കോട്ടയത്ത് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഏഴുമാസം ഗര്‍ഭിണിയായ യുവതിയുടേത്

ഇന്നലെ പുലര്‍ച്ചെ ആറുമണിയോടെ റബര്‍ ടാപ്പിങ് തൊഴിലാളി തമിഴ്‌നാട് തക്കല സ്വദേശി എസ്.കുമാറാണ് പൊളിത്തീന്‍ കവര്‍കൊണ്ടു മൂടിയ മൃതദേഹം കണ്ടെത്തിയിരുന്നു. അതിരമ്പുഴ - ഒറ്റക്കപ്പലുമാവ് - അമ്മഞ്ചേരി റോഡിലുള്ള സ്വകാര്യ വ്യക്തിയുടെ റബര്‍തോട്ടത്തിലാണു മൃതദേഹം കണ്ടെത്തിയത്.
കണ്ടെത്തിയത് ഏഴു മാസം ഗര്‍ഭിണിയായ യുവതിയുടേതാണെന്നു തിരിച്ചറിഞ്ഞു. യുവതിയുടെ മുഖവും ശരീരവും വികൃതമായതിനാല്‍ ആരാണെന്നു ഇത് വരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കാണാതായ നീണ്ടൂര്‍ സ്വദേശിനിയുടെ ബന്ധുക്കള്‍ മൃതദേഹം കണ്ടെങ്കിലും തിരിച്ചറിയാനായില്ല.മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് ലോട്ടറി വില്‍പന നടത്തുന്ന നീണ്ടൂര്‍ കൈപ്പുഴ സ്വദേശിനിയായ യുവതിയാണെന്നു സംശയത്തെ തുടര്‍ന്നാണ് ഇവരുടെ ബന്ധുക്കളെ മൃതദേഹം കാണിച്ചത്.
ബലപ്രയോഗത്തെ തുടര്‍ന്നുണ്ടായതിന്നു കരുതുന്ന കരുവാളിച്ച പാടുകള്‍ യുവതിയുടെ കഴുത്തിലും മുഖത്തും ഉണ്ട്. മൂക്കില്‍നിന്നും നെറ്റിയിലെ ചെറിയമുറിവില്‍നിന്നും രക്തം മുഖത്തു പടര്‍ന്നിട്ടുണ്ട്. വലതുകയ്യില്‍ പൊള്ളലേറ്റതുപൊലുള്ള പാടും ഉണ്ട്. കൈലി ഉപയോഗിച്ചു കഴുത്തുമുറുക്കിയശേഷം, മുഖത്ത് ബലംപ്രയോഗിച്ച് അമര്‍ത്തിയാണു കൊലനടത്തിയതെന്നാണു പൊലീസിന്റെ നിഗമനം.
കഴുത്തില്‍ കുരുക്കാനുപയോഗിച്ച കൈലിയും പുരുഷന്റേതെന്നു സംശയിക്കുന്ന മുടിയും സംഭവസ്ഥലത്തുനിന്നു പൊലീസിനു ലഭിച്ചു. സംഭവവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നു മെഡിക്കല്‍ കോളജ് പരിസരത്തുള്ള അഞ്ചുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
കാണാതായ യുവതിയുടെ അമ്മയെയും സ്ഥലത്ത് എത്തിചെങ്കിലും ഇവരും തിരിച്ചറിഞ്ഞില്ല.അഞ്ചുമാസം മുന്‍പാണ് ഇവരെ വീട്ടില്‍ നിന്നും കാണാതായത്. കാണക്കാരിയിലുള്ള മറ്റൊരു സ്ത്രീയെക്കുറിച്ചും സംശയമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നു പൊലീസ് രാത്രിയും പരിശോധന നടത്തിയിരുന്നു. ജില്ലാ പൊലീസ് മേധാവി എന്‍.രാമചന്ദ്രന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. കൊച്ചി റേഞ്ച് ഐജി എസ്.ശ്രീജിത്ത് സംഭവസ്ഥലം സന്ദര്‍ശിച്ചു.
https://www.facebook.com/Malayalivartha






















