Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

പുത്തന്‍ മാര്‍ഗങ്ങളുമായി എടിഎം തട്ടിപ്പുകാര്‍; ശ്രദ്ധ വേണം നമുക്കും

10 AUGUST 2016 03:09 PM IST
മലയാളി വാര്‍ത്ത

ഐടി മേഖലയിലെ തട്ടിപ്പുകള്‍ കണ്ടെത്താന്‍ സംസ്ഥാന പൊലീസ് കഴിഞ്ഞവര്‍ഷം ആരംഭിച്ച സൈബര്‍ ഡോമിന്റെ കണക്കനുസരിച്ച്  കഴിഞ്ഞ സാമ്പത്തികവര്‍ഷം സംസ്ഥാനത്തു ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും ദുരുപയോഗം ചെയ്ത്  ഇടപാടുകാരില്‍നിന്നു തട്ടിയത് ഒന്നേമുക്കാല്‍ കോടി രൂപയാണ്. 15 കോടി രൂപ ഓണ്‍ലൈന്‍ തട്ടിപ്പുവഴി അജ്ഞാതര്‍ കൊണ്ടുപോയി. ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പു വഴി 7.5 കോടി രൂപയാണു മലയാളികള്‍ക്കു നഷ്ടപ്പെട്ടത്.

വ്യാജ ഇ കൊമേഴ്‌സ് സൈറ്റുകളിലൂടെ 40 കോടി രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. മറ്റ് ഓണ്‍ലൈന്‍ തട്ടിപ്പുകളിലൂടെ അഞ്ചരക്കോടി രൂപയും കവര്‍ന്നു. പൊലീസ് കണക്കു തയാറാക്കിയത് വിവിധ ബാങ്കുകളും ഉപഭോക്താക്കളും നല്‍കിയ പരാതികള്‍ പരിശോധിച്ചാണ്. തട്ടിപ്പിന്റെ വ്യാപ്തിയും വലുപ്പവും കണക്കിലെടുത്തു വിവിധ ബാങ്കുകളുടെ നോഡല്‍ ഓഫിസര്‍മാരും സൈബര്‍ ഡോമും തമ്മില്‍ ഹോട്‌ലൈന്‍ ബന്ധം സ്ഥാപിച്ച് 24 മണിക്കൂര്‍ ഓണ്‍ലൈന്‍ നിരീക്ഷണം ഉറപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

എവിടെ പോകുമ്പോഴും ആവശ്യത്തിനുള്ള പണം കയ്യില്‍ കൊണ്ടുനടക്കണമായിരുന്ന കാലത്തുനിന്ന് ഒരു പ്ലാസ്റ്റിക് കാര്‍ഡില്‍ എത്രരൂപ വേണമെങ്കിലും സുരക്ഷിതമായി സൂക്ഷിക്കാവുന്ന കാലത്തേക്കുള്ള മാറ്റമാണ് എടിഎം കാര്‍ഡുകള്‍ കൊണ്ടുവന്നത്. പക്ഷേ, പണമിടപാടുകളില്‍ എത്ര സുരക്ഷിതരാകുന്നോ അത്രയും ആ വലയം തകര്‍ക്കാനുള്ള സാങ്കേതികവിദ്യയും തട്ടിപ്പുകാര്‍ കണ്ടെത്തും. എടിഎം തട്ടിപ്പിന്റെ ഏറ്റവും പുതിയ മാര്‍ഗമാണു കഴിഞ്ഞദിവസം തിരുവനന്തപുരത്തു കണ്ടെത്തിയത്.

വിവിധ എടിഎം തട്ടിപ്പുരീതികളും അവയെ മറികടക്കാനുള്ള വഴികളും ഇതാ...

