മാറിയ ലോകത്ത് വിശ്വാസങ്ങള്‍ അന്ധമായ അനാചാരങ്ങള്‍ക്ക് വഴിമാറുന്നോ; ആറ്റുകാലമ്മയ്ക്കു കണ്ണകിയുമായി ഒരു ബന്ധവുമില്ല; തുറന്നെഴുത്തുമായി ലക്ഷ്മി രാജീവിന്റെ പുസ്തകം വിവാദത്തിലേക്ക്

പസ്യങ്ങള്‍ക്കും വഴിപാടുകള്‍ക്കുമായി ദൈവങ്ങളെ വില്‌നചരക്കാക്കുന്നവര്‍ എല്ലാം അറിയുന്നു. അതോ അറിഞ്ഞിട്ടും. ലക്ഷ്മി രാജീവിന്റെ പുസ്തകം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ വിവാദത്തിലേക്ക്. തമിഴ് ഇതിഹാസത്തിലെ കണ്ണകിയാണ് ആറ്റുകാല്‍ അമ്മയെന്നാണ് വിശ്വാസികള്‍ കരുതുന്നത്. ലക്ഷക്കണക്കിന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഭക്തര്‍ ആരാധിക്കുന്ന ആറ്റുകാല്‍ ദേവി കണ്ണകിയല്ലെന്ന വാദവുമായി ഒരു പുസ്തകം. തമിഴ് ഇതിഹാസത്തിലെ കണ്ണകിയാണ് ആറ്റുകാലമ്മ എന്നത് ചിലര്‍ ബോധപൂര്‍വം കെട്ടിച്ചമച്ച കഥയാണെന്നാണ് പുസ്തകത്തില്‍ പറയുന്നത്. 'ആറ്റുകാല്‍ അമ്മ ദ ഗോഡസ് ഒഫ് മില്യണ്‍സ്' എന്ന പുസ്തകമാണ് ഈ പരാമര്‍ശത്തോടെ വിവാദത്തിലായിരിക്കുന്നത്.
കേരളത്തിലെ ഗ്രാമങ്ങളില്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഭദ്രകാളി ആരാധനയുടെ ഭാഗമാണ് ആറ്റുകാലിലേതെന്നും, ഇളംകോ അടികളുടെ ചിലപ്പതികാരത്തിലെ കണ്ണകിയുമായി
ആറ്റുകാലമ്മയ്ക്ക് ഒരു ബന്ധവുമില്ലെന്നും പുസ്തകത്തില്‍ പറയുന്നു. കവയിത്രിയും ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകയുമായ ലക്ഷ്മി രാജീവാണ് അഞ്ചു വര്‍ഷത്തെ യത്‌നത്തിലൂടെ ഈ പുസ്തകമെഴുതിയത്.
240 പേജുള്ള ഇംഗ്ലീഷ് പുസ്തകം അന്താരാഷ്ട്ര തലത്തിലുള്ള പ്രസാധകരായ ഹാര്‍പ്പര്‍ കോളിന്‍സാണ് പ്രസിദ്ധീകരിച്ചത്. പിന്നാക്കജാതിക്കാരുടെ കൈവശമായിരുന്ന മുടിപ്പുരയായിരുന്നു ഈ ക്ഷേത്രമെന്നും പിന്നീട് ഇത് ചിലര്‍ ബോധപൂര്‍വം തങ്ങളുടെ നിയന്ത്രണത്തിലാക്കിയെന്നുമാണ് പുസ്തകത്തില്‍ പറയുന്നത്.
