ലൈംഗികന്യൂനപക്ഷങ്ങള്‍ & ജന്റര്‍ന്യൂനപക്ഷങ്ങളെക്കുറിച്ച് മലയാളത്തിലെ പ്രഥമ സമഗ്രപഠനങ്ങള്‍; മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ച തുടക്കക്കാരായ രണ്ട് വ്യക്തികളുടെ അക്ഷീണ ശ്രമഫലമായി ഇറങ്ങിയ ഈ രണ്ടു പുസ്തകങ്ങള്‍ ചര്‍ച്ചയാകുന്നു

സമൂഹത്തിന്റെ മുഖ്യ ധാരയില്‍ നിന്നും മാറ്റപ്പെടുന്നവര്‍ സര്‍വ്വ ഊര്‍ജ്ജത്തോടെ തിരിച്ചെത്തുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. അതില്‍ പ്രബലമാണ് ലൈംഗികന്യൂനപക്ഷങ്ങള്‍. അവരെക്കുറിച്ചുള്ള തുറന്നെഴുത്തുമായി എത്തുന്ന രണ്ടു പുസ്തകങ്ങള്‍ കേരള സമൂഹത്തില്‍ ചര്‍ച്ചയാകുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ ട്രാന്‍സ്ജന്റര്‍ സമൂഹത്തിന് പെന്‍ഷന്‍വരെ ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ അവരുടെ പ്രശ്‌നങ്ങളും സങ്കീര്‍ണ്ണതകളും വിശദമായി ചര്‍ച്ചചെയ്യുകയാണ് ലൈംഗികന്യൂനപക്ഷങ്ങള്‍/ജന്റര്‍ന്യൂനപക്ഷങ്ങളെക്കുറിച്ച് മലയാളത്തിലെ പ്രഥമ സമഗ്രപഠനങ്ങള്‍ എന്ന ഈ രണ്ടു പുസ്തകങ്ങള്‍.
എല്ലാ സ്ഥലങ്ങളിലും ലൈംഗികന്യൂനപക്ഷങ്ങളുടെനേരേ കടുത്ത വിവേചനവും മനുഷ്യാവകാശലംഘനവും നടക്കുന്നതായി ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നിയമപരമായി പല രാജ്യങ്ങളും പല നിലപാടുകളാണ് ഇക്കാര്യത്തില്‍ കൈക്കൊണ്ടിട്ടുള്ളത്. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശവിഭാഗവും
ലോകാരോഗ്യസംഘടനയും ആംനസ്റ്റി ഇന്റര്‍നാഷണലും ലൈംഗികന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിയമപരവും നയപരവുമായ നടപടികള്‍ കൈക്കൊള്ളാന്‍ രാജ്യങ്ങളോടാവശ്യപ്പെടുന്നു. അതോടൊപ്പം ലോകത്തെല്ലായിടത്തുംതന്നെ ലൈംഗികന്യൂനപക്ഷങ്ങള്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇവയോടനുബന്ധിച്ച് പല രാജ്യങ്ങളും പല നിലവാരത്തില്‍ അവരുടെ അവകാശങ്ങള്‍ സ്ഥാപിക്കുന്ന നിയമങ്ങള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നു.ഇത്തരം സംന്ദര്‍ഭത്തിലാണ് ഇവരെക്കുറിച്ചുള്ള സമൂല പഠനങ്ങളുമായി രണ്ടു പുസ്തകങ്ങള്‍ എത്തപ്പെടുന്നത്. ഈ സമൂഹത്തെ നേരില്‍ക്കണ്ട് അവരില്‍ നിന്നും അഭിപ്രായങ്ങള്‍ ശേഖരിച്ചുള്ള സമൂലപഠനവുമായാണ് രണ്ടു പുസ്തകങ്ങള്‍ കേരള സമൂഹത്തിന്റെ മുന്നിലേക്ക് എത്തുന്നത്. എല്ലാവര്‍ക്കും ദഹിക്കാത്ത വിഷയമായതിനാല്‍ പുസ്തകം ചര്‍ച്ചയാകുമെന്നതില്‍ തര്‍ക്കമില്ല.
പുസ്തകപ്രകാശനം
മാനവീയം ക്വിയര്‍ കള്‍ച്ചറല്‍ ഫെസ്റ്റ്
2016 ആഗസ്റ്റ് 7, വൈകുന്നേരം 5.00
മാനവീയം, വെള്ളയമ്പലം, തിരുവനന്തപുരം
https://www.facebook.com/Malayalivartha

