സഹായം വഴി തട്ടിപ്പ് : തട്ടിപ്പുകാര്‍, എടിഎം മെഷീനില്‍ കാര്‍ഡ് ഉള്ളിലേക്കു കടത്തുന്ന ഭാഗത്തു തടസ്സം സൃഷ്ടിക്കുന്ന തരത്തില്‍ പ്ലാസ്റ്റിക് ഷീറ്റോ കടലാസോ മറ്റോ വയ്ക്കും. പലരുടെയും കാര്‍ഡുകള്‍ ഇതോടെ മെഷീനില്‍ കുടുങ്ങും. കാര്‍ഡ് റീഡ് ചെയ്യാതെവരുമ്പോള്‍ കാര്‍ഡ് ഉടമ പലവട്ടം പിന്‍നമ്പര്‍ അമര്‍ത്തും. ഇതു പിന്നില്‍നിന്നോ പുറത്തുനിന്നോ വീക്ഷിക്കുന്ന തട്ടിപ്പുകാരന്‍ സഹായിക്കാനെന്ന ഭാവേന എടിഎം കൗണ്ടറിനുള്ളില്‍ കയറും. വീണ്ടും പിന്‍നമ്പര്‍ അമര്‍ത്താന്‍ ആവശ്യപ്പെടുന്ന ഇയാള്‍ അതു മനഃപാഠമാക്കും. കാര്‍ഡ് ഒരിക്കല്‍കൂടി ഉരച്ചശേഷം മെഷീന്‍ പ്രവര്‍ത്തനരഹിതമെന്നു തെറ്റിദ്ധരിപ്പിച്ച് ഇടപാടുകാരനെ പറഞ്ഞയയ്ക്കും. കാര്‍ഡ് ഉരയ്ക്കുന്ന ഭാഗത്തെ തടസ്സം പതിയെ നീക്കും. തുടര്‍ന്നു മെഷീനില്‍ പിന്‍നമ്പര്‍ നല്‍കി പണം പിന്‍വലിക്കും.

ശ്രദ്ധിക്കാന്‍: എടിഎം കൗണ്ടറിനുള്ളില്‍ ആരുടെയും സഹായം തേടാതിരിക്കുക. ഇടപാടില്‍ തടസ്സം നേരിട്ടാല്‍ അക്കാര്യം എടിഎം കൗണ്ടറിനു പുറത്തെ സെക്യൂരിറ്റി ജീവനക്കാരനെയോ ബാങ്ക് ശാഖയെയോ അറിയിക്കുക. പിന്‍നമ്പര്‍ അമര്‍ത്തുമ്പോള്‍ അതു മറ്റാരും കാണാത്തവിധമാകാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

സ്‌കിമ്മര്‍ വഴി തട്ടിപ്പ്

എടിഎം തട്ടിപ്പുകള്‍ക്കായി വ്യാപകമായി ഉപയോഗിക്കുന്ന സംവിധാനമാണു സ്‌കിമ്മിങ്. ഒരു കാര്‍ഡ് റീഡര്‍, മെമ്മറി ചിപ് അല്ലെങ്കില്‍ വയര്‍ലെസ് കണക്ടിവിറ്റി ഏരിയല്‍, ക്യാമറ എന്നിവയടങ്ങുന്നതാണ് ഒരു സ്‌കിമ്മര്‍. കാര്‍ഡ് റീഡറും മെമ്മറി ചിപ്പും അടങ്ങുന്ന ഭാഗം എടിഎമ്മിന്റെ കാര്‍ഡ് റീഡര്‍ സ്ലോട്ടിന്റെ അതേ മാതൃകയിലാണു നിര്‍മിക്കുന്നത്. സ്‌കിമ്മര്‍ ഘടിപ്പിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാന്‍ കഴിയില്ല. ഉപയോക്താവ് അറിയാതെ അയാളുടെ കാര്‍ഡ് വിവരങ്ങളും രഹസ്യ കോഡും സ്‌കിമ്മര്‍ ചോര്‍ത്തിയെടുക്കും. ഇവ ഉപയോഗിച്ചു വ്യാജ കാര്‍ഡ് നിര്‍മിച്ചാണു പണം പിന്‍വലിക്കുക.

ശ്രദ്ധിക്കാന്‍: കാര്‍ഡ് റീഡറിന്റെ ഭാഗത്തു സംശയകരമായ ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ടോ എന്നു നിരീക്ഷിക്കുക. സംശയമുണ്ടെങ്കില്‍ ബാങ്ക് അധികൃതരെ വിവരം അറിയിക്കണം.

