കിളിമാനൂരിനടുത്ത് പുളിമാത്തിനു സമീപം കെ.എസ്.ആര്‍.ടി.സി ബസ് ലോറിയിലേക്ക് ഇടിച്ചുകയറി; 20 പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം കിളിമാനൂരിനടുത്ത് പുളിമാത്തിനു സമീപമാണ് അപകടം ഉണ്ടായത്. മൂവാറ്റുപുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസാണ് പുലര്‍ച്ചേ അപകടത്തില്‍ പെട്ടത്. രാവിലെ മൂന്നു മണിയോടെയായിരുന്നു അപകടം.അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റുവെന്നാണ് വിവരങ്ങള്‍. ബസിന്റെ കണ്ടക്ടര്‍ അടക്കം മൂന്ന് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരുക്കേറ്റവരില്‍ അഞ്ചുപേരുടെ നില ഗുരതരമാണ്.
ശ്രീരാജ് (30) അഞ്ചല്‍, മാധുരി (58) അഞ്ചല്‍, ശ്രീനാഥ് (29) കൊട്ടിയം എന്നിവര്‍ക്കാണ് സാരമായ പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കെ.എസ്.ആര്‍.ടി.സി ബസിലെ കണ്ടക്ടറായ ശ്രീനാഥിനാണ് കൂടുതല്‍ പരിക്കുകളുള്ളത്. ശ്രീനാഥിന്റെ രണ്ടു കാലിനും ഇടതു കൈയ്ക്കും പൊട്ടലുണ്ട്. അമ്മയും മകനുമാണ് മാധുരിയും ശ്രീരാജും. മാധുരിക്ക് രണ്ടു കാലിലും പൊട്ടലുണ്ട്. ശ്രീരാജിന് തലയ്ക്കാണ് പരിക്കേറ്റത്. ഗ്ലാസ് പൊട്ടിത്തെറിച്ചുള്ള പരിക്കുകള്‍ എല്ലാപേര്‍ക്കുമുണ്ട്
പരുക്കേറ്റ എട്ട് പേരെ ഗോകുലം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിട്ടുണ്ട്. പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ ബസ് ലോറിക്ക് പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരങ്ങള്‍. അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha






















