പ്രൗഡ് ഓഫ് യു, ലോകം ഇവരെ കണ്ടു പഠിക്കട്ട'..

എല്ലാം ഒരു നിമിഷം കൊണ്ട് സംഭവിച്ചു. പകച്ചു നില്‍ക്കാതെ മുന്നോട്ടോടി. അവസാന ആളെയും പുറത്തുകടത്തും വിധം തീയോട് മല്ലിട്ടു. ഒടുവില്‍ ആ പൊട്ടിത്തെറിയില്‍ ചിന്നിച്ചിതറി. ജാസിം ഇസാ മുഹമ്മദ് ലോകം അങ്ങയെ നമിക്കുന്നു. വെണ്ണീരാവുമായിരുന്ന മനുഷ്യ ജീവനു മുന്നില്‍ രാജ്യമോ മതമോ ഭാഷയോ വേഷമോ നോക്കാതെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റി അവസാനം നാഥന്റെ സന്നിധിയിലേക്ക് യാത്ര തിരിച്ച പ്രിയ സുഹൃത്തേ അങ്ങയുടെ ധീരതയ്ക്ക് മുന്നില്‍ ശതകോടി പ്രണാമം....
തീ കനലിലേക്ക് നീങ്ങുമായിരുന്ന ഒരുപാട് ജീവിതങ്ങളെ കരയിലേക്കടുപ്പിച്ച് മരണത്തിലേക്ക് യാത്രയായ പ്രിയ സഹോദരാ... അങ്ങയുടെ ധീരതയ്ക്ക് മുന്നില്‍ പ്രണാമം... വന്‍ ദുരന്തം മുന്നില്‍കണ്ട് രക്ഷാപ്രവര്‍ത്തിനിറങ്ങിയ എമിറേറ്റ്‌സിലെ അഗ്‌നിശമന സേനാംഗം ജാസിം ഇസാ മുഹമ്മദ് എന്ന ആ നല്ല മനുഷ്യസ്‌നേഹിക്ക് ഹ്യദയത്തിന്റെ ഭാഷയില്‍ ആദരാഞ്ജലികള്‍... സോഷ്യല്‍മീഡിയയില്‍ എവിടെയും ആ യുവാവിനെയും ദുബായ് എയര്‍പോര്‍ട്ട്, ദുബായ് ഭരണാധികാരികള്‍ എന്നിവരെ പുകഴ്ത്തിയുമുള്ള വാക്കുകളാണ്.
എമിറേറ്റ്‌സ് വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തുന്നുവന്ന അറിയിപ്പിനെ തുടര്‍ന്ന് സജ്ജരായി നില്‍ക്കുന്ന ദുബായ് റാഷിദ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരുടെയും ചിത്രങ്ങള്‍ വൈറലാണ്. എന്തുമാത്രം സജ്ജീകരണങ്ങളാണ് നിമിഷ നേരം കൊണ്ട് അവര്‍ ഒരുക്കിയിരുന്നത്. ഇതെല്ലാം ലോകം കണ്ടുപഠിക്കട്ടെ എന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.
മിനുറ്റുകള്‍ക്കുള്ളില്‍ ഇത്രത്തോളം യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചത് എങ്ങനെ? അവര്‍ എന്തു ഒരുക്കങ്ങളാണ് ഇതിനു വേണ്ടി ചെയ്തത്. അവരുടെ തന്ത്രങ്ങള്‍ ലോകത്തിനു പറഞ്ഞുകൊടുക്കൂ, അങ്ങനെ ദുരന്തങ്ങള്‍ ഇല്ലാതാകട്ടെ, ഇങ്ങനെ പോകുന്നു സോഷ്യല്‍മീഡിയ പ്രതികരണങ്ങള്‍.
എമിറേറ്റ്‌സിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ഒരിടത്തു പോലും അവരെ കുറ്റപ്പെടുത്തിയുള്ള കമന്റുകള്‍ കണ്ടില്ല. ഗ്രേറ്റ് സലൂറ്റ്, ഗ്രേറ്റ് ടീം എന്ന കമന്റുകളാണ് എവിടെയും. 45 സെക്കന്റിനിടെ എല്ലാവരെയും പുറത്തെത്തിക്കാന്‍ സഹായിച്ച വിമാനത്തിലെ ജോലിക്കാര്‍ക്ക് എന്തു അംഗീകാരം നല്‍കിയാലും മതിയാകില്ലെന്നാണ് രക്ഷപ്പെട്ടവരില്‍ ഒരാള്‍ ട്വീറ്റ് ചെയ്തത്. അവര്‍ക്ക് യാത്രക്കാരുടെ സുരക്ഷ മാത്രമായിരുന്നു മുന്നിലുള്ളത്. എല്ലാം അവര്‍ നിമിഷനേരം കൊണ്ട് പൂര്‍ത്തീകരിച്ചു. ലോകം പ്രത്യേകിച്ച് മലയാളികള്‍ അങ്ങയെ സല്യൂട്ട് ചെയ്യുന്നു. ഒപ്പം ലോകം നിങ്ങളുടെ ആത്മാവിനായി പ്രാര്‍ത്ഥിക്കുന്നു.
https://www.facebook.com/Malayalivartha

