സൈ്വപ്പിങ് മെഷീന്‍ വഴി :പെട്രോള്‍ പമ്പ്, ഹോട്ടല്‍ തുടങ്ങിയ ഇടങ്ങളില്‍ കാഷ് കൗണ്ടറില്‍ നേരിട്ടു കാര്‍ഡ് സൈ്വപ്പ് ചെയ്യുന്നതിനു പകരം പെട്രോള്‍ അടിക്കുന്ന ജീവനക്കാരനോ ഹോട്ടല്‍ വെയ്റ്റര്‍ക്കോ കാര്‍ഡ് കൈമാറാറുണ്ട്. ഇവരെ തട്ടിപ്പുസംഘം കണ്ണികളാക്കും. ഇവര്‍ ഉപഭോക്താക്കളില്‍ നിന്നു കാര്‍ഡ് വാങ്ങി സൈ്വപ്പിങ് മെഷീനില്‍ ഉരച്ചശേഷം സ്‌കിമ്മറിലും ഉരയ്ക്കും.ഇപ്രകാരം സ്‌കിമ്മര്‍ വഴി ചോര്‍ത്തിയ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ചു വ്യാജ കാര്‍ഡ് തയാറാക്കും. കാര്‍ഡ് നല്‍കിയപ്പോള്‍ ഉപഭോക്താവു പറഞ്ഞുകൊടുത്ത പിന്‍നമ്പറും വ്യാജ കാര്‍ഡും ഉപയോഗിച്ചു പിന്നീടു പണം പിന്‍വലിക്കും. ഷോപ്പുകളില്‍ സൈ്വപ്പിങ് മെഷീനോടു ചേര്‍ത്തു രഹസ്യമായി ചെറിയ ക്യാമറ സ്ഥാപിച്ചും കാര്‍ഡ് നമ്പറും പിന്‍നമ്പറും ചോര്‍ത്താറുണ്ട്.

ശ്രദ്ധിക്കാന്‍: കാര്‍ഡ് സൈ്വപ്പിങ് മെഷീനില്‍ ഉരയ്ക്കുമ്പോള്‍ അടുത്തുതന്നെ നില്‍ക്കുക. പിന്‍നമ്പര്‍ മറ്റാരും കാണാത്തതരത്തില്‍ മെഷീനില്‍ അമര്‍ത്തുക. കാര്‍ഡ് ഉപയോഗിച്ചു പണം പിന്‍വലിച്ചതായോ സാധനങ്ങള്‍ വാങ്ങിയതായോ സന്ദേശം ലഭിച്ചാല്‍ ഉടന്‍ പിന്‍നമ്പര്‍ മാറ്റുക. ബാങ്കിന്റെ കസ്റ്റമര്‍ കെയറില്‍ വിളിച്ചു കാര്‍ഡ് ബ്ലോക്ക് ചെയ്യുകയുമാകാം.

വ്യാജ കാര്‍ഡ് നല്‍കല്‍: തട്ടിപ്പുകാരന്‍ എടിഎം കൗണ്ടറുകളില്‍ കാര്‍ഡ് ഇടുന്ന ദ്വാരത്തില്‍ പേപ്പര്‍ തിരുകിക്കയറ്റി തടസ്സമുണ്ടാക്കിയശേഷം പുറത്തിറങ്ങും. പണമെടുക്കാന്‍ വരുന്നയാള്‍ ഇടപാടു നടത്താന്‍ കഴിയാതെ വിഷമിക്കുമ്പോള്‍ ഇയാള്‍ സഹായിക്കാനായി ഉള്ളില്‍ പ്രവേശിച്ച് പിന്‍നമ്പര്‍ മനഃപാഠമാക്കും. തുടര്‍ന്ന് ഇടപാടുകാരനില്‍നിന്നു കാര്‍ഡ് വാങ്ങി പലവട്ടം പണം പിന്‍വലിക്കാന്‍ ശ്രമിക്കുകയും ഇതിനിടെ തന്ത്രപരമായി മറ്റൊരു കാര്‍ഡ് കൈമാറുകയും ചെയ്യും. പിന്നീട് മറ്റൊരു എടിഎമ്മിലെത്തി പണം പിന്‍വലിച്ചു മുങ്ങും.

