എല്ലാം പാവങ്ങളുടെ കാശാ... പണയം വച്ച സ്വര്‍ണം എടുക്കാന്‍ വന്നേക്കരുത് കഴുത്തറുക്കും; സാധാരണക്കാരുടെ കണ്ണീരിന്റെ ഫലം കണ്ടു തുടങ്ങി; മുത്തൂറ്റില്‍ വ്യാപക ക്രമക്കേടെന്ന് റെയ്ഡില്‍ വ്യക്തം

ഒരിക്കലെങ്കിലും മുത്തൂറ്റില്‍ പണയം വയ്ക്കാത്ത മലയാളി കാണില്ല. പണയം വയ്ക്കുമ്പോള്‍ വലിയ സന്തോഷമാണെങ്കിലും. അതെടുക്കാന്‍ ചെല്ലുമ്പോഴാണ് പൂരം. പലിശയും പലിശയുടെ പലിശയും എന്തിന് സര്‍വീസ് ചാര്‍ജ് പോലും അവര്‍ ഈടാക്കും. അടയ്ക്കുന്ന പലിശയ്ക്ക് ഒരു ബില്ലും തരാറില്ല.
ഗതികെട്ട എത്ര ആയിരം പേരുടെ പണയ ഉരുപ്പടികളാ ലേലത്തില്‍ പോയിട്ടുള്ളത്. അവരുടെ കണ്ണീര്‍ അവസാനം ദൈവം കേട്ടു.
മുത്തൂറ്റ് ഗ്രൂപ്പിന്റെ അവകാശവാദങ്ങള്‍ പൊളിയുന്നു. മുത്തൂറ്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള സ്ഥാപനങ്ങളില്‍ വ്യാപക ക്രമക്കേടുകളും വന്‍ തോതിലുളള നികുതി വെട്ടിക്കലുമാണ് നടന്നതെന്ന് ആദായനികുതി വകുപ്പ്. റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങള്‍ തെറ്റിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു മുത്തൂറ്റിന്റെ മൂന്ന് ഗ്രൂപ്പുകള്‍. പണയത്തിനെടുത്ത സ്വര്‍ണം ലേലം ചെയ്യുന്നതില്‍ ഇവര്‍ യാതൊരു മാനദണ്ഡങ്ങളും പാലിച്ചിരുന്നില്ല. ലേലത്തിന് വെക്കുന്ന സ്വര്‍ണം വാങ്ങിയിരുന്നത് ഇടനിലക്കാരാണ്. കേരളത്തിലെ ജ്വല്ലറികളിലേക്കാണ് ഇവ എത്തിയിരുന്നത്. ഈ ലാഭത്തിന്റെ യഥാര്‍ത്ഥ കണക്കുകള്‍ മുത്തൂറ്റ് മറച്ചുവെച്ചു.
കണക്കില്‍പ്പെടാത്ത സ്വത്തുക്കള്‍ മുത്തൂറ്റ് ഫൈനാന്‍സിയേഴ്‌സ് കൈവശം വെച്ചിരുന്നു. കോഴഞ്ചേരി മിനി മുത്തൂറ്റില്‍ നിന്നുമാത്രം 26 കിലോ സ്വര്‍ണവും രണ്ടുകോടി രൂപയുമാണ് പിടിച്ചെടുത്തത്. ഇതിന്റെ രേഖകളിലുളളത് വ്യാജ കണക്കുകളാണ്. കൂടാതെ വിദേശത്ത് ഭൂമി ഇടപാടുകളും നടത്തിയിട്ടുണ്ട്. അമേരിക്കയിലും ഷാര്‍ജയിലും ഭൂമി വാങ്ങുകയും സ്വത്തുക്കള്‍ സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ രേഖകള്‍ കണ്ടെടുത്തിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മുത്തൂറ്റിന്റെ ധനകാര്യസ്ഥാപനങ്ങളുടെ ബ്രാഞ്ചുകളില്‍ ഇന്നലെ രാവിലെ മുതലാണ് റെയ്ഡ് ആരംഭിച്ചത്. ആദായനികുതി അടക്കുന്നതില്‍ മുത്തൂറ്റിന്റെ സ്ഥാപനങ്ങള്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടി.കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്,ഗോവ,കര്‍ണാടക എന്നിവിടങ്ങളിലായി നിരവധി ഫൈനാന്‍സിയേഴ്‌സ് സ്ഥാപനങ്ങളാണ് മുത്തൂറ്റിനുളളത്. വിവിധ സംസ്ഥാനങ്ങളില്‍ ഒരേ സമയത്താണ് റെയ്ഡ് നടത്തിയത്. വമ്പന്‍മാരെ തൊടാന്‍ ആരും ധൈര്യപ്പെടില്ല എന്ന അഹങ്കാരമാണ് ഇവരെ വെട്ടിപ്പുകള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നത്. കൊച്ചിയിലെ ആദായ നികുതി ഉദ്യോഗസ്ഥരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.
https://www.facebook.com/Malayalivartha