മാത്രമല്ല, ആറ്റുകാലില്‍ പാടുന്ന തോറ്റംപാട്ടില്‍ കണ്ണകിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളില്ലെന്നും പുസ്തകത്തില്‍ പറയുന്നു. ഭദ്രകാളീ സ്തുതിയാണ് ക്ഷേത്രത്തിലെ മൂലമന്ത്രം. മുല്ലുവീടുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന ഐതിഹ്യം കെട്ടുകഥയാണെന്ന് 1947ല്‍ ക്ഷേത്രത്തിനു ഭൂമി കിട്ടുന്നതിന് വേണ്ടി നാനാജാതി മതസ്ഥര്‍ അന്നത്തെ ഡിവിഷന്‍ പേഷ്‌കാര്‍ക്ക് നല്‍കിയ നിവേദനത്തിലും സമ്മതിക്കുന്നുണ്ട്. മുല്ലുവീടിന്റെ പ്രമാണങ്ങള്‍ പരിശോധിച്ചിട്ടും ക്ഷേത്രത്തെക്കുറിച്ചുള്ള ഒരു പരാമര്‍ശവും കാണാന്‍ കഴിഞ്ഞിട്ടില്ല. 1947ലെ അപേക്ഷയെത്തുടര്‍ന്ന് 1951ല്‍ പണ്ടാരക്കാര്യം ചെയ്യാന്‍ 25 സെന്റ് സ്ഥലം ഡിവിഷന്‍ പേഷ്‌കാര്‍ അനുവദിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇത് കുറച്ചു കുടുംബങ്ങളുടെ നിയന്ത്രണത്തിലായത്.
1976 ജൂണ്‍ 26ന് അന്നത്തെ സബ് രജിസ്ട്രാറെ ഒരു വീട്ടിലേക്കു വിളിച്ചു വരുത്തി 28 അംഗ ആറ്റുകാല്‍ ട്രസ്റ്റ് രൂപീകരിക്കുകയായിരുന്നു. ക്ഷേത്രം ഒരു പ്രത്യേക വിഭാഗത്തിന്റെ ഭാഗമാക്കിയതിനെതിരായി അന്നു തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു. 1979ല്‍ 117പേരെ ഉള്‍പ്പെടുത്തി ട്രസ്?റ്റ് വിപുലീകരിച്ചു. അതില്‍ 86 പേരാണ് ജീവിച്ചിരിപ്പുള്ളത്._2.jpg)
പുസ്തകത്തില്‍ ലക്ഷ്മി രാജീവ് ഉയര്‍ത്തിയ വാദങ്ങള്‍ ശരിയാണെന്ന് 1979ല്‍ ട്രസ്റ്റ് രൂപീകരണ സമയത്തെ ജോയിന്റ് സെക്രട്ടറിയും ദീര്‍ഘകാലം ട്രസ്റ്റ് സെക്രട്ടറിയുമായിരുന്ന എം. ഭാസ്‌കരന്‍ നായരും വ്യക്തമാക്കുന്നുണ്ട്. കവി സച്ചിദാനന്തന്‍ ഉള്‍പ്പടെ നിരവധി പ്രമുഖര്‍ പുസ്തകത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.
ലക്ഷ്മി രാജീവിന്റെ വിശദീകരണം.
ആറ്റുകാലിലെ മുല്ലുവീട് കാരണവരുടെ മുന്നില്‍ ദേവി പ്രത്യക്ഷപ്പെട്ടു എന്ന് പറയുമ്പോഴും കഴിഞ്ഞ ഇരുപത്തി അഞ്ചു വര്‍ഷമായി ഈ കഥ പൊടിപ്പും തൊങ്ങലും വച്ച് എഴുതുന്ന പരസ്യഭൂമി മുല്ലു വീട് എവിടെ ആയിരുന്നു എന്ന് അന്വേഷിച്ചില്ല. ദേവി നായന്മാരുടെ വീട്ടില്‍ മാത്രമേ പ്രത്യക്ഷപ്പെടൂ ! അത് മാത്രമല്ല രണ്ടായിരം വര്ഷങ്ങള്ക്കു