കിളിമാനൂര്‍ കൊലപാതകം: കൊലക്ക് പിന്നില്‍ അവിഹിതം എന്ന് സൂചന

കിളിമാനൂരില്‍ മധ്യവയസ്‌കനെ വെട്ടിനുറുക്കി കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. പുളിമ്പള്ളിക്കോണം ഉഴുന്നുവിളവീട്ടില്‍ മണികണ്ഠന്‍ എന്ന യതിരാജാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. യതിരാജിന്റെ വീട്ടിലെ ജോലിക്കാരനായ രവി (55) ആണ് കൊല്ലപ്പെട്ടത്. യതിരാജിന്റെ ഭാര്യയുമായി രവിക്കുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. ഇന്നലെ വൈകിട്ടാണ് യതിരാജിന്റെ വീട്ടിലെ കിണറ്റില്‍ മൃതദേഹത്തിന്റെ ഉടല്‍ ഭാഗം കണ്ടെത്തിയത്. തലയും കാലുകളും പോലീസ് നടത്തിയ വിശദമായ തിരച്ചിലില്‍ പിന്നീട് കണ്ടെടുത്തിരുന്നു. തിരച്ചില്‍ പുലര്‍ച്ചെ വരെ നീണ്ടുനിന്നിരുന്നു.
യതിരാജിന്റെ വീടിന്റെ പരിസരത്ത് ചോരപ്പാടുകള്‍ കണ്ടതായി അയല്‍വാസികളും അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ നിന്ന് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ശരീരം വെട്ടിനുറുക്കിയ ശേഷം ഭാഗികമായി കത്തിച്ചാണ് കിണറ്റില്‍ ഇട്ടിരുന്നത്.
വര്‍ഷങ്ങളായി യതിരാജിന്റെ വീട്ടിലെ ജോലിക്കാരനായിരുന്നു പുളിമ്പള്ളിക്കോണം സ്വദേശി രവി. യതിരാജിന്റെ വീട്ടില്‍ തന്നെയാണ് ഇയാള്‍ താമസിച്ചിരുന്നതും. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. യതിരാജിന്റെ ഭാര്യയും മക്കളും തിരുവനന്തപുരത്താണ് താമസം.
https://www.facebook.com/Malayalivartha