സത്‌നാഥസിംഗിന് നാലാം ചരമവാര്‍ഷികം അന്വേഷണത്തില്‍ മഠത്തെ ഒഴിവാക്കി

അമൃതാനന്ദമയീമഠത്തില്‍ നിന്നും ദുരൂഹസാഹചര്യത്തില്‍ പേരൂര്‍ക്കട മാനസികാരോഗാശുപത്രിയിലെത്തിച്ച നിയമവിദ്യാര്‍ത്ഥി സത്‌നാംസിംഗ് മരിച്ചിട്ട് വ്യാഴാഴ്ച നാലു കൊല്ലം തികയുന്നു. സത്‌നാംസിംഗിന്റെ ദുരൂഹമരണത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ നിന്നും കഴിഞ്ഞ സര്‍ക്കാര്‍ അമൃതാനന്ദമയീ മഠത്തെ ഒഴിവാക്കിയിരുന്നു. അമൃതാനന്ദമയീയുടെ അടുത്തേക്ക് സത്‌നാംസിംഗ് ഓടിയെത്തിയതിനെ തുടര്‍ന്നാണ് ആശ്രമവാസികള്‍ അദ്ദേഹത്തെ കരുനാഗപ്പള്ളി സ്റ്റേഷനിലെത്തിച്ചത്. 18 മണിക്കൂറുകള്‍ക്കുശേഷം കോടതിയില്‍ ഹാജരാക്കി. പിന്നിട് കൊല്ലം ജില്ലാ ആശുപത്രിയിലും അവിടെ നിന്ന് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലുമെത്തിച്ചു.
വാസ്തവം എന്താണെന്ന് അറിയില്ലെങ്കിലും സത്‌നാംസിംഗ് അതിനുമുമ്പ് മാനസികരോഗിയായിരുന്നില്ല. സത്‌നാംസിംഗിന്റെ ദുരൂഹ മരണത്തില്‍ ആശ്രമത്തിന് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നെങ്കിലും അതൊന്നും തെളിയിക്കപ്പെട്ടില്ല. മാനസികാരോഗ്യകേന്ദ്രത്തിലെത്തിക്കുമ്പോള്‍ സത്‌നാംസിംഗ് അവശനായിരുന്നു. ആശ്രമത്തിന്റെ അഭ്യൂദയകാംക്ഷികള്‍ സത്‌നാംസിംഗിനെ മര്‍ദ്ദിച്ച് അവശനാക്കിയെന്ന ആരോപണത്തിന് ഇന്നും ചെറുപ്പമാണ്.
അതിനിടെ സത്‌നാംസിംഗ് കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഹരീന്ദ്രകുമാര്‍സിംഗ് വ്യാഴാഴ്ച സെക്രട്ടേറിയറ്റിനു മുന്നില്‍ സത്യാഗ്രഹം നടത്തും. സത്‌നാംസിംഗിന്റെ മരണം പോലീസ് പുനരന്വേഷിക്കണമെന്ന പരാതി മുഖ്യമന്ത്രിക്ക് കൈമാറും. സര്‍ക്കാര്‍ മാറിയെങ്കിലും അന്വേഷണ കാര്യത്തില്‍ എന്തെങ്കിലും പുരോഗതിയുണ്ടാകുമെന്ന് ആരും കരുതുന്നില്ല. സംഘടിത ശക്തികള്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഇടതു വലതു സര്‍ക്കാരുകള്‍ക്ക് പണ്ടേ ധൈര്യം കുറവാണ്. എങ്കിലും ഇടതുഭരണത്തില്‍ പ്രതീക്ഷയുണ്ടെന്നാണ് ആ പിതാവ് കരുതുന്നത്. അദ്ദേഹത്തിനറിയില്ലല്ലോ ഇവിടുത്തെ രാഷ്ട്രീയം.
https://www.facebook.com/Malayalivartha

























