പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് അമൂല്യ രത്‌നങ്ങളും വജ്രങ്ങളും മോഷണം പോയി

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ലക്ഷങ്ങള്‍ വിലവരുന്ന അമൂല്യ രത്‌നാഭരണങ്ങളും വജ്രങ്ങളും മോഷണം പോയതായി കണ്ടെത്തല്‍. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനമായിട്ടുണ്ട്. നിത്യ പൂജയ്ക്ക് ഉപയോഗിക്കുന്ന ആഭരണങ്ങളാണ് മോഷണം പോയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിത്യപൂജയ്ക്ക് ഉപയോഗിക്കുന്നതും പെരിയ നമ്പിയുടെ കൈവശമിരിക്കുന്നതുമായ ആഭരണശേഖരത്തില്‍
സ്വര്‍ണ്ണപ്പൂക്കളുള്ള ജമന്തിമാലയില്‍ കോര്‍ത്ത സ്ഫടിക കല്ല്, മാണിക്യമാലയിലെ മരതകം, 212 വജ്രക്കല്ല് പതിച്ച ലോക്കറ്റിലെ ഒമ്പത് വജ്രക്കല്ലുകള്‍, സ്വര്‍ണ്ണക്കിരീടത്തിലുള്ള മാണിക്യക്കല്ല് എന്നിവയും അമൂല്യമായ മറ്റ് ഇനങ്ങളും കാണാതായിട്ടുണ്ട്. 2013 നും 2016 നും ഇടയിലുള്ള കാലയളവിലാണ് ഇവ നഷ്ടമായിരിക്കുന്നത്.
https://www.facebook.com/Malayalivartha

























