മദ്യലഹരിയില്‍ കെ.എസ്.ആര്‍.ടി.സി ബസുമായി ജീവനക്കാരന്‍ കടന്നു; മെക്കാനിക്കിനെ പോലീസ് പിടികൂടി

മദ്യലഹരിയില്‍ ജീവനക്കാരന്‍ കെ.എസ്.ആര്‍.ടി.സി ബസുമായി കടന്നുകളഞ്ഞു. തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ മെക്കാനിക്ക് ഷിബുവാണ് ഞായറാഴ്ച്ച രാത്രി ഡിപ്പോയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ബസുമായി കടന്നുകളഞ്ഞത്. മദ്യലഹരിയില്‍ ബസുമായി എത്തിയ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.
പത്മവിലാസം റോഡില്‍ പരിശോധന നടത്തിയിരുന്ന പോലീസാണ് ബസ് തടഞ്ഞത്. കസ്റ്റഡിയിലെടുത്ത ഇയാളുമായി പോലസീസുകാര്‍ ഡിപ്പോയില്‍ എത്തിയപ്പോഴായിരുന്നു ബസ് നഷ്ടമായ വിവരം അധികൃതര്‍ അറിയുന്നത്.
ഇയാള്‍ നേരത്തെ സസ്‌പെന്‍ഷനിലായിരുന്നു സസ്‌പെന്‍ഷന്‍ കാലത്തെ ആനുകൂല്യങ്ങള്‍ ലഭിക്കാതിരുന്നതിനാലാണ് താന്‍ ബസ് കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. അതിര്‍ത്തി കടത്തി ബസ് പൊളിച്ചുവില്‍ക്കുകയായിരുന്നു ലക്ഷ്യം
https://www.facebook.com/Malayalivartha






















