മാധ്യമങ്ങള്‍ ആത്മ പരിശോധന നടത്തണം

കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരും, അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷം അടിയന്തിരമായി അവസാനിപ്പിക്കേണ്ടത് ഇരു വിഭാഗത്തിന്റേയും ആവശ്യമാണ്. ജനാധിപത്യ സംവിധാനത്തില്‍ നിയമനിര്‍വ്വഹണ രംഗവും മാധ്യമ രംഗവും തമ്മില്‍ ആരോഗ്യകരമായ ബന്ധം അത്യാവശ്യമാണ്. മറിച്ച് നിസ്സാരമായ കാരണങ്ങളുടെ പേരില്‍ തമ്മില്‍ത്തല്ലുതും, പരസ്പരം പകവീട്ടാന്‍ കാത്തിരിക്കുന്നതും ഇരു വിഭാഗത്തിനും ഹാനികരമാണ്..
കേരളത്തിന്റെ മാധ്യമ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വ്യാപകമായ നിലയില്‍ അഭിഭാഷക-മാധ്യമ പ്രവര്‍ത്തക സംഘര്‍ഷമുണ്ടാവുന്നത്. സാധാരണ ഗതിയില്‍ പരസ്പരം സൗഹൃദത്തോടെയും ഉറ്റബന്ധത്തോടെയും കഴിഞ്ഞിരുന്ന വിഭാഗമാണ് ഇരുപക്ഷവും. നിയമപരമായ വ്യാഖ്യാനങ്ങളിലും, കേസുകളുടെ വിശദാംശങ്ങളിലും അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ സഹായിച്ചിരുു. മറിച്ചും അഭിഭാഷകര്‍ക്ക് അവരുടെ നേട്ടങ്ങള്‍ക്കനുസരിച്ച അംഗീകാരം നല്‍കാന്‍ മാധ്യമങ്ങളും ശ്രദ്ധിച്ചിരുുന്നു. ഇപ്പോള്‍ പരസ്പരം കരബലം പരീക്ഷിക്കുത് അപക്വമായ നിലപാടാണ്.
ഇവിടെ സവിശേഷമായ വസ്തുത, സാധാരണ ഇത്തരം പ്രശ്‌നങ്ങളില്‍ കാരണവസ്ഥാനത്തു നിന്നും പരിഹരിക്കാന്‍ രംഗത്തിറങ്ങിയിരുന്ന മുതിര്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ക്ക് മുന്‍കൈയ്യെടുത്തില്ല എന്നതാണ്. രാഷ്ട്രീയ നേതാക്കളും ടെലിവിഷന്‍ പ്രതികരണക്കാരും മാധ്യമങ്ങളെ പുറമേയ്ക്ക് തുണച്ചെങ്കിലും പൊതുപ്രതികരണങ്ങളില്‍ മാധ്യമങ്ങള്‍ക്കെതിരായ വികാരമാണ നിഴലിച്ചത്.
പൊതു സമൂഹത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്‍കാലങ്ങളിലുായിരു സ്വീകാര്യതയും മതിപ്പും നഷ്ടപ്പെടുു എന്നതിന്റെ സൂചനയാണിത്. ഈ പ്രവണത വളര്‍ന്നു വരാനാണ് സാധ്യത. സമൂഹത്തിന് മാധ്യമങ്ങളോടുള്ള മതിപ്പു നഷ്ടപ്പെടുന്നതിന് പ്രധാനമായും മൂുന്നു കാരണങ്ങളാണുള്ളത്.
വാര്‍ത്ത അവതാരകരുടെ അഹന്തയും മര്യാദകേടും
ടെലിവിഷന്‍ വാര്‍ത്താരംഗം സജീവമായതോടെ മാധ്യമരംഗത്ത് വിസ്മയകരമായ ചടുലത ദൃശ്യമായി. മലയാളിയുടെ വാര്‍ത്താ സംസ്‌കാരത്തെത്ത അതു മാറ്റി മറിച്ചു. എന്നാല്‍ ഇതിലൂടെ ചില അധമപ്രവണതകളും മാധ്യമലോകത്ത് ആധിപത്യമുറപ്പിച്ചു.
