ടെലിഫിലിം നിര്‍മ്മാണത്തിന്റെ മറവില്‍ അനാശാസ്യം; സ്ത്രീകളുള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

ടെലിഫിലിം നിര്‍മ്മാണത്തിന്റെ മറവില്‍ അനാശാസ്യം നടത്തിയ സംഘം പോലീസ് പിടിയില്‍. തമിഴ്‌നാട്ടുകാരായ രണ്ട് സ്ത്രീകളുള്‍പ്പെടെ അഞ്ചുപേരാണ് മണമ്ബൂരിലെ ഒരു വീട്ടില്‍നിന്നും കടയ്ക്കാവൂര്‍ പോലീസിന്റെ പിടിയിലായത്.
വീട്ടുടമ ആറ്റിങ്ങല്‍ സ്വദേശി ലിന്‍സ് (35), ഓട്ടോ െ്രെഡവറായ മണമ്ബൂര്‍ സ്വദേശി സുരേഷ് ബാബു (35), ഹോട്ടലിലെ റിസപ്ഷനിസ്റ്റായ വിഴിഞ്ഞം സ്വദേശി തോമസ് (22) ,തമിഴ്‌നാട് സ്വദേശികളായ സുധ (26), വിജയ (34) എന്നിവരാണ് പിടിയിലായത്.
നാട്ടുകാരില്‍ നിന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കടയ്ക്കാവൂര്‍ സി.ഐ മുകേഷിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് വീട്ടില്‍ റെയ് ഡ് നടത്തി പ്രതികളെ പിടികൂടിയത്. ലിന്‍സിന്റെ വീട്ടില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംശയകരമായ സാഹചര്യത്തില്‍ ആളുകള്‍ വന്നുപോകുന്നതില്‍ നാട്ടുകാര്‍ക്ക് സംശയം ഉണ്ടായിരുന്നു. ഇതേതുടര്‍ന്ന് പോലീസില്‍ രഹസ്യവിവരം നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പോലീസ് ലിന്‍സിനെ സ്‌റ്റേഷനില്‍ വിളിപ്പിച്ച് ചോദ്യം ചെയ്തപ്പോള്‍ ഷോര്‍ട്ട് ഫിലിം നിര്‍മ്മാതാവായ താന്‍ ഉടന്‍ ചിത്രീകരിക്കുന്ന ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാനെത്തിയവരാണ് വീട്ടിലുള്ളതെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ മറ്റുളളവരുടെ മൊഴികളില്‍ വൈരുധ്യം തോന്നിയതിനെ തുടര്‍ന്ന് പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഗര്‍ഭ നിരോധന ഉറകളും ഗുളികകളും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ ഗാര്‍മന്റ് നിര്‍മ്മാണകമ്ബനിയിലെ ജീവനക്കാരാണ് പിടിയിലായ സ്ത്രീകള്‍. ഇവരുടെ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിവാഹ ബന്ധം വേര്‍പെടുത്തി കഴിയുന്ന ലിന്‍സാണ് സ്ത്രീകളെ തമിഴ്‌നാട്ടില്‍ നിന്ന് നാട്ടിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു. കടയ്ക്കാവൂര്‍ എസ്.ഐ എന്‍. സുരേഷ് കുമാര്‍, എ.എസ്.ഐ അജിത്ത്, വിനോദ്, മനോഹരന്‍, ശ്രീനാഥ്, രജിത എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha

























