മൂന്നു മാസത്തിനകം നീതി ലഭിച്ചില്ലെങ്കില്‍ കൂട്ട ആത്മഹത്യയെന്ന് പീഡിപ്പിക്കപ്പെട്ട പതിനാലുകാരിയുടെ പിതാവ്

അക്രമങ്ങളുടെ വിളനിലമായി വീണ്ടും ഉത്തരേന്ത്യ മാറുന്നു. സുരക്ഷിതമായി റോഡില്‍ യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടായിട്ടും അധികൃതര്‍ ഒന്നും അറിഞ്ഞ മട്ടില്ല. കുടുംബം അക്രമത്തിനിരയായ ഒരു പിതാവിന്റെ രോദനം. അക്രമികള്‍ കടന്നു പിടിച്ചപ്പോള്‍ എന്റെ മകള്‍ പപ്പാ..എന്നെ രക്ഷിക്കൂ എന്നു വിളിച്ചുകരഞ്ഞു. നോയിഡയില്‍ ബുലന്ദ്ഷഹറില്‍ കാറില്‍ യാത്ര ചെയ്യവേ അമ്മയ്‌ക്കൊപ്പം കൂട്ടബലാത്സംഗത്തിനു വിധേയയായ പതിനാലുകാരിയുടെ പിതാവ് അന്നത്തെ സംഭവമോര്‍ത്തു കരയുന്നു. നോയ്ഡയില്‍നിന്നു ഷാജഹാന്‍പുരിനു പോയ കുടുംബം സഞ്ചരിച്ച കാര്‍ ദേശീയപാത 91ല്‍ കവര്‍ച്ചാസംഘം ആക്രമിക്കുകയായിരുന്നു. കുടുംബത്തെ തോക്കിന്‍മുനയില്‍ നിര്‍ത്തിയ ശേഷം അമ്മയെയും മകളെയും കാറില്‍നിന്നു വലിച്ചിറക്കിക്കൊണ്ടുപോവുകയായിരുന്നു. താന്‍ മകളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ ചുറ്റികയുപയോഗിച്ചു തന്നെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു വെന്നു പിതാവ് പറഞ്ഞു.
തന്റെ ഭാര്യക്കും മകള്‍ക്കും മൂന്നു മാസത്തിനകം നീതി ലഭിച്ചില്ലെങ്കില്‍ താനും കുടുംബവും കൂട്ട ആത്മഹത്യ ചെയ്യുമെന്നു അയാള്‍ പറഞ്ഞു. അക്രമികളെ പിടികൂടി അവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കണമെന്ന് അയാള്‍ പറഞ്ഞു. ഇനിയാരുടെയും മക്കളെ അവര്‍ ഈ രീതിയില്‍ നോക്കരുത്. അന്നത്തെ സംഭവത്തിനു ശേഷം തനിക്കു തന്റെ മകളുടെ മുഖത്തു നോക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ആ പിതാവ് പറഞ്ഞു. അവളാകെ തകര്‍ന്നിരിക്കുകയാണ്. അന്നത്തെ സംഭവത്തിനു ശേഷം അവളൊന്നും കഴിക്കുന്നില്ല. വളരെ നിര്‍ബന്ധിച്ചാണ് അവളെ ഞങ്ങള്‍ എന്തെങ്കിലും കഴിപ്പിക്കുന്നത്. അമ്മയെയും മകളെയും പത്പര്‍ഗഞ്ചിലുള്ള ആശുപത്രിയിലാണ് ചികിത്സിക്കുന്നത്. വൈദ്യപരിശോധനയ്ക്കിടയില്‍ അധികൃതര്‍ പെണ്‍കുട്ടിക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചതായും പിതാവ് പരാതിപ്പെട്ടു. പോലീസ് കസ്റ്റഡിയിലെടുത്തവരുടെ കൂട്ടത്തില്‍ അക്രമികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അയാള്‍ സ്ഥിരീകരിച്ചു. അക്രമിസംഘത്തില്‍ പ്രദേശവാസികളുമുണ്ടായിരുന്നു. കാര്‍ തടഞ്ഞു നിര്‍ത്തിയപ്പോള്‍ അക്രമിസംഘം ഇങ്ങനെ പറയുന്നതു കേട്ടു: അസ്ലം, നിയിവിടെ നില്‍ക്ക്. ഞങ്ങള്‍ ട്രാക്ടര്‍ കൊണ്ടുവരാം...
https://www.facebook.com/Malayalivartha






















