പത്തനംതിട്ടയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മൂത്രപ്പുരയിലിട്ടു പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കൊടുമണ്‍ചിറ പുളിക്കല്‍ തോട്ടത്തില്‍ സതീഷ് ഭവനില്‍ ഹരികൃഷ്ണനെയാണ് (22) ചിറ്റാര്‍ പൊലീസ് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റു ചെയ്തത്. ചിറ്റാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഉപയോഗമില്ലാതെ കിടന്ന മൂത്രപ്പുരയില്‍ ശനിയാഴ്ച ഉച്ചക്കാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊടുമണ്ണില്‍നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്
അവശയായി നടന്ന പെണ്‍കുട്ടിയെ അടുത്ത വീട്ടിലെ സ്ത്രീയാണ് ആദ്യം കണ്ടത്. തുടര്‍ന്ന് അച്ഛന്റെ നമ്പര്‍ വാങ്ങി വീട്ടുകാരെ വിവരമറിയിക്കുകകയായിരുന്നു. തുടര്‍ന്ന് പിതാവെത്തി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണു പെണ്‍കുട്ടി പീഡനവിവരം പുറത്തു പറഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ജനനേന്ദ്രിയത്തിലുണ്ടായ ആഴത്തിലുള്ള മുറിവും അണ്ഡവാഹനിക്കുഴലിനുണ്ടായ പരുക്കുകളും ഒന്നിലധികം ആള്‍ക്കാര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന സംശയമുണ്ടാക്കിയെങ്കിലും പെണ്‍കുട്ടി മറ്റാര്‍ക്കുമെതിരെ മൊഴി നല്‍കിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയെ ശസ്ത്രക്രിയയ്ക്കു ശേഷം ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















