ക് താരം പോലിസ് പിടിയില്‍

സഹോദരിയുടെ മനസു മാറ്റിയതു താനാണെന്നു കരുതി വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ട് വഴി പ്രചരിപ്പിച്ചു. പിറവം മണീട് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കളമശ്ശേരി എച്ച്എംടി ജംക്ഷനു സമീപം താമസിക്കുന്ന നവീന്‍ ജെ. അന്ത്രപ്പേര്‍ ആണ് പോലീസ് പിടിയിലായത്.
അപവാദ പ്രചാരണത്തിനു വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ട് തയാറാക്കിയ സൈബര്‍ കഫേയിലെ കംപ്യൂട്ടറും പോലിസ് പിടിച്ചെടുത്തു. ഐടി നിയമപ്രകാരമാണു കേസെടുത്തിരിക്കുന്നത്. മണീട് സ്വദേശിനിയുടെ അമേരിക്കയിലുള്ള സഹോദരിയെ പുനര്‍വിവാഹം ചെയ്തതു നവീന്‍ അന്ത്രപ്പേറാണ്. നവീന്റെ സ്വഭാവത്തെക്കുറിച്ചു മതിപ്പില്ലാത്തതിനാല്‍ വിവാഹത്തെ വീട്ടമ്മ എതിര്‍ത്തിരുന്നു.
അമേരിക്കയില്‍ താമസമാക്കാമെന്ന കണക്കുകൂട്ടലിലാണു സഹോദരിയെ നവീന്‍ വിവാഹം ചെയ്തത്. വിവാഹം ശേഷം സഹോദരിക്കു കാര്യങ്ങള്‍ ബോധ്യപ്പെടുകയും പത്താംദിവസം അമേരിക്കയിലേക്കു സഹോദരി മാത്രം മടങ്ങുകയും ചെയ്തു. സഹോദരിയുടെ മനസു മാറ്റിയതു താനാണെന്നു കരുതിയുള്ള വൈരാഗ്യത്തിലാണ് റോക്ക് താരം നവീന്‍ റാണി പിറവം എന്ന പേരില്‍ രൂപീകരിച്ച വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴി തന്റെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും അശ്ലീല പോസ്റ്റുകളിലൂടെ അപമാനിക്കുകയും ചെയ്തത്.
ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ സൗന്ദര്യമല്‍സരത്തിനു നല്‍കിയിരുന്ന മുഖചിത്രങ്ങളാണ് ഇതിനായി ദുരുപയോഗം ചെയ്തതെന്നും പരാതിയിലുണ്ട്.
https://www.facebook.com/Malayalivartha






