വാര്‍ത്താ അവതാരകരുടെ മര്യാദയില്ലാത്ത പെരുമാറ്റമാണ് പൊതുസമൂഹത്തില്‍ മാധ്യമപ്രവര്‍ത്തകരെക്കുറിച്ചുള്ള അവമതിപ്പിന് മുഖ്യകാരണം. തങ്ങളേക്കാള്‍ പ്രായംകൊണ്ടും പ്രവര്‍ത്തന പരിചയം കൊണ്ടും അത്യന്തം ബഹുമാനിക്കേണ്ടവരോട് ധാര്‍ഷ്ട്യത്തോടെയുള്ള ചോദ്യങ്ങളും ഉത്തരങ്ങള്‍ മുഴുമിപ്പിക്കും മുമ്പ് തടസ്സപ്പെടുത്തലും അനവസരത്തിലെ കമന്റുകളും അരോചകമായി മാറി. ബുദ്ധിയിലും കഴിവിലും തങ്ങളെക്കാള്‍ വലിയവരില്ല എ ഭാവമാണ് ചില വാര്‍ത്താ അവതാരകര്‍ക്ക്. സമൂഹം ബഹുമാനിക്കു വ്യക്തികളെ അടച്ചാക്ഷേപിക്കാനും, വായില്‍ത്തോുതു വിളിച്ചു പറയാനും ഇവര്‍ക്ക് മടിയില്ല. രാഷ്ട്രീയക്കാരും, ചര്‍ച്ചക്കാരും നാളെയും ചര്‍ച്ചയ്ക്ക് വിളിക്കണമൊേര്‍ത്ത് ഇവരെ പേരെടുത്തു വിളിക്കുകയും, ഇവരെ പ്രശംസിക്കുകയും ഇവര്‍ അപമാനിച്ചാലും, അതൊക്കെ സഹിച്ച് ഇളിക്കുകയും ചെയ്യും. ചില വാര്‍ത്താ അവതാരകര്‍ കരുതുത് അവര്‍ ഐജിമാരാണൊണ്. ആരെയും ചോദ്യം ചെയ്യാനും ശാസിക്കാനും വിധിക്കാനും അധികാരമുള്ളവരെ ധാരണ ചിലര്‍ക്കെങ്കിലുമുണ്ട് പൊതുസമൂഹം ഇതിനെ അവജ്ഞയോടെ കാണുകയും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ പൊതുവികാരമായി ഇതു വളരുകയും ചെയ്യുു.
അമിത സെന്‍സേഷണലിസം
ടെലിവിഷന്‍ ചാനലുകള്‍ പിന്തുടര്‍ന്നു വരുന്ന അമിത സെന്‍സേഷണലിസം ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുാക്കിയി
ട്ടുണ്ട്. ഐ.എസ്.ആര്‍.ഒ. ചാരക്കേസിന്റെ കാലത്ത് പ്രിന്റ് മീഡിയ ഇത്തരം മായിക വലയത്തില്‍പ്പെട്ടതിന്റെ പഴി ഇനിയും മാറിയില്ല. കേരളത്തിലെ മാധ്യമങ്ങളുടെ വിശ്വാസ്യതയില്‍ കരിനിഴല്‍ വീഴ്ത്തിയ സുപ്രധാന സംഭവമായിരുു ഐ.എസ്.ആര്‍.ഒ. ചാരക്കേസ്.
ഇ് നിത്യേന സെന്‍സേഷണല്‍ വാര്‍ത്തയ്ക്ക് ദാഹിക്കുകയാണ് കേരളത്തിലെ മാധ്യമങ്ങള്‍. വാര്‍ത്തകളുടെ നിജസ്ഥിതി അിറയാനോ, അറിഞ്ഞത് വീണ്ടും ഉറപ്പിക്കാനോ മിനക്കെടാതെ ബ്രേക്കിംഗ് ന്യൂസ് അവതരിപ്പിക്കുകയും സ്ഥാനത്തും അസ്ഥാനത്തും, സമയത്തും അസമയത്തും ചര്‍ച്ച സംഘടിപ്പിക്കുകയും ചെയ്യു മാധ്യമങ്ങള്‍ സ്വയം അപഹാസ്യരാവുകയാണ്.