മുന്‍പ് എഴുതപ്പെട്ട ചിലപ്പതികാരത്തിലെ നായിക കണ്ണകി ആണ് ആറ്റുകാല്‍ അമ്മ എങ്കില്‍ പാണ്ട്യനെ വധിച്ചു വരുന്ന വഴി ആറ്റുകാല്‍ മുല്ലു വീട്ടില്‍ വിശ്രമിക്കാന്‍ കയറി എന്നത് അസത്യം അല്ലെ ? രണ്ടായിരം വര്ഷങ്ങള്ക്കു മുന്‍പ് മലയാളം ഉണ്ടായിരുന്നോ, നായന്മാരും തറവാടും ഒക്കെ ഉണ്ടായിരുന്നോ എന്നും മനസിലാക്കാന്‍ സാമാന്യ വിവരം മതി. എന്റെ അറിവില്‍ അനാദി കാലം മുതല്‍ക്കു ആറ്റുകാല്‍ 'അമ്മ അവിടെയുണ്ട്. ഇടയ്ക്കു കെട്ടി ചമച്ച കഥകള്‍ ക്ഷേത്രം ഒരു വിഭാഗത്തിന്റെ സ്വന്തം ആക്കാന്‍ വേണ്ടി ഉണ്ടായതാണ്. ആറ്റുകാലില്‍ ഉത്സവം തുടങ്ങുന്ന തോറ്റം പാട്ടു പാടുന്നത് മണ്ണാന്‍ , തണ്ടാന്‍ , ഈഴവ സമുദായ അംഗങ്ങള്‍ എന്നിവരാണ് . അവര്‍ക്കിരിക്കാനുള്ള പച്ച പന്തല്‍ കെട്ടുന്നത് തണ്ടാന്‍ സമുദായത്തിലെ അംഗങ്ങള്‍ ആണ്. ലോകം മൊത്തം വീക്ഷിക്കുന്ന ദേവിക്കുള്ള പൊങ്കാല പണ്ടാര അടുപ്പില്‍ ഉണ്ടാക്കുന്നത് ഈഴവ സമുദായ അംഗമായ മധു ആശാനാണ്. ദേവിയുടെ വിഗ്രഹത്തോടു ചേര്‍ത്തു കെട്ടുന്ന ഉടയാട അല്ലെങ്കില്‍ ഞൊറിഞ്ഞാടാ നല്‍കുന്നത് മണ്ണാന്‍ സമുദായക്കാരും. പൂജ ബ്രാഹ്മണരുടേതും , ഭരണം നായരുടേതും ആയതു കഴിഞ്ഞ നാല്‍പ്പതു വര്‍ഷത്തിനുള്ളില്‍ ആണെന്ന് എഴുതിയാല്‍ അത് വിവാദമോ ഒരു സമുദായത്തെ ആക്ഷേപിക്കലോ ഒന്നുമല്ല. ചരിത്ര പരമായ സത്യങ്ങള്‍ എഴുതിയാല്‍ അത് വിവാദം ആകുന്നത് എങ്ങനെ ?വിവാദം ഉണ്ടാക്കി പുസ്തകം വിറ്റു ജീവിക്കേണ്ട അവസ്ഥ എനിക്കിതു വരെ വന്നിട്ടില്ല.അവിടെ നടക്കുന്ന വൃത്തികേടുകള്‍ കണ്ടത് കൊണ്ടാണ്. ദേവി അവിടെ സന്തുഷ്ട അല്ല എന്ന തോന്നിയത് കൊണ്ടാണ്. അമ്മക്ക് വേണ്ടിയുള്ളതാണ് എന്റെ ജീവിതം. എന്നെ മാറ്റി മറിച്ച ഈ പുസ്തകം എനിക്ക് എന്റെ ദേവി തന്നെയാണ്. സഹികെട്ടു ദേവി തന്നെ എടുത്തു കൊണ്ട് തന്നതാണ് ഈ രേഖകള്‍. എന്റെ ആറ്റുകാല്‍ അമ്മ എന്റെ കൂടെയുണ്ട്. എനിക്കറിയാം . 'അമ്മ പറയാതെ അനുവദിക്കാതെ എനിക്കിതൊന്നും എഴുതാന്‍ പറ്റില്ല
