ക്‌ലിഫ്ഹൗസില്‍ ചരിത്രത്തില്‍ ആദ്യമായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെ കുടുംബസംഗമം! ഓരോ മാസവും കൂടുന്ന യോഗത്തില്‍ അടുത്തത് തോമസ് ഐസക്കിന്റെ വീട്ടില്‍, ഇത് ഭരണത്തിന്റെ പിണറായി സ്റ്റൈല്‍

വിദേശ രാജ്യങ്ങളില്‍ പ്രസിഡന്റുമാര്‍ പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് കിച്ചണ്‍ ക്യാബിനറ്റിലാണ്. അവിടെയാകുമ്പോള്‍ സമ്മര്‍ദ്ദങ്ങള്‍ ഒഴിയുമത്രെ. അതിന്റെ കേരളാ വേര്‍ഷന്‍ ഇന്നലെ മുഖ്യന്റെ നേതൃത്വത്തില്‍ നടന്നു. മുഖ്യമന്ത്രിയുടെ ഔദ്യേഗിക വസതിയായ ക്ലിഫ് ഹൗസ് ഇന്നലെ അസാധാരണമായ ഒരു കടുംബ സംഗമത്തിനുകൂടി വേദിയായി.മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിസഭാംഗങ്ങളുടെയും കുടുംബാംഗങ്ങളുടെ ഒത്തുചേരലും ലഘുവായ വിരുന്ന് സല്‍ക്കാരവുമാണ് കൗതുകവും ശ്രദ്ധയും ആകര്‍ഷിച്ചത്.മാസത്തില്‍ ഒരിക്കല്‍ മന്ത്രിമാര്‍ കുടുംബസമേതം ഒത്തുചേരണമെന്ന തീരുമാനത്തിന്റെ ഭാഗമായിരുന്നു ഇത്. ബുധനാഴ്ച രാത്രി ഏഴിനാണ് പരിപാടി ആരംഭിച്ചത്.
ചടങ്ങില്‍ മാദ്ധ്യമങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ആശയകൈമാറ്റവും മികച്ച വ്യക്തി ബന്ധവും ലക്ഷ്യമിട്ടാണ് ഇതുപോലെ ചടങ്ങുകള്‍ നടക്കുന്നതെന്ന് പിണറായി തന്റെ സഹപ്രവര്‍ത്തകരോട് പറയുകയും ചെയ്തു. അടുത്ത ഓരോ മാസമായി ഓരോ മന്ത്രിയുടെ വീടുകളില്‍ വച്ചാവും കുടുംബസംഗമം വനടക്കുക. ഉത്സവങ്ങളോടും സ്വകാര്യ ചടങ്ങുകളോടും അനുബന്ധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും വിരുന്ന് സംഘടിപ്പിക്കുന്ന പതിവുണ്ടെങ്കിലും ഇത്തരത്തില്‍ മന്ത്രിമാരുടെ കുടുംബസമേതമുള്ള ഒത്തുചേരല്‍ ആദ്യമാണെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്.
തന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ തമ്മില്‍ മികച്ച വ്യക്തി ബന്ധവും കുടുംബ ബന്ധവും ഉണ്ടാകണമെന്നും അങ്ങനെയാല്‍ മാത്രമേ സര്‍ക്കാറിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയൂവെന്നും പിണറായി യോഗത്തില്‍ വ്യക്തമാക്കി. ആഴ്ചയില്‍ അഞ്ചുദിവസമെങ്കിലും മന്ത്രിസഭാംഗങ്ങള്‍ തലസ്ഥാനത്ത് ഉണ്ടാകണമെന്ന് അദ്ദേഹം നേരത്തെ നിര്‍ദേശിച്ചിട്ടുണ്ട്.ഇതിന്റെ ഭാഗമായി മിക്ക മന്ത്രിമാരും തലസ്ഥാനത്തേക്ക് കടുംബത്തെയും കൊണ്ടുവന്നിട്ടുണ്ട്.അതുപോലെ തന്നെ ഫയല്‍ തീര്‍പ്പാക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ സമയബന്ധിതമായ പ്രവര്‍ത്തനവും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.ദിവസം പതിനെട്ട് മണിക്കൂറെങ്കിലും കഠിനമായി പ്രവര്‍ത്തിക്കാന്‍ തക്ക പിന്തുണ മന്ത്രിസഭാംഗങ്ങള്‍ക്ക് കുടംബം കൊടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞതവണത്തെ വി എസ് സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാറും പാര്‍ട്ടിയും തമ്മില്‍ ഏകോപനമില്ലാത്തതും,മന്ത്രിസഭാംഗങ്ങള്‍ തമ്മിലെ അനൈക്യവും തിരച്ചടിയായെന്ന് വിലയിരുത്തുന്ന പാര്‍ട്ടി സംസ്ഥാന നേതൃത്വവും, ഇക്കാര്യത്തില്‍ പിണറായിക്ക് അകമഴിഞ്ഞ പിന്തുണ കൊടുക്കുന്നുണ്ട്.അനാവശ്യമായ മാദ്ധ്യമ വിവാദങ്ങള്‍ക്ക് ചെവികൊടുക്കാതെ വികസന പദ്ധതികളില്‍ മന്ത്രിസഭാംഗങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മുഖ്യമന്ത്രി ചടങ്ങില്‍ അഭ്യര്‍ത്ഥിച്ചതായാണ് വിവരം.തങ്ങളുടെ വകുപ്പിലെ കാര്യങ്ങള്‍ സസക്ഷൂമം പഠിച്ച് അടുത്ത കാബിനറ്റ് യോഗത്തിലേക്ക് പുതിയ പദ്ധതികള്‍ കൊണ്ടുവരാന്‍ ഓരോ മന്ത്രിയും ഉല്‍സാഹിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha

























