കെപിസിസി പുനസംഘടന; ചര്‍ച്ചകള്‍ക്കായി സംസ്ഥാന നേതാക്കള്‍ ഇന്ന് ഡല്‍ഹിയിലേക്ക്

കെപിസിസി പുനസംഘടന, ഘടകകക്ഷികളുമായുള്ള പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച് ഹൈകമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്ക് സംസ്ഥാന നേതാക്കള്‍ ഇന്ന് ഡല്‍ഹിക്ക് പോകും. കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരാണ് ഇന്ന് വൈകുന്നേരം ഡല്‍ഹിക്ക് പോകുന്നത്.
പുനസംഘടന സംബന്ധിച്ച് ഇതിനകം കേരളത്തില്‍ നിന്നുള്ള നേതാക്കളോട് ഹൈകമന്‍ഡ് പലവട്ടം ആശയവിനിമയം നടത്തിയിരുന്നു. വി.എം.സുധീരനെ മാറ്റണമെന്ന ആവശ്യം എ, ഐ ഗ്രൂപ്പുകള്‍ ഉയര്‍ത്തിയെങ്കിലും രാഹുല്‍ഗാന്ധിയും എ.കെ.ആന്റണിയും അതിനോട് യോജിച്ചിരുന്നില്ല. കേരളാ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന പ്രശ്‌നങ്ങളും കേന്ദ്ര നേതൃത്വത്തിന് മുന്നിലുണ്ട്. പ്രശ്‌നത്തില്‍ ചിലപ്പോള്‍ ഹൈകമാന്‍ഡ് നേരിട്ട് ഇടപെട്ടേക്കും.
https://www.facebook.com/Malayalivartha






















