അഭിഭാഷകന്റെ വാദം കോടതിക്ക് പുറത്ത് നടുറോഡില്‍, വാദി വക്കീല്‍ തന്നെ എതിര്‍ കക്ഷി അമ്മായി അമ്മയും

ഇന്നലെ കളക്റ്ററ്റു വളപ്പില്‍ അഭിഭാഷകനും ഒരു സ്ത്രീയുമായുള്ള വാദപ്രതിവാദങ്ങള്‍ കേട്ട നാട്ടുകാര്‍ നോക്കിയപ്പോഴാണ് കോട്ടയം ബാറിലെ അഭിഭാഷകനും അമ്മായി അമ്മയും തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ തെരുവില്‍ അരങ്ങേറിയത് ശ്രദ്ധയില്‍ പെട്ടത്. കാഞ്ഞിരപ്പള്ളി ചിറക്കടവ് പുലിപ്പാറ വീട്ടില്‍ മജേഷും അമ്മായിയമ്മ ജമീലയുമാണ് നടുറോഡില്‍ തര്‍ക്കത്തിലേര്‍പ്പെട്ടത്.
അടുത്തെത്തി അന്വേഷിച്ചപ്പോഴാണ് നാട്ടുകാര്‍ക്ക് കാര്യം മനസിലായത്. ഭാര്യക്ക് വീട്ടുകാര്‍ നല്‍കിയ കാര്‍ ഭര്‍ത്താവായ മാജേഷ് ഓടിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. വിവാഹത്തിനു മുന്‍പ് വീട്ടുകാര്‍ ഭാര്യക്ക് നല്‍കിയിരുന്ന കാര്‍ മാജേഷ് എടുത്തു കൊണ്ട് പോയി ഉപയോഗിക്കുകയാണെന്നാണ് മാജേഷിന്റെ അമ്മായിയമ്മ ജമീലയുടെ പരാതി. ഇതിനെ ചൊല്ലിയുള്ള തര്‍ക്കം പിന്നീട് അടിപിടിയില്‍ കലാശിക്കുകയായിരുന്നു.
കോട്ടയം കളക്ടറേറ്റിന് സമീപം ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം നടന്നത്. വ്യത്യസ്ത മത വിശ്വാസികളായ മാജേഷ് ഭാര്യയുടെ പേരില്‍ വാങ്ങിയ കാറില്‍ നടക്കുന്നത് കണ്ടതിനാല്‍ വീട്ടുകാര്‍ കാര്‍ തിരികെ നല്‍കണമെന്ന് പറഞ്ഞ് നിരവധി തവണ മാജേഷുമായി സംസാരിച്ചെങ്കിലും തിരികെ നല്‍കാത്തതാണ് അമ്മായിയമ്മയെ പ്രകോപിപ്പിച്ചത്. തങ്ങള്‍ പണം മുടക്കി വാങ്ങിയതിനാല്‍ കാര്‍ തിരികെ ലഭിക്കണമെന്നാണ് ജമീലയുടെ ആവശ്യം.
മജേഷിന്റെ പരാതിയില്‍ കോട്ടയം ഈസ്റ്റ് പൊലീസ്, ജമീലക്കും കണ്ടാലറിയാവുന്ന മറ്റു മൂന്നുപേര്‍ക്കുമെതിരെ കേസെടുത്തു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha


























