ബാലകൃഷ്ണ പിള്ളയുടെ വിവാദ പ്രസംഗത്തില്‍ കേസെടുത്തു

കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണ പിള്ളയുടെ ന്യുനപക്ഷ വിരുദ്ധ പ്രസംഗത്തില്‍ കേസെടുക്കും. കേസെടുക്കാന്‍ കൊല്ലം റൂറല്‍ എസ്.പിക്ക് ഡി.ജി.പി നിര്‍ദ്ദേശം നല്‍കി. പിള്ളയ്‌ക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് പോലീസ്, ഡി.ജി.പിയുടെ അഭിപ്രായം തേടിയിരുന്നു.
പത്തനാപുരം കുമുകുംചേരിയിലെ എന്‍.എസ്.എസ് കരയോഗത്തിലായിരുന്നു പിള്ളയുടെ വിവാദ പ്രസംഗം. ബാങ്ക് വിളി നായ കുരയ്ക്കുന്നത് പോലെയാണെന്നും മുസ്ലീങ്ങളും ക്രിസ്ത്യാനികളും താമസിക്കുന്നിടത്തെല്ലാം പള്ളി പണിയുന്നുവെന്നുമായിരുന്നു പിള്ളയുടെ പ്രസംഗം. പ്രസംഗത്തിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. പ്രസംഗം വിവാദമായതോടെ ബാലകൃഷ്ണ പിള്ള ഖേദപ്രകടനം നടത്തിയിരുന്നു.
തന്റെ പ്രസംഗം വളച്ചൊടിച്ചും എഡിറ്റു ചെയ്തുമാണ് പ്രചരിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. വൈരനിര്യാതന ബുദ്ധിയോടെ ചിലര്‍ പ്രസംം വളച്ചൊടിക്കുകയായിരുന്നു. ഒരു സമുദായ സംഘടനയുടെ യോഗത്തിലാണ് താന്‍ പ്രസംഗിച്ചത്. െ്രെകസ്തവരെയും മുസ്ലീങ്ങളെയും കണ്ടു പഠിക്കണമെന്ന അര്‍ത്ഥത്തിലാണ് താന്‍ പ്രസംഗിച്ചതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























