ഗര്‍ഭിണിയെ കൊന്ന് ജഡം ഉപേക്ഷിച്ച കേസില്‍ പ്രതി പിടിയില്‍

ഗര്‍ഭിണിയെ കൊന്ന് ജഡം ഉപേക്ഷിച്ച കേസില്‍ പ്രതി പിടിയില്‍. ഗാന്ധിനഗര്‍ സ്വദേശി ബഷീറാണ് പിടിയിലായത്. അതേസമയം, കൊല്ലപ്പെട്ട സ്ത്രീയെ ഇനിയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ആറന്‍മുള സ്വദേശിയാണെന്നു സൂചനയുണ്ട്. ബഷീറിന് ഗള്‍ഫില്‍നിന്നും പോളിത്തീന്‍ തുണി ഇറക്കുമതി ചെയ്യുന്ന ബിസിനസുണ്ട.് ഇയാളുടെ ഭാര്യയും ഗള്‍ഫിലാണ്.
അതിരമ്പുഴ അമ്മഞ്ചേരി റോഡില്‍ ഐക്കരക്കുന്നുള്ള റബര്‍തോട്ടത്തിലാണ് മൃതദേഹം ഉപേക്ഷിച്ചത്. പുതപ്പും പോളിത്തീന്‍ കവറും ഉപയോഗിച്ച് മറച്ചാണ് മൃതദേഹം ഉപേക്ഷിച്ചത്. ഈ മാസം രണ്ടിനാണ് മൃതദേഹം കണ്ടെത്തിയത്. പുലര്‍ച്ചെ ആറു മണിയോടെ തോട്ടത്തില്‍ അസ്വാഭാവികമായ രീതിയില്‍ പോളിത്തീന്‍ കവര്‍ കണ്ടെത്തിയ റബര്‍ ടാപ്പിങ്ങ് തൊഴിലാളി തമിഴ്‌നാട് തക്കല സ്വദേശി എസ്.കുമാറാണ് അയല്‍വാസികളെയും പഞ്ചായത്തംഗത്തെയും വിവരം അറിയിച്ചത്.
കഴുത്തുമുറുക്കാനുപയോഗിച്ച കൈലിയും സംഭവ സ്ഥലത്തു നിന്നും പൊലീസിനു ലഭിച്ചു. മൃതദേഹത്തിന്റെ കഴുത്തിലും മുഖത്തും അമര്‍ത്തിശ്വാസം മുട്ടിച്ചതിനെ തുടര്‍ന്നെന്നു സംശയിക്കുന്ന കറുത്ത കരുവാളിച്ച പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. മൂക്കില്‍ നിന്നു രക്തം വാര്‍ന്നൊഴുകി മുഖത്തു പടര്‍ന്നിട്ടുണ്ട്. മാറിടങ്ങളിലും കരുവാളിച്ച പാടുകള്‍ കാണാനുണ്ട്. മൃതദേഹത്തിന്റെ വലതു കയ്യില്‍ പൊള്ളലേറ്റതിനു സമാനമായ പാടും ഉണ്ട്. കൈലിമുണ്ട് ഉപയോഗിച്ചു കഴുത്തു മുറുക്കിയോ, തുണി ഉപയോഗിച്ചു മുഖം അമര്‍ത്തിയോ ആകാം കൊലനടത്തിയതെന്നു പൊലീസ് സംശയിക്കുന്നു.
മരിച്ചത് ഗര്‍ഭിണിയായതിനാല്‍ ആശുപത്രികളും ആശാ വര്‍ക്കര്‍മാരെയും കേന്ദ്രീകരിച്ചാണ് മരിച്ച യുവതിയെ തിരിച്ചറിയാന്‍ ശ്രമം നടക്കുന്നത്. ഓരോ പ്രദേശത്തെയും ഗര്‍ഭിണികളുടെ പേരുവിവരങ്ങള്‍ ആശാ വര്‍ക്കര്‍മാരുടെ പക്കലുണ്ടാകും. അവരിലാരെയെങ്കിലും കാണാതായിട്ടുണ്ടോ എന്ന് ആശാ വര്‍ക്കര്‍മാരില്‍ നിന്ന് അറിയാനായിരുന്നു ശ്രമം. ഇരുനൂറോളം മൊെബെല്‍ ഫോണുകളുടെ വിശദാംശങ്ങളും അതിരമ്പുഴ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വിവിധ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചെങ്കിലും കേസില്‍ സഹായകമാകുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ല. ഇതിനിടെയാണ് സര്‍ജറിക്കുപയോഗിക്കുന്ന പോളിത്തീന്‍ കവര്‍ നിര്‍ണ്ണായകമായത്. കുഞ്ഞിനെ കൊന്നതിനും കേസുണ്ടാകും.
