'ഘര്‍ വാപ്പസി' മറക്കരുത്: മാണിയുടെ നീക്കം സര്‍വനാശത്തില്‍ കലാശിക്കും: പിണറായി

യു.ഡി.എഫ് വിട്ട കെ.എം മാണിയെ എല്‍.ഡി.എഫില്‍ സ്വീകരിക്കില്ലെന്ന സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍.എസ്.എസിനു നന്മ കാണാനാണ് മാണിയുടെ ശ്രമം സര്‍വനാശത്തില്‍ കലാശിക്കുമെന്ന് പിണറായി മുന്നറിയിപ്പ് നല്‍കി. തെരഞ്ഞെടുപ്പിനു ശേഷം യു.ഡി.എഫ് ശിഥിലമാകുമെന്ന പ്രവചനം ശരിയായെന്നും പിണറായി പറഞ്ഞു. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിവരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മാണിക്കെതിരെ പിണറായി തുറന്നടിച്ചത്.
എല്‍.ഡി.എഫും എന്‍.ഡി.എയും യു.ഡി.എഫും നന്മ ചെയ്താന്‍ പിന്തുണയ്ക്കുമെന്നാണ് മാണി പറഞ്ഞത്. ഇതില്‍ എല്‍.ഡി.എഫും യു.ഡി.എഫും അവിടെ നില്‍ക്കട്ടെ. എന്‍.ഡി.എ നന്മ ചെയ്താന്‍ പിന്തുണയ്ക്കുമെന്ന മാണിയുടെ പ്രസ്താവന ഗൗരവമുള്ളതാണ്. എന്‍.ഡി.എയെ നയിക്കുന്ന ബി.ജെ.പിയ്ക്ക് പിന്തുണ നല്‍കുന്നത് ആര്‍.എസ്.എസ് ആണ്. മുന്‍പ് ഇവിടെ 'ഘര്‍ വാപ്പസി'യ്ക്ക് നേതൃത്വം നല്‍കിയത് ഇതേ ആര്‍.എസ്.എസാണ്. ഈ ആര്‍.എസ്.എസിനു നന്മ കാണാനാണ് മാണിയുടെ ശ്രമം. ഇത് മാണിയുടെ സര്‍വനാശത്തില്‍ കലാശിക്കും.
കേരള കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ നാശമായിരിക്കും ഫലം. യു.ഡി.എഫ് പൂര്‍ണ്ണമായും തകര്‍ന്നു. വരും നാളുകളില്‍ തകര്‍ച്ച പൂര്‍ണ്ണമാകുമെന്നും പിണറായി വ്യക്തമാക്കി.
മാണിയുമായി ഒരു നിലയിലും സഹകരണമില്ല. മാണിയുമായി പ്രശ്‌നാധിഷ്ഠിത സഹകരണമുണ്ടാകുമെന്ന പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ബഹുജന പ്രശ്‌നങ്ങളിലും പ്രക്ഷോഭങ്ങളിലും സഹകരിക്കുമെന്നായിരിക്കും അദ്ദേഹം ഉദ്ദേശിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha