തലശ്ശേരിയില്‍ ലോറി കടയിലേക്ക് പാഞ്ഞു കയറി; ഒരാള്‍ മരിച്ചു

തലശ്ശേരി പാനൂരില്‍ ലോറി കടയിലേക്ക് പാഞ്ഞു കയറി ഒരാള്‍ മരിച്ചു. മൊകേരി സ്വദേശിനി ഹംസ (68) ആണ് മരിച്ചത്. പാനൂര്‍ കൂത്തുപറമ്പ് റോഡിലെ കല്‍പക പൂജാ സ്‌റ്റോറിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞു കയറുകയായിരുന്നു.
അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന സ്ഥലത്ത് പോലീസ് എത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ലോറി ഇടിച്ചു കയറിയതിനെ തുടര്‍ന്ന് കടയുടെ ഭൂരിഭാഗവും തകര്‍ന്നു.
https://www.facebook.com/Malayalivartha






















