കൊച്ചിയിലെ ലേഡീസ് ഹോസ്റ്റലുകളില്‍ ലഹരി ഉപയോഗം വ്യാപകം: ഏജന്റുമാരായി നിരവധി പെണ്‍കുട്ടികള്‍

കൊച്ചി നഗരത്തിലെ 75% ഹോസ്റ്റലുകളിലും ലഹരി ഉപയോഗമെന്ന് റിപ്പോര്‍ട്ട്, മികച്ച ജോലി നേടിയെത്തുന്ന പെണ്‍കുട്ടികള്‍ പോലും വഴി തെറ്റുന്നു. സംസ്ഥാനത്ത് ദിനംപ്രതി പെരുകി വരുന്ന ലേഡീസ് ഹോസ്റ്റലുകളില്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിവരുന്നതായി റിപ്പോര്‍ട്ട്. ഐ ടി മേഖലയില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്ന വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലുകളില്‍ പോലും ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ട്.
കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് അനധികൃത ലേഡീസ് ഹോസ്റ്റലുകളില്‍ 75 ശതമാനം ഹോസ്റ്റലുകളിലും വൈകുന്നേരങ്ങളില്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ പരസ്യമായ മദ്യപാനവും ലഹരി വസ്തുക്കളുടെ ഉപയോഗവും ഏറി വരുന്നതായാണ് കണ്ടെത്തല്‍. ഇവയില്‍ മിക്ക ഹോസ്റ്റലുകള്‍ക്കും രജിസ്‌ട്രേഷനോ അംഗീകാരമോ ഇല്ല.
കാര്യങ്ങള്‍ നോക്കി നടത്താന്‍ വാര്‍ഡന്‍ പോലുമില്ല. അന്തേവാസികളുടെ തോന്ന്യാസം പോലെ കാര്യങ്ങള്‍ അരങ്ങേറുന്നതാണ് പതിവ്. തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും ലേഡീസ് ഹോസ്റ്റലുകളിലും സ്ഥിതി വിഭിന്നമല്ല. സംസ്ഥാനത്തെ മിക്ക ഗ്രാമീണ മേഖലകളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി മികച്ച ജോലിയും നേടി നഗരങ്ങളിലേക്ക് എത്തുന്ന യുവതികള്‍ക്ക് താമസത്തിനായി ലേഡീസ് ഹോസ്റ്റലുകളെയാണ് കൂടുതലും ആശ്രയിക്കേണ്ടി വരുന്നത്. എന്നാല്‍ ഇത്തരം കൂട്ടുകെട്ടുകളില്‍ ചാടുന്നതോടെ വഴിപിഴച്ചുപോകുന്ന പെണ്‍കുട്ടികളുടെ എണ്ണം കൂടുതലാണ്. ഇത്തരം നിരവധി പരാതികള്‍ പോലീസില്‍ ഉള്‍പ്പെടെ ദിനംപ്രതി
എത്തുന്നുണ്ട്. എന്നാല്‍ കുടുംബമായി താമസിക്കുന്നവര്‍ വീടുകളോട് അനുബന്ധിച്ച് ഏതാനും പേര്‍ക്ക് മാത്രമായി താമസിക്കാനൊരുക്കുന്ന ലേഡീസ് ഹോസ്റ്റലുകളില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ഒളിച്ചും പാത്തും മാത്രം നടക്കുന്നതിനാല്‍ ഇത്തരം കേന്ദ്രങ്ങളില്‍ ലഹരി ഉപയോഗത്തിന്റെ അളവ് നന്നേ കുറവാണ്. ഈ മേഖലയില്‍ അധികൃതരുടെ കര്‍ശന ഇടപെടല്‍ അനിവാര്യമാണെന്നാണ് ആവശ്യം. സാമൂഹ്യ ക്ഷേമ വകുപ്പിന്റെ കര്‍ശന ഇടപെടലും ലേഡീസ് ഹോസ്റ്റലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് നിയന്ത്രണവും മാനദണ്ഡങ്ങളും ഏര്‍പ്പെടുത്തുകയുമാണ് ആവശ്യം. ലേഡീസ് ഹോസ്റ്റലുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണം. നിശ്ചിത യോഗ്യതയുള്ള വാര്‍ഡന്മാരുടെ മേല്‍നോട്ടത്തിലാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പാക്കുകയും വേണം. 
റൂമില്‍ താമസിക്കാന്‍ എത്തുന്ന പെണ്‍കുട്ടികളെ വശീകരിച്ച് ലഹരിക്ക് അടിമപ്പെടുത്തുന്നതും തുടര്‍ന്ന് അവരെ ഏജന്റുമാരാക്കുകയും ചെയ്യാന്‍ ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് പെണ്‍കുട്ടികളെ താമസിപ്പിക്കുകയാണ് പതിവ്. തുടര്‍ന്ന് ഇവരെ ഡിജെ പാര്‍ട്ടികള്‍ക്കും മറ്റും എത്തിക്കും. അവിടെ നിന്നും ബ്ലൂഫിലിം നിര്‍മ്മാണത്തിനും ചിലരെ വേശ്യാവൃത്തിക്കും സംഘങ്ങള്‍ വലയിലാക്കും. ലഹിരിക്ക് അടിമകളാകുന്ന ഇവര്‍ പണത്തിനും ലഹരിക്കുംവേണ്ടി എന്തിനും തയ്യാറാകുമെന്നതാണ് സംഘങ്ങളുടെ ഗുണം. അവസാനം ഒന്നിനും കൊള്ളാതാകുമ്പോള്‍ അവര്‍ റോഡില്‍ തള്ളും.
https://www.facebook.com/Malayalivartha






















