എസ്ഐമാര്‍ അതിരു വിടുന്നു, ഇതേ രീതിയില്‍ മുന്നോട്ടു പോകാന്‍ അനുവദിക്കില്ല പോലീസ് കംപ്ലൈന്റ് അതോറിറ്റി ചെയര്‍മാന്‍

പോലീസ് സ്റ്റേഷനുകളില്‍ എത്തുന്ന പ്രതികളോട് മാതൃകാപരമായ പെരുമാറ്റങ്ങള്‍ നിര്ബന്ധമാക്കിയാണ് ജനമൈത്രി പോലീസ് സ്റ്റേഷനുകള്‍ നിലവില്‍ വന്നത്. മുന്‍ കാലങ്ങളില്‍ മീശ പിരിച്ചു സ്റ്റേഷനില്‍ വരുന്നവരോടും മുന്നില്‍ കാണുന്നവരോടും ആക്രോശിച്ചു ചീത്ത വിളിച്ചു നടക്കുന്ന ഒരു വിഭാഗം പോലീസുകാരായിരുന്നു പണ്ട് സ്റ്റേഷനിലെ എസ്‌ഐ മാര്‍. എന്നാല്‍ ജനമൈത്രി പോലീസ് സ്റ്റേഷനുകള്‍ നിലവില്‍ വന്നതോടെ ഇത്തരം സമീപനങ്ങളില്‍ നിന്ന് പോലീസുകാര്‍ പിന്‍വാങ്ങിയിരുന്നു, സ്റ്റേഷനില്‍ വരുന്നവരോടും പ്രതികളോടും സൗഹൃദപരമായ ഇടപെടലുകള്‍ നടത്തുവാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
എന്നാല്‍ അടുത്തിടെയായി ഇതിനു ചെറിയ തോതില്‍ മാറ്റം വന്നിരിക്കുന്നു എന്നാണ് എസ്ഐ മാര്‍ക്കെതിരെ ഉള്ള പരാതികള്‍ തെളിയിക്കുന്നത്. കഴിഞ്ഞ ദിവസം ഫോര്‍ട്ടു കൊച്ചി സ്വദേശി ആയ 17 കാരനാണ് പരാതിയുമായി പോലീസ് കംപ്ലൈന്റ് അതോറിറ്റിയില്‍ എത്തിയത്. സ്റ്റേഷനില്‍ വിളിച്ചു വരുത്തി നെഞ്ചത്ത് ചവിട്ടുകയും,ലാത്തി കൊണ്ട് അടിക്കുകയും ചെയ്തുവെന്നാണ് പരാതി നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത ആളെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ എസ്ഐ യെ വിളിച്ചു വരുത്തി വിശദീകരണം നടത്തുമെന്നും ജസ്റ്റിസ് കെ നാരായണ കുറുപ്പ് പറഞ്ഞു.
മാതൃക ജനമൈത്രി പോലീസുകാര്‍ക്കെതിരേയും പരാതികള്‍ ഉയര്ന്നുണ്ടെന്നു പോലീസ് കംപ്ലൈന്റ് അതോറിറ്റി ചെയര്‍മാന്‍ ,ജസ്റ്റിസ് കെ നാരായണക്കുറുപ്പ് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.ഇതില്‍ പോലീസ് സ്റ്റേഷനുകളില്‍ വിളിച്ചു വരുത്തി മര്‍ദ്ദിക്കുകയും,അസഭ്യം പറയുകയും ചെയ്യുന്നതായാണ് പരാതികളിലേറെയും.ഇത് അനുവദിക്കാനാവില്ലന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇത്തരത്തില്‍ പരാതികള്‍ ലഭിക്കുന്നത് ഏറെയും 2014 ബാച്ചിലെ എസ്ഐ മാര്‍ക്കെതിരെ ആണെന്നാണ് അദ്ദേഹം ആരോപിച്ചത്. ഇത് പരിശീലനത്തിന്റെ പ്രശ്‌നമായിരിക്കാമെങ്കിലും തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ അനുവദിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























