ഓണക്കാലത്ത് സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്താനായി സംസ്ഥാനത്ത് 1464 ഓണച്ചന്തകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഓണക്കാലം കണക്കിലെടുത്ത് 1464 ഓണച്ചന്തകള്‍ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓണക്കാലത്ത് സാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിന് സപ്ലൈക്കോയ്ക്ക് 81.42 കോടി അനുവദിച്ചതായും മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഓണച്ചന്തകള്‍ക്ക് മാത്രമായി 4.20 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഓണക്കാലത്ത് ആദിവാസികള്‍ക്ക് സൗജന്യ ഓണക്കിറ്റ് അനുവദിക്കും. എന്‍.ഡി.എം.എസ് പദ്ധതി വഴി വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചു കിലോ അരി നല്‍കും. എ എ.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്ക് എട്ടു കിലോ അരി ഇപ്പോള്‍ നല്‍കി വരുന്നുണ്ട്.
ഇത് കൂടാതെ രണ്ട് കിലോ കൂടി അധികം അനുവദിക്കും. ഇതിനായി 6025 മെട്രിക് ടണ്‍ അരി വേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാന്‍ താലൂക്ക്ജില്ലാ സ്‌ക്വാഡുകള്‍ തുടങ്ങും. പരാതികള്‍ അറിയിക്കുന്നതിന് പ്രത്യേക ഫോണ്‍ നന്പറും ഓഫീസര്‍മാരേയും നിയോഗിക്കും. സിവില്‍ സപ്ലൈസിന്റെ കീഴിലുള്ള െ്രെപസ് മോണിറ്ററിംഗ് സെല്ലുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കും. ഇതിനായി വ്യാപാരികളുമായി ചര്‍ച്ച നടത്തും. ഓണക്കാലത്ത് പാചകവാതക ലഭ്യത ഉറപ്പു വരുത്താന്‍ എണ്ണക്കന്പനികളുമായി ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
മാവേലി സ്‌റ്റോറുകള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ 38 മിനി ഓണം ഫെയറുകള്‍ തുടങ്ങാനും മന്ത്രിസഭ തീരുമാനിച്ചു. വിപണി ഇടപെടലിന് ബഡ്ജറ്റില്‍ അനുവദിച്ച 150 കോടി ഉപയോഗിക്കും.
https://www.facebook.com/Malayalivartha