ചികിത്സയ്ക്കിടെയോ, ആശുപത്രിയിലോ കൊല്ലപ്പെട്ടതാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ളയാളിനെ വിശദമായി പൊലീസ് ചോദ്യം ചെയ്യും. അതിന് ശേഷം മാത്രമേ അന്തിമ നിഗമനത്തില്‍ എത്തുകയുള്ളൂ. കൊല്ലപ്പെട്ട യുവതിയുടെ ഇടതു കൈമുട്ടിനു താഴെ സൂചി കുത്തിയതിന്റെയും ഇവിടെ പ്ലാസ്റ്റര്‍ ഒട്ടിച്ചതിന്റെ ലക്ഷണങ്ങളുമാണ് ഇത്തരമൊരു സംശയത്തിനു കാരണം. പ്ലാസ്റ്റര്‍ പറിച്ചെടുത്ത ഭാഗത്തു രോമവും തൊലിയും നഷ്ടപ്പെട്ടിട്ടുണ്ട്. രക്തപരിശോധനയ്‌ക്കോ, ഇഞ്ചക്ഷനോ, ഡ്രിപ്പിടിനോ ആകാം സൂചി കുത്തിയത്. അതിനാല്‍ ഏതെങ്കിലും ആശുപത്രിയുമായി ബന്ധമുണ്ടാകാമെന്നു പൊലീസ് സംശയിച്ചിരുന്നു. ഈ സംശയവും ഇപ്പോള്‍ ഗള്‍ഫുകാരനെ കസ്റ്റഡിയിലെടുത്തതിലേക്ക് നയിച്ചിട്ടുണ്ട്.
നൈറ്റി കീറിയിട്ടില്ലാത്തതിനാല്‍ പിടിവലി നടന്നതായി സൂചനയില്ല. തലയ്ക്കു പിന്നിലേറ്റ മാരകമായ ചതവാണു മരണ കാരണം. തല പിടിച്ച് ഭിത്തിയില്‍ ഇടിപ്പിക്കുകയോ മൂര്‍ച്ചയില്ലാത്ത ആയുധം ഉപയോഗിച്ച് അടിക്കുകയോ ചെയ്താലുണ്ടാകുന്ന തരത്തിലുള്ള ചതവാണു തലയ്ക്കു പിന്നിലേറ്റിട്ടുള്ളത്. നിരീക്ഷണ കാമറകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം കാര്യമായ ഫലം ചെയ്തില്ലെന്നു പൊലീസ് പറയുന്നു അതിരമ്പുഴ ഒറ്റക്കപ്പലുമാവ് റോഡരികിലെ റബ്ബര്‍ത്തോട്ടത്തിലാണ് പോളിത്തീന്‍ ചാക്കില്‍ മൂടിക്കെട്ടിയ നിലയില്‍ 35 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹം തിങ്കളാഴ്ച പുലര്‍ച്ചെ കണ്ടത്. പൊലീസിന്റെ അന്വേഷണത്തില്‍ യുവതി ഗര്‍ഭിണിയാണെന്ന വിവരം വ്യക്തമായി.
മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് ലോട്ടറി വില്‍പന നടത്തുന്ന നീണ്ടൂര്‍ കൈപ്പുഴ സ്വദേശിനിയായ യുവതിയാണെന്നു സംശയത്തെ തുടര്‍ന്നാണ് ഇവരുടെ ബന്ധുക്കളെ പൊലീസ് മൃതദേഹം കാണിച്ചത്. കാണാതായ യുവതിയുടെ അമ്മയെയും സ്ഥലത്ത് എത്തിച്ചു. ഇവരും തിരിച്ചറിഞ്ഞില്ല. അഞ്ചുമാസം മുന്‍പാണ് അമ്മ ഇവരെ അവസാനമായി കണ്ടത്. രണ്ടാഴ്ച മുന്‍പ് ഈ യുവതി ബന്ധുവിനെതിരെ ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതാണു കൊല്ലപ്പെട്ടതു നീണ്ടൂര്‍സ്വദേശിയായ യുവതിയാവാമെന്ന സംശയത്തിനിടയാക്കിയത്.തന്റെ മകള്‍ക്ക് പല്ലുകള്‍ ഇല്ലായിരുന്നെന്ന് ഇവര്‍ പറഞ്ഞതോടെ സംശയമായി. ഇതോടെ മൃതദേഹം തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനിച്ചു. ഇതിനിടെയാണ് പോളിത്തീന്‍ കവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷം ഫലം കണ്ടത്. യുവതിയെ കഴുത്തില്‍ ചരട് മുറുക്കി കൊലപ്പെടുത്തിയെന്നാണ് പ്രാഥമികനിഗമനം. യുവതി ആറുമാസം ഗര്‍ഭിണിയാണെന്നും പരിശോധനയില്‍ വ്യക്തമായി.
ലാലിച്ചന്‍ എന്നയാളിന്റെ ഉടമസ്ഥതയിലുള്ളതാണ് റബ്ബര്‍ത്തോട്ടം. പൊലീസ്‌നായ മണംപിടിച്ച് സമീപത്തെ പുരയിടത്തിലൂടെ പ്രധാനറോഡിലെത്തി. തുടര്‍ന്ന്, എതിര്‍വശത്തെ റബ്ബര്‍ത്തോട്ടത്തിലെത്തി ഇടറോഡിലേക്ക് ഇറങ്ങി. എതിര്‍വശത്തെ തോട്ടത്തില്‍നിന്നു കണ്ടെത്തിയ ഒഴിഞ്ഞ മദ്യക്കുപ്പികള്‍ വിരലടയാളവിദഗ്ദര്‍ പരിശോധിച്ച് തെളിവ് ശേഖരിച്ചു. ഇനി കൊലയുടെ കാരണം കണ്ടെത്തുക കൂടി ചെയ്താല്‍ പോലീസിന് ആശ്വാസം.
https://www.facebook.com/Malayalivartha

























