ജനപ്രിയ സിനിമകളുടെ സംവിധായകന്‍ ശശി ശങ്കര്‍ അന്തരിച്ചു

നിരവധി ജനപ്രിയ സിനിമകള്‍ സംവിധാനം ചെയ്ത പ്രശസ്ത ചലചിത്ര സംവിധായകന്‍ ശശിശങ്കര്‍ അന്തരിച്ചു. കോലഞ്ചേരിക്ക് സമീപം പാങ്കോടുള്ള വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടതിന്റെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ ഒമ്പതുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.
പി എ ബക്കറുടെ സംവിധാന സഹായിയായി സിനിമാ ജീവിതത്തിനു തുടക്കമിട്ട ശശി ശങ്കറുടെ നാരായം എന്ന ആദ്യ ചിത്രത്തിനു സാമൂഹ്യ പ്രതിബദ്ധതയുള്ള മികച്ച സിനിമക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. പുന്നാരം, മന്ത്രമോതിരം, ഗുരു ശിഷ്യന്‍, കുഞ്ഞിക്കൂനന്‍, മിസ്റ്റര്‍ ബട് ലര്‍, സര്‍ക്കാര്‍ ദാദ എന്നീ മലയാള ചിത്രങ്ങളുടെ സംവിധായകനായിരുന്ന ശശി ശങ്കര്‍ തമിഴിലും ചിത്രങ്ങള്‍ സംവിധാനം ചെയ്തിരുന്നു. 'കുഞ്ഞിക്കൂന'ന്റെ തമിഴ്പതിപ്പായ 'പേരഴകന്‍', 'പഗഡൈ പഗഡൈ' എന്നീ ചിത്രങ്ങള്‍ തമിഴിലും ചെയ്തിരുന്നു.
ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത കുഞ്ഞിക്കൂനന്‍ മലയാളത്തിലെന്നതു പോലെ തമിഴിലും സൂപ്പര്‍ഹിറ്റായിരുന്നു.
https://www.facebook.com/Malayalivartha