മരണം മുഖാമുഖം എത്തിയപ്പോള്‍ സാധനങ്ങള്‍ ഉപേക്ഷിച്ച് ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കാന്‍ അലറി വിളിക്കുന്ന വിമാനജീവനക്കാരെ അവഗണിച്ച് ലഗേജുകള്‍ എടുക്കാന്‍ പിടിവലി നടത്തുന്നവരില്‍ ഏറെയും മലയാളികള്‍; വീഡിയോ പുറത്ത്

എഞ്ചിന് തീപിടിച്ച് ആടിയുലഞ്ഞ് ഇന്നലെ ദുബായി വിമാനത്തവളത്തില്‍ എമിറേറ്റ്‌സ് വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ അരികിലെത്തിയ ദുരന്തത്തോട് അതിലുള്ള യാത്രക്കാര്‍ പ്രതികരിച്ചത് എങ്ങനെ ആയിരുന്നുവെന്ന് വിമാനത്തില്‍ ഒരു യാത്രക്കാരന്‍ തന്നെ പുറത്തുവിട്ട വീഡിയോ ദൃശ്യമാക്കുന്നു. എഞ്ചിന് തീപിടിച്ച വിമാനത്തിന് അകത്ത് പുക കടന്നുകയറി ഏത് നിമിഷവും വിമാനം പൊട്ടിത്തെറിക്കുമെന്ന് ഉറപ്പായിട്ടും മലയാളികള്‍ സാധനങ്ങള്‍ എടുക്കാന്‍ ഇടികൂടിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരു യാത്രക്കാരന്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോയാണ് ബ്രിട്ടനിലെ പ്രമുഖ പത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇത് മലയാളികളെ ഒരു പരിധിവരെ നാണം കെടുത്തിയെന്ന് പറയാതെ വയ്യ.
അലറി വിളിച്ചു കൊണ്ട് ജീവനക്കാര്‍ പുറത്തേക്ക് ചാടാന്‍ പറയുമ്പോഴും ലാപ്‌ടോപ്പും ബാഗും തപ്പി ഓടുന്ന മലയാളികളുടെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഹല്ലേലൂയ.. സ്‌ത്രോത്രം എന്നു പറഞ്ഞ് നിലിവിളിച്ച് ചിലര്‍, പ്രാര്‍ത്ഥനയും അയ്യോ അയ്യോ എന്ന് പറഞ്ഞ് ചിലര്‍ കരയുന്നതും എല്ലാം അവിടിട്ട് ഒന്ന് വേഗം പോകൂ അമ്മേ എന്ന് പറഞ്ഞ് കുഞ്ഞുങ്ങള്‍ കരയുന്നതും എല്ലാം ഈ വീഡിയോയില്‍ ഉണ്ട്. കരഞ്ഞു നിലവിളിച്ച് സ്തബ്ധരായി നിന്ന മാതാപിതാക്കളെ എല്ലാവരും ഒന്നു പേടിക്കാതിരിക്ക് എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്ന ഒരു കുഞ്ഞിന്റെ ശബ്ദവും ഉയര്‍ന്നു കേള്‍ക്കാം. സാധനങ്ങള്‍ക്ക് വേണ്ടി മലയാളി യാത്രക്കാര്‍ കടിപിടികൂടിയപ്പോള്‍ അലറി വിളിച്ച് കൊണ്ട് പുറത്ത് ചാടൂ എന്ന് പറയുന്ന ജീവനക്കാരുടെ ശബ്ദവും വീഡിയോയില്‍ കേള്‍ക്കുന്നുണ്ട്.
നാലരയ്ക്ക് പോകാന്‍ ചെക്ക്ഇന്‍ ചെയ്ത വിമാനം പത്തരയായിട്ടും അനങ്ങിയില്ല; പത്തരയ്ക്ക് പുറപ്പെടാന്‍ ഒരുങ്ങിയ രണ്ടാമത്തെ വിമാനം മുന്‍പോട്ട് നീങ്ങിയത് തടഞ്ഞ് യാത്രക്കാര്‍; ഇന്നലെ പ്രവാസി മലയാളികള്‍ എമിറേറ്റ്‌സിനെ വെല്ലുവിളിച്ചത് ഇങ്ങനെയായിരുന്നു.
ഒന്നര മിനിറ്റ് കൊണ്ട് യാത്രക്കാരെ ഒഴിപ്പിക്കുക എന്ന അസാധ്യമായ ഉത്തരവാദിത്തം ഏറ്റെടുത്ത ജീവനക്കാരുടെ മുന്‍പില്‍ മലയാളികളുടെ സാധനഭ്രമം തലവേദനയാകുകയായിരുന്നു. ആദ്യം ഒരു പുരുഷ ജീവനക്കാരന്‍ എല്ലാം ഉപേക്ഷിച്ച് പോവാന്‍ ആക്രോശിക്കുന്നത് കേള്‍ക്കുന്നുണ്ട്. പിന്നാലെ ഒരു വനിത ജീവനക്കാരിയുടെ യാചന രൂപത്തിലുള്ള അപേക്ഷയും വീഡിയോയില്‍ ഉണ്ട്. തുടര്‍ന്ന് യാത്രക്കാര്‍ ചാടി രക്ഷപ്പെടുന്ന ദൃശ്യങ്ങളുള്ളത്.
