കൊച്ചി നഗരത്തില്‍ വന്‍ പടക്കശേഖരം പിടികൂടി; നിരോധിത സ്‌ഫോടക വസ്തുക്കളും ശേഖരത്തില്‍

എറണാകുളം നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന പടക്ക വില്‍പ്പന കടയില്‍ നിന്ന് വന്‍ തോതില്‍ പടക്കശേഖരം പിടികൂടി. നൂറുകണക്കിന് കുട്ടികള്‍ പഠിക്കുന്ന സെന്റ് മേരീസ് സ്‌കൂളിന് നൂറുമീറ്റര്‍ സമീപത്താണ് അനധികൃതമായ പ്രവര്‍ത്തിച്ച പടക്ക ഗോഡൗണ്‍ കണ്ടെത്തിയത്. ഷാഡോ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇവിടെ രാവിലെ റെയ്ഡ് നടന്നത്. കടയുടമ ആസാദിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു്
ആസാദിന്റെ പേരിലുള്ള കടയുടെ ലൈസന്‍സ്. പടക്കം ചില്ലറ വില്‍പ്പനയ്്ക്കാണ് ലൈന്‍സ് നല്‍കിയിരുന്നത്. നിയമപ്രകാരം 500 കിലോ പടക്കം വരെ സൂക്ഷിക്കാന്‍ മാത്രമാണ്അനുമതി. കടയുടെ താഴത്തെ നിലയ്ക്കു മാത്രമായിരുന്നു ലൈസന്‍സ് ഉണ്ടായിരുന്നത്. എന്നാല്‍ കടയുടെ ഒന്നാം നിലയില്‍ ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത്. വര്‍ഷങ്ങളായി ഈ ഗോഡൗണ്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച രഹസ്യ വിവരം. . ടണ്‍ കണക്കിന് പടക്കങ്ങളും നിരോധിത സ്‌ഫോടക വസ്തുക്കളും ഇവിടെ നിന്ന് പിടിച്ചെടുത്തു. പടക്കങ്ങള്‍ എടുത്തുനീക്കാന്‍ എക്‌സ്‌പ്ലോസീവ് വകുപ്പും സ്ഥലത്തെത്തും.
തിരക്കേറിയ മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന ഈ കടയ്ക്ക് തൊട്ടടുത്തു തന്നെ നൂറുകണക്കിന് കടകളും പ്രവര്‍ത്തിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























