കുഞ്ഞുമായി യാത്രചെയ്തപ്പോള്‍ തലയ്ക്കടിച്ച പോലീസുകാരനെ എല്ലാം ശരിയാക്കി സോഷ്യല്‍ മീഡിയ; അവസാനം സസ്‌പെന്ഷന്

കൊല്ലത്ത് ബൈക്ക് യാത്രക്കാരന്റെ തലയ്ക്കടിച്ച പൊലീസുകാരനെതിരെ സോഷ്യല്‍ മീഡിയ ഒന്നാകെ രംഗത്തു വന്നു. അവസാനം പോലീസുകാരന് സസ്‌പെന്‍ഷന്‍. ഹെല്‍മെറ്റില്ലാത്തതിനാണ് വയര്‍ലെസു കൊണ്ട് യാത്രക്കാരന്റെ തലയ്ക്കടിച്ചത്. കൊല്ലം സ്വദേശി സന്തോഷിന് തലയ്ക്ക് സാരമായി പരുക്കേറ്റു. എ.ആര്‍ ക്യാംപിലെ പൊലീസുകാരന്‍ മാഷ്ദാസിനെതിരെയാണ് നടപടി. സിറ്റി പൊലീസ് കമ്മിഷണറാണ് സസ്‌പെന്‍ഷന് ഉത്തരവിട്ടത്.
കുട്ടിയുമായി യാത്ര ചെയ്യവെയാണ് സന്തോഷിന് ഈ ക്രൂരത നേരിടേണ്ടിവന്നത്. വാഹനപരിശോധനക്കിടെ എ.ആര്‍. ക്യാംപിലെ പൊലീസുകാരന്‍ മാര്‍ഷ് ദാസാണ് സന്തോഷിന്റെ തലയ്ക്കടിച്ചത്. സംഭവത്തെ തുടര്‍ന്ന് കൊല്ലം ആശ്രാമത്ത് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. വാഹന പരിശോധനയ്ക്കിടെ പൊലീസ് സന്തോഷിന്റെ വാഹനം കൈകാണിച്ച് നിര്‍ത്തുകയായിരുന്നു. എന്നാല്‍, അല്‍പം മുന്നോട്ടാണ് ഇയാള്‍ ബൈക്ക് നിര്‍ത്തിയത്. തുടര്‍ന്ന് ഹെല്‍മറ്റില്ലെന്നു പറഞ്ഞ് പൊലീസ് വയര്‍ലെസുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.
തുടര്‍ന്ന് സന്തോഷ് കുട്ടിയുമായി റോഡിലിരുന്നു പ്രതിഷേധിച്ചു. കൂടുതല്‍ പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. ചെവിയ്ക്ക് മുകളിലായാണ് സന്തോഷിന് പരുക്കേറ്റത്.
https://www.facebook.com/Malayalivartha

