മരണമാണ് കണ്‍മുമ്പില്‍ എന്നറിഞ്ഞിട്ടും ലാപ്‌ടോപ്പ് തപ്പി നടക്കുന്നവരും മലയാളി യാത്രക്കാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് സാഹചര്യത്തിന്റെ ഗൗരവം തിരിച്ചറിയാതെ ചിലര്‍ സ്വന്തം ലഗേജുകള്‍ തപ്പി നടന്നത്. മരണം തൊട്ടുമുന്നില്‍നില്‍ക്കെ യാത്രക്കാര്‍ കാണിച്ച ഈ പിടിവലിയുടെ വീഡിയോ പുറത്തുവന്നതോടെ എത്രത്തോളം ഭീതിപ്പെടുത്തുന്ന അവസ്ഥയാണെന്ന കാര്യവും ബോധ്യമായി. ലോകമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വീഡിയോയ്ക്ക് ആയിരക്കണക്കിന് ഷെയറുകളാണ് ഇതിനകം ലഭിച്ചിട്ടുള്ളത്.

വിമാനം നിലത്തിറക്കുന്നതിന് തൊട്ടുമുമ്പുമുമ്പു മാത്രമാണ് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിന് കുഴപ്പമുണ്ടെന്ന് പൈലറ്റ് അറിയിച്ചത്.നിലത്തിറക്കിയ വിമാനത്തില്‍നിന്ന് ചെരുപ്പുപോലും ധരിക്കാന്‍ നില്‍ക്കാതെ എമര്‍ജന്‍സി എക്‌സിറ്റുകളിലൂടെ പുറത്തേയ്ക്ക് കടക്കാനും ജീവനക്കാര്‍ ആവശ്യപ്പെട്ടു.
വിമാനം നിലത്തിറക്കാന്‍ പോവുകയാണെന്ന് പൈലറ്റ് അറിയിച്ചപ്പോള്‍ തന്നെ വിമാനത്തിനുള്ളില്‍ കൂട്ടക്കരച്ചിലും നിലവിളിയുമായി. എന്നാല്‍, സ്വന്തം ലഗേജുകള്‍ തപ്പിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു യാത്രക്കാരില്‍ പലരും ഇതിനിടെ. വിമാനത്തിന്റെ കാബിനുള്ളില്‍ പുക നിറഞ്ഞിട്ടും ലഗേജുകള്‍ എടുക്കാനുള്ള ശ്രമം യാത്രക്കാര്‍ ഉപേക്ഷിച്ചില്ല. ഓക്‌സിജന്‍ മാസ്‌കുകള്‍ പോലും ഉപയോഗിക്കാന്‍ ആരും തുനിഞ്ഞില്ല. ചിതറികിടക്കുന്ന ഓക്‌സിജന്‍ മാസ്‌കുകളും കാണാമായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഏതോ യാത്രക്കാരന്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ ലോക മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
വിമാനത്തില്‍നിന്നുള്ള തന്റെ രക്ഷപ്പെടല്‍ ചിത്രീകരിക്കാനാണ് യാത്രക്കാരി ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. എന്നാല്‍, ദുരന്തമുഖത്തും മലയാളികളുടെ സ്വഭാവം ചിത്രീകരിക്കുന്ന വീഡിയോ ആയി അത് മാറിയെന്ന് മാത്രം. കാബിനുള്ളിലെ വലിപ്പിനുള്ളില്‍നിന്ന് ലഗേജുകള്‍ വലിച്ച് പുറത്തിട്ട് സ്വന്തം ലഗേജ് തിരയുന്ന തിരക്കിലായിരുന്നു പലരും. ഇങ്ങനെ ലഗേജ് തിരഞ്ഞു പോയപ്പോഴാണ് വിമാന ജീവനക്കാര്‍ ഉച്ചത്തില്‍ പുറത്തേക്ക് ചാടി രക്ഷപെടൂവെന്ന് ഉറക്കെ വിളിച്ചു പറഞ്ഞത്. വീഡിയോ എടുത്ത യാത്രക്കാരന്‍ പുറത്തെത്തിയപ്പോള്‍ തീപിടിച്ച വിമാനത്തിന്റെ പിന്‍ഭാഗവും വീഡിയോയില്‍ വ്യക്തമായി കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഹിന്ദിയില്‍ മിണ്ടാതിരി എന്ന് ചില യാത്രക്കാര്‍ പറയുന്നതും കേള്‍ക്കാമായിരുന്നു.
