പോണ്ടിച്ചേരി സര്‍വകലാശാലയില്‍ സംഘര്‍ഷം, നാല് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

പോണ്ടിച്ചേരി സര്‍വകലാശാലയില്‍ സംഘര്‍ഷം. നാല് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്. കോഴിക്കോട് സ്വദേശികളായ ശ്രീജിത്ത് , ഷിംജിത് ലാല്‍, അര്‍ജുന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. മാഗസിന്‍ നിരോധനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ഈ വര്‍ഷം പുറത്തിറങ്ങിയ വയ്ഡര്‍ സ്റ്റാന്‍ഡ് എന്ന മാഗസീനിന്റെ വിതരണം എ ബി വി പി യുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വകലാശാല തടഞ്ഞു വച്ചിരുന്നു. മാഗസിനില്‍ രോഹിത് വെമുലയെ കുറിച്ചുള്ള ഒരു ലേഖനം അച്ചടിച്ചു വന്നതാണ് എ ബി വി പി യെ ചൊടിപ്പിച്ചത്.
ഇതിനെതിരെ എസ് എഫ് ഐ.അംബേദ്കര്‍ സ്റ്റുഡന്റസ് യൂണിയന്‍ എന്നിവര്‍ വൈകിട്ട് പ്രതിഷേധ പ്രകടനം നടത്തിയത്തിനു പിന്നാലെയാണ് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ അക്രമം അഴിച്ചു വിട്ടത്.
https://www.facebook.com/Malayalivartha

























