വിജയ് രുപാനി ഗുജറാത്ത് മുഖ്യമന്ത്രി

ഗുജറാത്ത് നിയമസഭയിലെ മുതിര്‍ന്ന അംഗമായ വിജയ് രൂപാണി മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിച്ചിരുന്ന നിതിന്‍ പട്ടേലിനെ ഉപമുഖ്യമന്ത്രിയാക്കാനും തീരുമാനമായി.
കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരിയാണ് തീരുമാനം പ്രഖ്യാപിച്ചത്. അപ്രതീക്ഷിതമായാണ് വിജയ് രൂപാണി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.
ആനന്ദിബെന്‍ പട്ടേല്‍ രാജിവച്ചതിനെത്തുടര്‍ന്നാണു പുതിയ മുഖ്യമന്ത്രിയെ പാര്‍ട്ടിക്കു നിര്‍ദ്ദേശിക്കേണ്ടിവന്നത്. ഗുജറാത്തില്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു പുതിയ തീരുമാനം.
പാര്‍ട്ടിയെ വിജയത്തിലേക്ക് നയിക്കാന്‍ കഴിയുന്ന മുഖ്യമന്ത്രി ആരാണെന്ന് കണ്ടത്തൊന്‍ ബിജെപിയില്‍ ചര്‍ച്ച നടന്നിരുന്നു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. ഗുജറാത്തില്‍ പാര്‍ട്ടിയുടെ ചുമതലയുള്ള ദിനേഷ് ശര്‍മ, ട്രഷറര്‍ സുരേന്ദ്ര പട്ടേല്‍ എന്നിവരും അമിത് ഷായുമായി പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു.
മന്ത്രിസഭയിലെ രണ്ടാമനായി കരുതുന്ന ആരോഗ്യമന്ത്രി നിതിന്‍ പട്ടേല്‍, ഗുജറാത്ത് നിയമസഭയിലെ മുതിര്‍ന്ന അംഗമായ വിജയ് രൂപാണി, നിയമസഭാ സ്പീക്കറും ആദിവാസി നേതാവുമായ ഗണപത് വാസവ എന്നിവരെയാണ് പ്രധാനമായും പരിഗണിച്ചത്. നിതിന്‍ പട്ടേലിനാണ് സാധ്യത കൂടുതലുള്ളത് എന്നായിരുന്നു സൂചന. എന്നാല്‍, വിജയ് രൂപാണിയെ മുഖ്യമന്ത്രിയാക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha