കോട്ടയത്തെ കൊലപാതകം ഈരാറ്റുപേട്ട സ്വദേശി കസ്റ്റഡിയില്‍ , പിടിയിലായത് മൃതദേഹം പൊതിഞ്ഞ തുണി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍

കോട്ടയം അതിരംപുഴയില്‍ യുവതിയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ കേസില്‍ സംശയാസ്പദമായി ഈരാറ്റുപേട്ട സ്വദേശിയെ അറസ്റ്റു ചെയ്തു. മൃതദേഹത്തില്‍ പൊതിഞ്ഞിരുന്ന തുണി ഗള്‍ഫില്‍ നിന്നു ഡല്‍ഹി വഴി- മംഗലാപുരത്തെത്തിച്ച തുണിയാണെന്നു കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണത്തിലാണ് ഈരാറ്റുപേട്ട സ്വദേശിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നത്.
അതെ സമയം മരിച്ച യുവതി ഗര്ഭിണിയായിരുന്നതിനാല്‍ ആശാ വര്‍ക്കര്‍മാരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലെയും വിവരങ്ങള്‍ പോലീസ് അന്വേഷിച്ചു വരികയാണ്.ഗര്‍ഭിണികളുടെ പൂര്‍ണമായ വിവരങ്ങള്‍, ഏതെങ്കിലും ഗര്‍ഭിണികളെ കാണാതായിട്ടുണ്ടോ, വാടകവീട്ടില്‍ താമസിക്കുന്ന ഗര്‍ഭിണികളുടെ വിവരങ്ങള്‍, അവരുടെ ശരിയായ മേല്‍വിലാസം തുടങ്ങിയ കാര്യങ്ങളാണ് പോലീസ് ആശാവര്‍ക്കര്‍മാരുടെ പക്കല്‍ നിന്നും ശേഖരിക്കുന്നത്.
https://www.facebook.com/Malayalivartha

