ശ്രദ്ധിക്കാന്‍: സ്വന്തം എടിഎം കാര്‍ഡ് മറ്റാര്‍ക്കും കൈമാറരുത്. എടിഎമ്മിനുള്ളില്‍ അപരിചിതരുടെ സഹായം തേടുകയുമരുത്.

'ബാങ്കില്‍നിന്നു' കോള്‍: പ്രമുഖ ബാങ്കുകളുടെ ഉപഭോക്തൃ വിവരങ്ങള്‍ ഹാക്ക് ചെയ്തതിനു ശേഷം സംഘം, പുതിയ എടിഎം കാര്‍ഡ് നല്‍കാനെന്നു തെറ്റിദ്ധരിപ്പിച്ച് അക്കൗണ്ട് ഉടമകളെ വിളിച്ചുകാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടും. ഫോണില്‍ വിളിച്ചു ബാങ്കില്‍നിന്നാണെന്ന് അറിയിക്കും. പേരും വിലാസവും ജനനത്തീയതിയും തട്ടിപ്പുകാര്‍ പറയുന്നതോടെ ഉപഭോക്താവ് വിളി ബാങ്കില്‍നിന്നുതന്നെയെന്ന് ഉറപ്പാക്കും. തുടര്‍ന്നു കാര്‍ഡ് നമ്പര്‍ ആവശ്യപ്പെടും. ഇതു നല്‍കിക്കഴിയുമ്പോള്‍ മൊബൈല്‍ ഫോണിലേക്ക് എസ്എംഎസ് ആയി അയച്ച ഒറ്റത്തവണ പാസ്‌വേഡ് ആവശ്യപ്പെടും. ഇതു കൈമാറുന്നതോടെ ഉപഭോക്താവിന്റെ അക്കൗണ്ടില്‍ വന്‍തുകയ്ക്ക് തട്ടിപ്പുകാര്‍ ഓണ്‍ലൈന്‍ ഇടപാടുനടത്തിയിട്ടുണ്ടാകും.

ശ്രദ്ധിക്കാന്‍: അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ ബാങ്കുകള്‍ ഫോണിലൂടെ ഒരിക്കലും ആവശ്യപ്പെടാറില്ല. രഹസ്യകോഡ് പോലെതന്നെ പ്രധാനമാണ് എടിഎം കാര്‍ഡിനു പുറത്തെ നമ്പര്‍. ഇത് ആര്‍ക്കും കൈമാറരുത്. ഒറ്റത്തവണ പാസ്‌വേഡും രഹസ്യമാക്കിവയ്ക്കണം. സംശയം തോന്നിയാല്‍ ഉടന്‍ പൊലീസിനെ അറിയിക്കണം.

വ്യാജ ഇമെയില്‍ വഴി: വ്യക്തികളുടെ ഇമെയില്‍ പാസ്‌വേഡ് ചോര്‍ത്തി അവര്‍ ആവശ്യപ്പെടുന്ന തരത്തില്‍ സുഹൃത്തുക്കളോടു സഹായം അഭ്യര്‍ഥിക്കുന്ന തട്ടിപ്പും വ്യപകമാണ്. ഹാക്ക് ചെയ്താണു പാസ്‌വേഡ് ചോര്‍ത്തുന്നത്. കോടിക്കണക്കിനു രൂപയുടെ ലോട്ടറി അടിച്ചുവെന്ന് എസ്എംഎസ്, ഇമെയില്‍ സന്ദേശങ്ങള്‍ നല്‍കി പ്രാഥമിക നടപടിക്രമങ്ങള്‍ക്കായി പണം ആവശ്യപ്പെടുന്ന നൈജീരിയന്‍ സംഘങ്ങളുമുണ്ട്.

ശ്രദ്ധിക്കാന്‍: സംശയം തോന്നുന്ന മെയിലുകള്‍ ആരാണ് അയച്ചതെന്ന് ഉറപ്പു വരുത്തിയശേഷം മാത്രം പ്രതികരിക്കുക. ഇമെയില്‍ വഴിയോ എസ്എംഎസ് വഴിയോ ലോട്ടറിയടിച്ചെന്ന അറിയിപ്പ് തട്ടിപ്പാണെന്ന് ഉറപ്പിക്കാം. പ്രതികരിക്കരുത്. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ പൊലീസിനെ അറിയിക്കുകയും വേണം. 


