എറണാകുളം നഗര മദ്ധ്യത്തില്‍ വന്‍ സ്‌ഫോടക ശേഖരം പിടിച്ചെടുത്തു

എറണാകുളം മാര്‍ക്കറ്റ് റോഡില്‍ സെന്റ് മേരീസ് സ്‌കൂളിനു സമീപം പ്രവര്‍ത്തിക്കുന്ന ന്യൂ കൊച്ചി പടക്ക വില്‍പ്പന ശാലയില്‍ പൊലീസ് റെയ്ഡ്. അളവിലും കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
ചൈനീസ് പടക്കങ്ങള്‍ 450 കിലോയും മറ്റുള്ള 50 കിലോയും സൂക്ഷിക്കാനുള്ള ലൈസന്‍സാണ് കടയ്ക്കുള്ളത്. എന്നാല്‍ ഇതിലധികം സ്ടക വസ്തുക്കള്‍ കടയിലുള്ളതായി പ്രാഥമിക പരിശോധനയില്‍ ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നു സെന്‍ട്രല്‍ എസ്.ഐ പറഞ്ഞു. റെയ്ഡ് നടക്കുന്നതില്‍ കൂടുതലുള്ള സ്‌ഫോടകവസ്തുക്കളുടെ അളവ് തിട്ടപ്പെടുത്തിയിട്ടില്ല. നിയമവിരുദ്ധമായി സൂക്ഷിച്ചിട്ടുള്ള സ്‌ഫോടക വസ്തുക്കള്‍ കാക്കനാടുള്ള എക്‌സ്പ്‌ളോസീവ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് കൈമാറും.
https://www.facebook.com/Malayalivartha

























