സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്ത നടപടിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോലീസ് ഉദ്യോഗസ്ഥന്റെ ഫേസ് ബുക്ക് പോസ്റ്റ്

കോഴിക്കോട് സംഭവത്തില്‍ സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്ത നടപടിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോലീസ് ഉദ്യോഗസ്ഥന്റെ ഫേസ് ബുക്ക് പോസ്റ്റ്. ആലപ്പുഴ എആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്ന പോസ്റ്റ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതെന്തു ഭരണമാണെന്ന് പറഞ്ഞ് ഓഗസ്റ്റ് ഒന്നിന് ഫേസ്ബുക്കില്‍ ചെയ്ത പോസ്റ്റിലാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ സ്വന്തം കര്‍ത്തവ്യം സത്യസന്ധമായി ചെയ്തതിന് സസ്‌പെന്‍ഷനും പിന്നാലെ ക്രൂശിക്കലും. മുഖ്യമന്ത്രി പറയുന്നു പോലീസ് അതിക്രമമത്രേ.... അപ്പോള്‍ ആ അതിക്രമം കാട്ടാന്‍ പറഞ്ഞത് കോടതിയല്ലേ.. അവിടെ ആ എസ്‌ഐ ആര്‍ക്കു വേണ്ടിയാണ് ജോലി ചെയ്തത്.
അദ്ദേഹത്തെ സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ആവശ്യമാണ്. ഇത് ഉദ്യോഗസ്ഥരുടെ മനസു മടുപ്പിക്കുന്ന, ആത്മാര്‍ഥത നശിപ്പിക്കുന്ന തീരുമാനമായിപ്പോയി. ഇരട്ടചങ്കെന്ന് പറഞ്ഞുനടന്ന ആള്‍ക്ക് ഒരു നട്ടെല്ലെങ്കിലുമുണ്ടായിരുന്നെങ്കില്‍ ഈ ഗതികേടുണ്ടാകില്ലായിരുന്നു. നാളെ നമുക്കും ഈ അനുഭവമുണ്ടാകും. ഭരണകൂടത്തിനു വേണ്ടി ജോലി ചെയ്യുന്ന നമ്മളെ അവര്‍ സംരക്ഷിക്കില്ലെന്നും പോസ്റ്റിലുണ്ട്.
നാലാം ലിംഗക്കാര്‍ക്ക് അമിത സ്വാതന്ത്ര്യം നല്‍കി, ഇപ്പോള്‍ ആരുടെയും സ്വകാര്യതയിലും കടന്നു ചെല്ലാനുള്ള അവകാശമായി അവര്‍ കാണുന്നു. മാധ്യമപ്രവര്‍ത്തകരെ 'നായിന്റെ മക്കള്‍' എന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ പ്രാഥമികാന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും രാജഗോപാലില്‍ നിന്നും മൊഴിയെടുക്കുമെന്നും പോലീസ് അറിയിച്ചു. രാജഗോപാല്‍ അരുണിമ എന്ന പ്രൊഫൈലില്‍ നിന്നും വന്ന പോസ്റ്റില്‍ മുഖചിത്രമായി ഉപയോഗിച്ചിരിക്കുന്നത് എസ്‌ഐ വിമോദിനെയാണ്.
https://www.facebook.com/Malayalivartha

