വ്യക്തമായ ധാരണ ഉണ്ടായിട്ടും ക്ഷേത്രത്തില്‍ നടക്കുന്ന കോടിക്കണക്കിനു രൂപയുടെ അഴിമതിയെ ക്കുറിച്ചു പുസ്തകത്തില്‍ എഴുതിയിട്ടില്ല. എനിക്കുണ്ടായ ദുരനുഭവങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല. ആളുകള്‍ ദേവിക്കു തലക്കുഴിഞ്ഞു ഇടുന്ന പണം എടുത്തു സ്വന്തം കുടുംബം നന്നാക്കിയവര്‍ ഇന്ന് നരകിക്കുന്നുണ്ട്. എനിക്ക് ദേവിയെ മാത്രമേ പേടിക്കേണ്ടതുള്ളൂ.ക്ഷേത്രം ഇന്നീ കാണുന്ന വിധം ഉണ്ടാക്കിയ വയോധികന്‍ ഭാസ്‌കരന്‍ നായര്‍ സാര്‍ നെ ക്ഷേത്ര കമ്മിറ്റിയില്‍ നിന്നും പുറത്താക്കുന്നത് പുസ്തകം എഴുതാന്‍ എനിക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു എന്ന കാരണത്താലാണ്. ഒന്നും മിണ്ടാതെ അദ്ദേഹം ആ കത്തും വാങ്ങി ഇറങ്ങിപ്പോയി. അന്‍പത്തി രണ്ടു വര്‍ഷത്തെ നിസ്വാര്‍ത്ഥ സേവനവും ദേവി ദേവി എന്ന് മാത്രം തുടിക്കുന്ന നെഞ്ചും ആയി.നൂറ്റാണ്ടുകള്‍ക്കു മുന്‍പ് നില നിന്നിരുന്ന ഈ ആചാരങ്ങള്‍ നായന്മാര്‍ കൊണ്ട് വന്നതാണ് എന്ന് ആരും പറഞ്ഞു കളയല്ലേ! ക്ഷേത്ര പ്രവേശന വിളമ്പരം (1936)നടക്കുന്നതിനു മുന്‍പ് അവര്‍ണ്ണര്‍ക്ക് ക്ഷേത്ര പരിസരത്തു കൂടെ പോലും പോകാന്‍ പറ്റില്ല. അതുകൊണ്ടു ഈ ആചാരങ്ങള്‍ നിലനിന്നിരുന്ന ആറ്റുകാല്‍ ഒരു സവര്‍ണ്ണ ക്ഷേത്രം ആയിരുന്നില്ല എന്നും, നായന്മാര്‍ ഭരണം പിടിച്ചു എടുത്തതാണെന്നും ഞാന്‍ എഴിതിയതു വിവാദം ഉണ്ടാക്കാനല്ല . സത്യം അതായതു കൊണ്ടാണ്.
ആറ്റുകാല്‍ ട്രസ്റ്റികള്‍ ദേവസ്വം മന്ത്രിയെ പോയി കണ്ടു. പുസ്തക പ്രകാശനം അലങ്കോലം ആക്കാന്‍ വേണ്ട വിധം ശ്രമിച്ചു. എന്നെ ഇനി പറയാനും കഷ്ടപ്പെടുത്താനും ബാക്കി ഒന്നുമില്ല. ഭീഷണി, ഊമക്കത്തു , അപമാനം ഞാന്‍ ക്ഷേത്ര ഭരണം എനിക്കും എന്റെ കുടുംബക്കാര്‍ക്കും വേണമെന്ന് പറഞ്ഞില്ലല്ലോ ? ഒരു പൊതു താല്‍പ്പര്യ ഹര്‍ജിയോ ഒന്നും കൊടുത്തുമില്ല. നാട്ടുകാരുടെ പണം കൊണ്ട് നടത്തുന്ന ക്ഷേത്രത്തിലെ ഭരണം ജാതി വെറി ഒക്കെ അഡ്രസ് ചെയ്യപ്പെടണം. ദേവി അവിടെ സന്തോഷവതി ആയി ഇരിക്കണം. അത്രയേ ഉള്ളൂ.ദേവിയുടെ വിഗ്രഹത്തില്‍ ചാന്താട്ടം നടത്തിയിട്ടു വര്‍ഷങ്ങള്‍ ആയി. അമ്പലവും പരിസരവും കാട് പിടിച്ചു വൃത്തിഹീനമായി കിടക്കുന്നു. ദേവി പ്രത്യക്ഷപ്പെട്ടെന്നു അവര്‍ തന്നെ പറഞ്ഞുണ്ടാക്കിയ കിള്ളിയാര്‍ ഇന്ന് മാലിന്യം ഒഴുകി ദുര്‍ഗന്ധം വമിക്കുന്നു. കോടിക്കണക്കിനു വരുമാനമുള്ള ഈ ക്ഷേത്രം എന്ത് കൊണ്ട് ഇതൊക്കെ ശ്രദ്ധിക്കുന്നില്ല?