വ്യാജ വെബ് പേജ് (ബാങ്കുകളുടേതിനു സമാനമായി വെബ് പേജുകള്‍ സൃഷ്ടിച്ചുള്ള തട്ടിപ്പ്): ബാങ്ക് വെബ്‌സൈറ്റിലേക്കുള്ള ലിങ്കുകള്‍ ആദ്യം ഇമെയിലായി അയയ്ക്കും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിങ് സൈറ്റിനു സമാനമായ പേജിലെത്തും. ഇതില്‍ യൂസര്‍നെയിമും പാസ്‌വേഡും നല്‍കുന്നതോടെ തട്ടിപ്പുകാര്‍ക്ക് ഇവ രണ്ടും ലഭിക്കും. ഇതുപയോഗിച്ചു പണം മറ്റ് അക്കൗണ്ടുകളിലേക്കു മാറ്റുകയോ വന്‍ തുകയ്ക്ക് സാധനങ്ങള്‍ വാങ്ങുകയോ ചെയ്യും.

ശ്രദ്ധിക്കാന്‍: സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്താനാവശ്യപ്പെടുന്ന മെസേജുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുക. എല്ലാ ഇന്റര്‍നെറ്റ് ബ്രൗസറുകളിലും ഇത്തരം സന്ദേശങ്ങള്‍ തടയുന്നതിനുള്ള സുരക്ഷാമാര്‍ഗങ്ങള്‍ ഇപ്പോഴുണ്ട്. ഇന്റര്‍നെറ്റ് ബാങ്കിങ് പാസ്‌വേഡ് ഇടയ്ക്കിടെ മാറ്റുക. പൊതു ഉപയോഗത്തിനുള്ള ഓഫിസ്, ഇന്റര്‍നെറ്റ് കഫേകള്‍ എന്നിവിടങ്ങളില്‍ ഉള്ള കംപ്യൂട്ടറുകളില്‍നിന്ന് അക്കൗണ്ടുകളില്‍ ഇടപാടു നടത്തുന്നത് ഒഴിവാക്കണം. ബാങ്കിന്റെ സൈറ്റില്‍ എത്തിയാല്‍ കംപ്യൂട്ടര്‍ സ്‌ക്രീനിന്റെ താഴെ മൂലയിലായി ഒരു പൂട്ടിന്റെ രീതിയിലുള്ള ചിത്രം ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഈ ചിത്രത്തില്‍ രണ്ടുതവണ ക്ലിക്ക് ചെയ്താല്‍ സെക്യൂരിറ്റി സര്‍ട്ടിഫിക്കറ്റ് കാണാന്‍ കഴിയും. ഈ സര്‍ട്ടിഫിക്കറ്റില്‍നിന്നു നമ്മള്‍ ബാങ്കിന്റെ നിയമാനുസൃതമായ കംപ്യൂട്ടര്‍ സെര്‍വറിലേക്കാണു വിവരങ്ങള്‍ അയയ്ക്കുന്നത് എന്ന് ഉറപ്പാക്കാം.

കാര്‍ഡും ഫോണും: എടിഎം കാര്‍ഡും മൊബൈല്‍ ഫോണും മോഷ്ടിച്ചശേഷം രണ്ടുമുപയോഗിച്ച് ഇന്റര്‍നെറ്റ് ബാങ്കിങ് ഇടപാടു നടത്തുന്ന തട്ടിപ്പ് ഈയിടെ തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ കണ്ടെത്തിയിരുന്നു. ടെക്കിയായ യുവാവ് സഹപ്രവര്‍ത്തകരുടെ കാര്‍ഡും ഫോണും തട്ടിയെടുത്തായിരുന്നു പണം കവര്‍ന്നത്. കാര്‍ഡ് ഉപയോഗിച്ച് ഇടപാടു നടത്തുമ്പോള്‍ ഫോണില്‍ എത്തുന്ന ഒറ്റത്തവണ പാസ്‌വേഡിനുവേണ്ടിയായിരുന്നു ഫോണും മോഷ്ടിച്ചത്.

