എല്ലാം ശരിയാക്കാനായി പുതിയ കളക്ടര്‍മാര്‍

സംസ്ഥാനത്ത് കലക്ടര്‍മാരെ പുതിയ ചുമതലയിലേക്ക് നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു .
ഒരേ ജില്ലയില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ പത്ത് കളക്ടര്‍മാരെയാണ് മാറ്റി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനമായത്. ജില്ലാ കളക്ടര്‍മാരായി തിരുവനന്തപുരം -എസ്. വെങ്കടേശപതി, കൊല്ലം - ടി. മിത്ര, പത്തനംതിട്ട - ആര്‍. ഗിരിജ, ആലപ്പുഴ- വീണാ മാധവന്‍, കോട്ടയം - സി. എ. ലത,ഇടുക്കി - ജി.ആര്‍. ഗോകുല്‍, എറണാകുളം- കെ. മുഹമ്മദ് വൈ. സഫീറുള്ള, തൃശ്ശൂര്‍ - എ. കൌശിഗന്‍, മലപ്പുറം - എ. ഷൈന മോള്‍, വയനാട് - ബി. എസ്. തിരുമേനി, കണ്ണൂര്‍ - മിര്‍മുഹമ്മദ് അലി,കാസര്‍ഗോഡ് - ജീവന്‍ ബാബു എന്നിവരെ നിയമിച്ചു.
തിരുവനന്തപുരം ജില്ല കലക്ടറായിരുന്ന ബിജു പ്രഭാകര്‍ കൃഷി ഡയറക്ടറായും എസ്. ഹരികിഷോറിനെ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറായും നിയമിച്ചു.
എറണാകുളം കലക്ടറായിരുന്ന എം. ജി. രാജമാണിക്യത്തെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എം.ഡിയായി നിയമിച്ചു. എക്‌സൈസ് അഡീഷണല്‍ കമ്മീഷണറുടെ ചുമതലയും രാജമാണിക്യത്തിനാണ്.
വി. രതീശനാണ് പഞ്ചായത്ത് ഡയറക്ടര്‍, എം.എന്‍.ആര്‍.ഇ.ജി.എസ്. മിഷന്‍ ഡയറക്ടറുടെ ചമുതലകൂടി ഉണ്ടാകും.ഒരേ ജില്ലയില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ പത്ത് കളക്ടര്‍മാരെ മാറ്റി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
കേശവേന്ദ്ര കുമാറിനെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടറായി നിയമിച്ചു. ഫുഡ്‌സേഫ്റ്റി കമ്മീഷണര്‍, സോഷ്യല്‍ ജസ്റ്റിസ്സ് ഡയറക്ടര്‍ എന്നീ ചുമതലകള്‍ കൂടി ഉണ്ടാകും.
പി. ബാലകിരണ്‍ ആണ് ഐ.ടി. മിഷന്‍ ഡയറക്ടര്‍ . ഇ. ദേവദാസനെ സര്‍വ്വേ ആന്റ് ലാന്റ് റിക്കോര്‍ഡ്‌സ് ഡയറക്ടറാക്കി. രജിസ്‌ട്രേഷന്‍ ഐ.ജി.യുടെ ചുമതലകൂടി ഇദ്ദേഹത്തിനുണ്ടാകും.
https://www.facebook.com/Malayalivartha






