എനിക്കെന്റെ ആറ്റുകാല്‍ അമ്മയെ ഇഷ്ടമാണ്. ജീവനെപ്പോലെ.പത്രത്തില്‍ എഴുതുന്നത് ഏറ്റവും അഭിമാനമായി കണ്ടിരുന്ന ഒരാളാണ് ഞാന്‍ . എന്റെ മുഖത്തു നോക്കി ലക്ഷ്മി തെറ്റിദ്ധരിക്കരുത് പുസ്തകത്തെക്കുറിച്ചു എഴുതിയാല്‍ അമ്പലത്തിലെ പരസ്യം നിന്ന് പോകും എന്ന് ഒരു പ്രമുഖ പത്രത്തിലെ ബ്യുറോ ചീഫ് എന്നോട് പറയുന്ന വരെ. ആറ്റുകാല്‍ അമ്പലത്തിലെ സാധനങ്ങള്‍ വില്‍ക്കുന്ന കൌണ്ടര്‍ ല്‍ എന്റെ പുസ്തകം കാണില്ല ഒരിക്കലും. എന്നെ സഹായിച്ച ഭാസ്‌കരന്‍ നായര്‍ സര്‍ നെ ട്രസ്റ്റ് ല്‍ നിന്നും പുറത്താക്കി. ആ കാരണം കാണിച്ചു കൊണ്ട്. ഒന്നും മിണ്ടാതെ അദ്ദേഹം ഇറങ്ങി പ്പോയി. ദേവിയാണ് വലുത്, സത്യമാണ് ദേവി , മോള് അത് എഴുതിക്കോളൂ എന്ന് മാത്രം അദ്ദേഹം പറഞ്ഞു. അത് മാത്രം എന്നെ വേദനിപ്പിക്കും. മരണം വരെ. അദ്ദേഹത്തിന്റെ , ദേവിയുടെ വിഗ്രഹം കൊത്തിയെടുത്ത കീഴെ പെരുമ്പള്ളിക്കാരുടെ വേദന എന്നെ അലട്ടും.ചോവത്തി ആറ്റുകാല്‍ അമ്മയെ ക്കുറിച്ചു എഴുതേണ്ട എന്ന് ട്രസ്‌റ് മീറ്റിങ്ങുകളില്‍ അവര്‍ പലവട്ടം പറഞ്ഞപ്പോള്‍, എന്നെ അസഭ്യം പറഞ്ഞപ്പോള്‍ , ചോവത്തിക്ക് ക്ഷേത്രത്തില്‍ നായന്മാര്‍ക്ക് ഉള്ള സ്വാതന്ത്ര്യം സര്‍ കൊടുത്തു എന്ന കാരണത്തില്‍ ഭാസ്‌കരന്‍ നായര്‍ സര്‍ നെ പുറത്താക്കുമ്പോ അവര്‍ മറന്നു അവര്‍ക്ക് ഇരുന്നു ഭരിക്കാന്‍ ഒരു ട്രസ്‌റ് ഉണ്ടാക്കി കൊടുത്ത ആളെയാണ് പറഞ്ഞു വിടുന്നത് എന്ന്. ദേവിയെപ്പോലും പേടി ഇല്ലാതെ ആയി അവര്‍ക്ക് . ഭരിക്കാന്‍ ഒരു ദേവിയെ വരെ കിട്ടിയാല്‍ പിന്നെ അഹങ്കാരം തലയ്ക്കു പിടിക്കുമല്ലോ !നല്ല രസമല്ലേ ഒരു അമ്പലവും ഭദ്രകാളിയെയും കോടിക്കണക്കിനു പാവങ്ങളുടെ കാശും , ഒക്കെ സ്വന്തം വരുതിക്ക് കിട്ടുന്നത്.
https://www.facebook.com/Malayalivartha

























