ദുരൂഹ സാഹചര്യത്തില്‍ കാണാതായരെ രാജ്യത്തിന് പുറത്തു കടക്കാന്‍ സഹായിച്ചതിന്റെ പേരില്‍ യുവതിയെ അറസ്റ്റു ചെയ്തു

കേരളത്തില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായവരെ രാജ്യത്തിന് പുറത്തു കടക്കുന്നത് സഹായിച്ചതിന്റെ പേരില്‍ യുവതിയെ അറസ്റ്റു ചെയ്തു. അഫ്ഗാനിസ്ഥാനിലെ കാബൂളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബീഹാര്‍ സ്വദേശിനിയായ യാസ്മിന്‍ അഹമ്മദിനെ (29) കേന്ദ്ര ഇന്റലിജന്റിസിന്റെ സഹായത്തോടെ പൊലീസ് ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തത്.
ദുരൂഹസാഹചര്യത്തില്‍ കാസര്‍കോട് തൃക്കരിപ്പൂരില്‍ നിന്നു കാണാതായവരില്‍ ഉള്‍പ്പെട്ട അബ്ദുല്‍ റാഷിദ് അബ്ദുല്ലയുമായി യാസ്മിന് അഹമ്മദിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിരുന്നു. കേരളത്തില്‍ കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളിലായി മാസങ്ങളോളം താമസിച്ചിരുന്ന യാസ്മിന്‍, സംസ്ഥാനത്തെ പ്രശസ്ത സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്തിരുന്നു. തുടര്‍ന്നാണ് ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അബ്ദുല്‍ റാഷിദ് അബ്ദുല്ലയുമായി പരിചയത്തിലായതെന്നു പൊലീസ് പറഞ്ഞു. യാസ്മിന്റെ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ച തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശി അബ്ദുല്‍ റാഷിദുമായി യാസ്മിന് അടുപ്പമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ.സുനില്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്ത യാസ്മിനെ കാസര്‍കോട്ട് എത്തിച്ചു ചോദ്യം ചെയ്തു വരികയാണ്. യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്‌തെന്ന ആരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായ മുംബൈ സ്വദേശി അര്‍ഷി ഖുറേഷി, കൂട്ടാളി റിസ്വാന്‍ ഖാന്‍ എന്നിവരെ ചോദ്യം ചെയ്തിട്ടും ഐഎസിന്റെ പങ്കു കോടതിക്കു മുന്നില്‍ സ്ഥിരീകരിക്കാന്‍ കഴിയുന്ന തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല
https://www.facebook.com/Malayalivartha






















