പൊലീസിന് പിന്നാലെ കളക്ടര്‍മാരെയും സ്ഥലം മാറ്റി പിണറായി സര്‍ക്കാര്‍

ജപ്പാന്‍ ഐഎഎസുകാരെ ജില്ലാ കളക്ടര്‍ പദവിയില്‍ നിയമിച്ചിരുന്ന യുഡിഎഫ് സര്‍ക്കാരിന്റെ പതിവിന് വിട. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യമായി നടത്തിയ കളക്ടര്‍ നിയമനത്തില്‍ മാറ്റി നിയമിച്ച 12 പേരില്‍ 10 പേര്‍ നേരിട്ട് ഐഎഎസ് ലഭിച്ചവര്‍.
ഐഎഎസിലും ഐപിഎസിലും രണ്ട് തരം നിയമനമുണ്ട്. ആദ്യത്തെ വിഭാഗം പാടുപെട്ട് പഠിച്ച് സിവില്‍ സര്‍വീസ് പരീക്ഷയെഴുതി നേരാവണ്ണം ജയിച്ച് നിയമിതാകുന്നവര്‍ രണ്ടാം വിഭാഗമാകട്ടെ ജപ്പാന്‍ ഐഎഎസ് എന്ന പേരില്‍ അറിയപ്പെടുന്ന സുഖിപ്പിക്കല്‍ ഐഎഎസുകാര്‍. ഇവര്‍ ഏട്ട് മൂത്ത് എസ്‌ഐ ആകുന്നത് പോലെയാണ് ഐഎഎസുകാരും ഐപിഎസുകാരുമാകുന്നതത്.
വയനാട് കളക്ടറായി നിയമിതനായ സി എസ് തിരുമേനി മാത്രമാണ് നേരാവണ്ണം ഏട്ട് മൂത്ത് എസ്‌ഐയായ ഐഎഎസുകാരന്‍. പലപ്പോഴും രാഷ്ട്രീയ സ്വാധീനത്തിന്റെ പിന്‍ബലത്തിലാണ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഐഎഎസ് ലഭിക്കുന്നത്. ഇത്തരത്തില്‍ അനര്‍ഹമായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ ഭരണനേതൃത്വത്തിന്റെ ആജ്ഞകള്‍ അനുവദിക്കും. ഇവരെ ജില്ലാകളക്ടറും എസ്പിയുമായി നിയമിക്കാന്‍ കാലാകാലങ്ങളില്‍ അധികാരത്തിലെത്തുന്ന യുഡിഎഫ് സര്‍ക്കാരുകള്‍ക്ക് അമിത താല്പര്യവുമുണ്ട് കാരണം ഇവര്‍ക്ക് മന്ത്രി പറയുന്നത് മാത്രമാണ് വേദവാക്യം.
എന്നാല്‍ സര്‍ക്കാരിന്റെ ഇംഗിതങ്ങള്‍ക്ക് അനുസരിച്ച് നേരിട്ട് സിവില്‍ സര്‍വീസിലെത്തിയവര്‍ സാധാരണ പ്രവര്‍ത്തിക്കാറില്ല. അവര്‍ നിയമാനുസരണം മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. അതു കൊണ്ടു തന്നെ കോണ്‍ഗ്രസുകാര്‍ ഇവരെ നിര്‍ണായക തസ്തികകളിലൊന്നും നിയമിക്കാറില്ല. തിരുവനന്തപുരം കളക്ടര്‍ ആയിരുന്ന ബിജു പ്രഭാകര്‍ ജപ്പാന്‍ ഐഎഎസുകാരനാണ്.
ജില്ലാ കളക്ടര്‍മാര്‍ മാറ്റപ്പെട്ടപ്പോള്‍ കോഴിക്കോടെ കളക്ടര്‍ ബ്രോ മാത്രം സുരക്ഷിതന്‍.... സി.എ ലത, ബിഎസ് തിരുമേനി എന്നിവര്‍ മാത്രമാണ് പുതിയ കളക്ടര്‍മാരിലെ ജപ്പാന്‍ വാസികള്‍.
https://www.facebook.com/Malayalivartha

























