പുഞ്ഞാറിലെ തോല്‍വി; സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ മുന്‍ ബ്രാഞ്ച് സെക്രട്ടറി മരിച്ചു: കേസെടുക്കാതെ ഉരുണ്ടുകളിച്ച് പോലീസ്

അധികാരത്തില്‍ എത്തുന്നവര്‍ നടത്തുന്ന അക്രമത്തിന് പോലീസ് കുടപിടിക്കുന്നു. നാടാകെ പ്രതിഷേധം. ഹര്‍ത്താല്‍. നിയമസഭാതിരഞ്ഞെടുപ്പില്‍ പൂഞ്ഞാറിലുണ്ടായ തോല്‍വിക്ക് കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടതിന് സിപിഎം പ്രവര്‍ത്തകര്‍ തല്ലിച്ചതച്ച മുന്‍ ബ്രാഞ്ച് സെക്രട്ടറി മരിച്ചു. നടയ്ക്കല്‍ പത്താഴപ്പടി കെഎം നസീര്‍ (56) ആണ് മരിച്ചത്.നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ പി.സി.ജോര്‍ജിനെ ചില സിപിഎം നേതാക്കള്‍ പിന്തുണച്ചതിനെതിരെയും പ്രാദേശിക നേതാക്കളുടെ അഴിമതിക്കെതിരെയും പാര്‍ട്ടി മേല്‍ഘടകങ്ങള്‍ക്കു പരാതി കൊടുത്തതിനെ തുടര്‍ന്നാണു നസീറിനു മര്‍ദനമേറ്റത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ഇന്നലെ രാത്രി ഒന്‍പതു മണിയോടെയായിരുന്നു അന്ത്യം.
പൂഞ്ഞാറില്‍ മുന്‍കേരളാ കോണ്‍ഗ്രസ് എം നേതാവ് പിസി തോമസ് ആണ് ഇടത് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചിരുന്നത്. എന്നാല്‍ വലിയ മാര്‍ജിനില്‍ പിസി തോമസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു
ജൂലയ് 24ന് ആണ് നസീറിനെ പാര്‍ട്ടിപ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. നസീറിനെ അക്രമിച്ചകേസില്‍ സിപിഎം ഏരിയാ കമ്മറ്റി അംഗവും ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയുമായ ഇലവുങ്കല്‍ നവാസ്, പാറയില്‍ ജബ്ബാര്‍, വലിയവീട്ടില്‍ സുബൈര്‍, പഴയിടത്ത് ഫൈസല്‍, പുന്നക്കല്‍ അജ്മല്‍, അണ്ണാമലപ്പറമ്പില്‍ മുഹമ്മദ് ഷാഫി എ്‌നനീ സിപിഎം പ്രവര്‍ത്തകരെ പോലീസ് പിടികൂടി. എന്നാല്‍ പ്രതികളെ ആയുധമില്ലാതെ അക്രമം നടത്തി എന്ന കുറ്റം ചുമത്തി ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
സീറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച ഈരാറ്റുപേട്ടയില്‍ ഹര്‍ത്താല്‍ ആചരിക്കും. ഈരാറ്റുപേട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ താല്‍കാലിക സെക്യൂരിറ്റി ജീവനക്കാരനായിരുന്നു നസീര്‍.
https://www.facebook.com/Malayalivartha