ചരല്‍ക്കുന്നിലെ തീരുമാനങ്ങള്‍ എല്ലാം ജനാധിപത്യപരമെന്ന് ജോസ് കെ.മാണി

കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ചരല്‍ക്കുന്ന് സമ്മേളനങ്ങളിലെല്ലാം ജനാധിപത്യപരമായ തീരുമാനങ്ങളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ജോസ് കെ.മാണി എം.പി. ഇക്കാര്യത്തില്‍ ഒരു മുന്‍കൂട്ടി പ്രവചനം സാദ്ധ്യല്ല.
സംഘടനാപരവും രാഷ്ട്രീയപരവുമായ വിഷയങ്ങളും ചരല്‍ക്കുന്ന് സമ്മേളനത്തില്‍ ചര്‍ച്ചയ്ക്കു വരും. ഇതിനു ശേഷം യുക്തമായ തീരുമാനമുണ്ടാകുമെന്നും ജോസ് കെ.മാണി അറിയിച്ചു.
ചരല്‍ക്കുന്നിലെ നിര്‍ണായക സമ്മേളനം നടക്കുന്നത് കോണ്‍ഗ്രസ് നേതൃത്വവുമായി അകന്ന കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫ് വിടുമെന്നും നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കുമെന്നും വാര്‍ത്തകള്‍ സജീവമായിരിക്കേയാണ്.
കെ.എം മാണിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന നീക്കങ്ങളോട് പ്രതികരിക്കാതെ ധ്യാനത്തിന് പോയ മാണി കഴിഞ്ഞ ദിവസം മടങ്ങിയെത്തിയെങ്കിലും കടുത്ത നിലപാടില്‍ നിന്ന് പിന്നോട്ടുപോയിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha