ദേശീയപതാകയെ അപമാനിച്ചയാളെ മലപ്പുറത്ത് നിന്നും അറസ്റ്റ് ചെയ്തു

ഇന്ത്യയുടെ ദേശീയപതാക പുതപ്പിച്ച തെരുവുനായയെ ബംഗ്ലാദേശ് പതാക പുതപ്പിച്ച കടുവ ഓടിക്കുന്ന ചിത്രം ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചയാള്‍ മലപ്പുറത്ത് പിടിയില്‍. പശ്ചിമബംഗാള്‍ സ്വദേശി അബ്ദുള്‍ വാഹിദ് (24) ആണ് അറസ്റ്റിലായത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്ക് ഏതെങ്കിലും ഭീകരസംഘടനകളുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.
ദുര്‍ഗ്ഗാദേവിയുടെ പ്രതിമയില്‍ നായ മൂത്രമൊഴിക്കുന്ന ചിത്രവും ഇയാള്‍ പ്രചരിപ്പിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ ഇയാളെ പോലീസ് റിമാന്റ് ചെയ്തു. വണ്ടൂര്‍ കുറ്റിയില്‍ എന്ന സ്ഥലത്ത് നാലുമാസം മുന്‍പ് നിര്‍മ്മാണ തൊഴലിന് എത്തിയതാണ് ഇയാളെന്നും ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങിയിട്ട് മൂന്നുമാസം മാത്രമേ ആയിട്ടുള്ളൂ എന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha






















