ടുറിസ്റ്റ് ബസില്‍ ലോ ഫ്‌ളോര്‍ ബസ് ഇടിച്ചുകയറി 30 പേര്‍ക്കു പരിക്ക്

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ആശ്രദ്ധമായി തിരിച്ച ടൂറിസ്റ്റ് ബസിലേക്കു കെയുആര്‍ടിസി ലോ ഫ്‌ളോര്‍ ബസ് ഇടിച്ചു കയറി 30 പേര്‍ക്കു പരിക്ക്. പുലര്‍ച്ചെ 7.10ന് പുത്തന്‍കുരിശിലായിരുന്നു അപകടം. മുവാറ്റുപുഴയില്‍ നിന്നും വൈറ്റിലക്കു പോവുകയായിരുന്ന ലോ ഫ്‌ളോര്‍ ബസാണ് അപകടത്തില്‍പെട്ടത്. റോഡിന്റെ ഇടത് വശത്തു നിന്നും ആശ്രദ്ധമായി വട്ടംതിരിച്ച ടൂറിസ്റ്റ് ബസിന്റെ മധ്യഭാഗത്തേക്കു ബസ് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരു ബസുകളും തകര്‍ന്നു.
അപകടം നടക്കുമ്പോള്‍ 70 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. വാതില്‍ തുറക്കാതെ വന്നതിനാല്‍ ബസിന്റെ ചില്ലുകള്‍ തകര്‍ത്താണ് യാത്രക്കാരെ പുറത്തിറക്കിയത്. ബസില്‍ കുടുങ്ങിയ ഡ്രൈവറെ ക്യാബിന്‍ തകര്‍ത്താണ് പുറത്തെടുത്തത്. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ വിവിധ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി മടങ്ങി.
ടൂറിസ്റ്റ് ബസില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നതിനാലും ലോ ഫ്‌ളോര്‍ ബസിന് വേഗത കുറവായതിനാലുമാണ് വന്‍ ദുരന്തം ഒഴിവായതെന്ന് യാത്രക്കാര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കുറോളം ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു.
https://www.facebook.com/Malayalivartha

