നിരപരാധികള്‍ക്ക് പീഢനം
വാര്‍ത്തകളിലെ ഇരകളെ വസ്തുതകളറിയാതെ കടിച്ചു കീറു പ്രവണത മാധ്യമങ്ങള്‍ക്കു്. വസ്തുതകള്‍ പരിശോധിച്ചു ബോധ്യപ്പെട്ട വാര്‍ത്ത നല്‍കുന്ന രീതി മാറി. ബ്രേക്കിംഗ് ന്യൂസിനായി എന്തും വാര്‍ത്തയാക്കും. വാര്‍ത്തയിലൂടെ അപമാനിക്കപ്പെടു വ്യക്തി ചിലപ്പോള്‍ നിരപരാധിയായിരിക്കാം. എാല്‍ ഇതൊും നോക്കി മെനക്കെടാന്‍ ശ്രമിക്കാറില്ല. വാര്‍ത്ത തെറ്റിപ്പോയാല്‍ ഖേദപ്രകടനം പോലുമില്ല. കിട്ടി യവര്‍ക്ക് കിട്ടിയതു തന്നെ അയാളും കുടുംബവും സമൂഹത്തിനുമുില്‍ അപമാനിക്കപ്പെടും. കോഴിക്കോട് കോടതി സംഭവത്തില്‍, അന്തിചര്‍ച്ചയിലെ അവതാരകന്‍, തെമ്മാടിത്തരം, പേപ്പട്ടിയെപ്പോലെയുള്ള പൊലീസുകാരന്‍ പറയുന്നതു കേട്ടപ്പോള്‍ ഇദ്ദേഹത്തിന്റെ സാംസ്‌കാരിക നിലവാരത്തെക്കുറിച്ച് അത്ഭുതം
മിക്കവാറും പൊലീസാണ് മാധ്യമപ്രവര്‍ത്തകരുടെ മുഖ്യ സോഴ്‌സ്. പൊലീസുദ്യോഗസ്ഥര്‍ സത്യമേ പറയൂ എാണ് പലരുടേയും ധാരണ. അധികാരികളുമായുള്ള ചങ്ങാത്തത്തിന്റെ ആനുകൂല്യവുമു്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ഥാപിത താല്‍പ്പര്യത്തിന് അനുസരിച്ച് സത്യം കുഴിച്ചു മൂടപ്പെടുു.
പെരുമ്പാവൂര്‍ ജിഷ വധക്കേസാണ് ഒടുവിലത്തേതില്‍ പ്രധാന കേസ്. പൊലീസിന്റെ കള്ളക്കഥകള്‍ അതുപോലെ വിഴുങ്ങിയ മാധ്യമങ്ങള്‍ ഒരു ചെറുപ്പക്കാരനെ ഭീകരനും, കൊലയാളിയും, ആടുപീഢനക്കാരനുമൊക്കെയായി. കഷ്ടമെല്ലാതെ എന്തു പറയാന്‍.
ഇത്തരം സാഹചര്യങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ മാധ്യമ പ്രവര്‍ത്തകരെക്കുറിച്ച് അവമതിപ്പ് വളരാന്‍ ഇടയാക്കി. ഇത് തിരിച്ചറിയുകയും തിരുത്തുകയും ചെയ്യേണ്ടത് മാധ്യമ പ്രവര്‍ത്തകര്‍ തന്നെയാണ്. ഇല്ലാത്ത പക്ഷം നഷ്ടം അവര്‍ക്കു തന്നെ.
എസ്. ചന്ദ്രമോഹന്‍
https://www.facebook.com/Malayalivartha






















