സുധീരന്റെ പടിയിറക്കം ഉടന്‍; ഉമ്മന്‍ചാണ്ടിയായിരിക്കും സുധീരനു പകരം പുതിയ കെപിസിസി പ്രസിഡന്റ്; സുധീരന്റെ പതനം ഉറപ്പിച്ചത് മാണിയുടെ അകല്‍ച്ച തന്നെ

യുഡിഎഫില്‍ നിന്നും കേരള കോണ്‍ഗ്രസും അകലുന്നതോടെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും വിഎം സുധീരന്റെ പടിയിറക്കം ഉറപ്പായി. സുധീരനു പകരം ഉമ്മന്‍ചാണ്ടിയായിരിക്കും പുതിയ കെപിസിസി പ്രസിഡന്റ്.
ബിജു രമേശിന്റെ മകളുടെ വിവാഹത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ പോയതിനെതിരെ സുധീരന്‍ വിമര്‍ശനം ഉന്നയിച്ച ശേഷമാണ് കെഎം മാണി കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയതെന്ന് കാണിച്ച് ഐ ഗ്രൂപ്പ് നേതൃത്വം സോണിയാ ഗാന്ധിക്ക് പരാതി നല്‍കി. മാണിയെ പിണക്കിയത് സുധീരനാണെന്ന നിലപാടില്‍ തന്നെയാണ് ഉമ്മന്‍ചാണ്ടിയും. യുഡിഎഫിലെ അനൈക്യത്തിന് കാരണക്കാരന്‍ സുധീരനാണെന്ന മട്ടില്‍ ഉയരുന്ന ആക്ഷേപങ്ങള്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് യുദ്ധത്തെ പുതിയൊരു വഴിത്തിരിവിലേക്കെത്തിച്ചിരിക്കുകയാണ്. പാര്‍ട്ടിയില്‍ സുധീരനെതിരെയുളള പടപ്പുറപ്പാടിന് ഇരുപക്ഷവും കൂട്ടുപിടിക്കുകയാണ്.
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായ സ്ഥിതിയില്‍ ഉമ്മന്‍ചാണ്ടിയെ കെപിസിസി പ്രസിഡന്റാക്കണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. കേരള കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ ഉണ്ടായിരുന്ന പുതിയ സംഭവവികാസങ്ങളില്‍ ഉമ്മന്‍ചാണ്ടി സന്തോഷവാനാണ്, കാരണം ഇത്തരം സംഭവവികാസങ്ങള്‍ ഉമ്മന്‍ചാണ്ടിയുടെ കെപിസിസി അധ്യക്ഷപദം എന്ന മോഹം സഫലീകരിക്കും.
തന്ത്രശാലിയായി കുറുക്കനെ പോലെയാണ് ഉമ്മന്‍ചാണ്ടി നീങ്ങുന്നത്. രമേശ് ചെന്നിത്തലയ്ക്കും കെ എം മാണിക്കും ഒപ്പം നിന്ന് ഒരേ സമയം സാഹചര്യങ്ങള്‍ തനിക്ക് അനുകൂലമാക്കി തീര്‍ക്കുകയാണ് ഉമ്മന്‍ചാണ്ടി. എന്നാല്‍ ഉമ്മന്‍ചാണ്ടി ആര്‍ക്കും ഒപ്പമില്ല. അദ്ദേഹം വര്‍ഷങ്ങളായി പുലര്‍ത്തി വരുന്ന തന്ത്രങ്ങള്‍ തന്നെയാണ് മുതിര്‍ന്ന നേതാവായ സുധീരനെ നിഷ്‌കാസികനാക്കാനും ഉപയോഗിക്കുന്നത്.
അതേസമയം രാഹുല്‍ ഗാന്ധിയിലുള്ള വിശ്വാസം മാത്രമാണ് സുധീരന് ഇതുവരെയുള്ള മുതല്‍കൂട്ട്. എന്നാല്‍ ഒരു പരിധിക്കപ്പുറം രാഹുല്‍ ഗാന്ധിക്കും സുധീരനെ സഹായിക്കാന്‍ കഴിയുമോ എന്ന കാര്യം സംശയമാണ്.
https://www.facebook.com/Malayalivartha






