വിമനത്തിന് പുറത്തിറങ്ങിയ യാത്രക്കാര്‍ വളരെ വേഗം തന്നെ ഓടി രക്ഷപെടുകയാണ് ഉണ്ടായത്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി എല്ലാവരും പുറത്തിറങ്ങി അല്‍പ്പസമയം കഴിഞ്ഞപ്പോഴേക്കും വിമാനത്തില്‍ വന്‍തോതില്‍ തീപടര്‍ന്നു. പിന്നീട് പൊട്ടിത്തെറിക്കുകയുമുണ്ടായി. വിമാനം ലാന്‍ഡ് ചെയ്ത ഉടനെ എല്ലാ സുരക്ഷാ വാതിലും തുറന്നു. യാത്രക്കാര്‍ പുറത്തേക്കോടി. ഓട്ടത്തിനിടിയില്‍ സ്ത്രീകളില്‍ ചിലര്‍ മുട്ടിടിച്ച് വീണു. ഓടിക്കിതച്ച് വിമാനാത്തവളത്തിന്റെ ഒരു മൂലയില്‍ കിതച്ചിരിക്കുമ്പോഴാണ് ഉണ്ടായ അപകടത്തിന്റെ വലുപ്പം തിരിച്ചറിയുന്നത്. പലര്‍ക്കും ചെറിയ പരിക്കുകളുണ്ട്. എന്നാലും ജീവന്‍ നഷ്ടപ്പെട്ടില്ലല്ലോ എന്ന ആശ്വാസത്തിലായി പലരും.

പുറത്തിറങ്ങിയപ്പോള്‍ ആംബുലന്‍സും സഹായിക്കാന്‍ ആള്‍ക്കാരുമുണ്ടായിരുന്നു. എന്നാല്‍ തങ്ങളുടെ കണ്‍മുന്നില്‍ വിമാനം കത്തിയെരിയുന്ന കാഴ്ച്ച കണ്ടതിന്റെ ഞെട്ടല്‍ പലര്‍ക്കും മാറിയില്ല. വലിയൊരു അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തില്‍ പലരും കരഞ്ഞു. പലര്‍ക്കും ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല.
വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറിനുണ്ടായ തകരാറാണ് അപകടത്തിന് കാരണമായത്. വിമാനം നിലത്തിറങ്ങുംമുമ്പുതന്നെ കാബിനുള്ളില്‍ പുകനിറയാന്‍ തുടങ്ങിയിരുന്നുവെന്ന് ചില ദൃക്‌സാക്ഷികള്‍ പറയുന്നു. പുറത്തെ കൊടുംചൂടാകാം വിമാനത്തിന് തീപിടിക്കാന്‍ കാരണമായതെന്ന് ചില വിദഗ്ധരും അഭിപ്രായപ്പെടുന്നു. വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുമ്പുതന്നെ പുക നിറഞ്ഞതിനാല്‍ പലര്‍ക്കും ശ്വാസതടസ്സം നേരിട്ടിരുന്നുവെന്ന് യാത്രക്കാരില്‍ ചിലര്‍ പറഞ്ഞു. വിമാനത്തിനുള്ളില്‍ അറിയിപ്പൊന്നും ഉണ്ടായിരുന്നുമില്ല. എമര്‍ജന്‍സി വാതിലുകള്‍ ബലംപ്രോയോഗിച്ച് തുറക്കുകയായിരുന്നുവെന്നും യാത്രക്കാര്‍ മാദ്ധ്യമങ്ങളോടു പറഞ്ഞു.
അതേസമയം ദുരന്തമുഖത്ത് പോലും മലയാളികളുടെ അച്ചടക്കമില്ലായ്മ്മയും സാധനങ്ങളോടുള്ള ഭ്രമവുമാണ് വീഡിയോയെ അടിസ്ഥാനപ്പെടുത്തി ലോക മാദ്ധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ പോലും ഡെയ്‌ലി മെയ്ല്‍ ഫോക്കസ് ചെയ്തത് യാത്രക്കാര്‍ സാധനങ്ങള്‍ എടുക്കാന്‍ പരക്കം പായുന്ന മലയാളിയെ നോക്കിയാണ്. ഇതില്‍ സഹതപിക്കുകയാണ് ഈ ബ്രിട്ടീഷ് പത്രം. യുട്യൂബില്‍ അടക്കം ഈ വീഡിയോ കണ്ടവര്‍ മലയാല്‍കളെ വിമര്‍ശിച്ചിക്കകയാണ്. ദുരന്തമുഖത്തില്‍ ലാപ്പ്‌ടോപ്പും ബാഗും തിരയാന്‍ പോയി മലയാളികളെ നാണം കെടുത്ത എന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം.തിരുവനന്തപുരത്തു നിന്നും തിരിച്ച എമിറേറ്റ്‌സ് ഇകെ 521 വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് ദുബായ് വിമാനത്താവളത്തില്‍ ഇടിച്ചിറക്കേണ്ടി വന്നത്. യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 300 യാത്രക്കാര്‍ ആണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാര്‍ ആരും മരിച്ചില്ലെങ്കിലും ഒരു അഗ്‌നിശമന സേനാംഗം തീയണക്കാനുള്ള ശ്രമത്തിനിടെ മരിച്ചിരുന്നു
https://www.facebook.com/Malayalivartha

