ശ്രദ്ധിക്കാന്‍: കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഉടന്‍ ബ്ലോക്ക് ചെയ്യാന്‍ ബാങ്കിനെ സമീപിക്കുക. ഫോണ്‍ മോഷണം പോയാല്‍ നമ്പറും ബ്ലോക്ക് ചെയ്യണം. പിന്‍ നമ്പര്‍ മാറ്റാം

തിരുവനന്തപുരത്ത് നടന്ന തരം തട്ടിപ്പില്‍നിന്നു രക്ഷപ്പെടാന്‍ ഇടപാടുകാര്‍ക്കു മുന്നില്‍ മാര്‍ഗങ്ങള്‍ കുറവാണ്. അതിനാലാണു നഷ്ടപരിഹാരം നല്‍കാന്‍ ബാങ്ക് തയാറായതും. ആല്‍ത്തറ എടിഎമ്മില്‍ നിന്ന് ജൂണ്‍ അവസാനവും ജൂലൈ ആദ്യവുമായി പണം പിന്‍വലിച്ച എല്ലാവരുടെയും എടിഎം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യാന്‍ ബാങ്കുകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ കാര്‍ഡുകള്‍ പകരമായി നല്‍കും.

ശ്രദ്ധിക്കാന്‍: പണം പിന്‍വലിച്ചുകൊണ്ടുള്ള അറിയിപ്പു ലഭിച്ചാല്‍ ഉടന്‍ ഉപഭോക്താവിനു തൊട്ടടുത്ത എടിഎമ്മിലെത്തി പിന്‍നമ്പര്‍ മാറ്റാനായാല്‍ കൂടുതല്‍ പണം നഷ്ടപ്പെടുന്നത് ഒഴിവാക്കാം. കാര്‍ഡ് ബ്ലോക്ക് ചെയ്യുകയും വേണം.

ജാഗരൂകരാകാം, എടിഎം കൗണ്ടറില്‍

എടിഎമ്മില്‍ ഏതെങ്കിലും തരത്തിലുള്ള ഒളിക്യാമറകളുടെ സാന്നിധ്യമുണ്ടോയെന്നു നോക്കുക. പിന്‍ നമ്പര്‍ ടൈപ്പ് ചെയ്യുന്ന ഭാഗത്തിനു നേരെയായിരിക്കും ഈ ക്യാമറകളെല്ലാം തിരിച്ചുവച്ചിട്ടുണ്ടാകുക. ചെറുപൊട്ടുപോലുള്ള ക്യാമറകള്‍ വരെയുണ്ട്. സംശയം തോന്നിയാല്‍ അത്തരം'പിന്‍സ്‌പോട്ടു'കളില്‍ വിരലു കൊണ്ടൊന്നു പരതി നോക്കുക. എടിഎം ഡയല്‍പാഡ് ഒരു കൈകൊണ്ടു മറച്ചുവച്ച് മറുകൈകൊണ്ട് പിന്‍ നമ്പര്‍ ടൈപ്പ് ചെയ്യാന്‍ ശ്രദ്ധിക്കാം.

പിന്‍ ടൈപ്പ് ചെയ്യുന്ന ഡയല്‍പാഡ് ഇളകുന്നുണ്ടോയെന്നു ശ്രദ്ധിക്കണം. പാഡിന്റെ രൂപത്തിലുമുണ്ടാകും പിന്‍ നമ്പര്‍ തട്ടുന്ന ഉപകരണം.

എടിഎം മൊത്തമായൊന്നു നോക്കുന്നതു നല്ലതാണ്. അസ്വാഭാവികമായ എന്തെങ്കിലുമോ, ഡിസൈനിനു ചേരാത്ത എന്തെങ്കിലും 'കൂട്ടിച്ചേര്‍ക്കലോ' ശ്രദ്ധയില്‍പ്പെട്ടാല്‍ ബാങ്ക് അധികൃതരെ അറിയിക്കുക.

കാര്‍ഡ് സൈ്വപ്പ് ചെയ്യുന്ന ഭാഗത്തു പശയുടെയോ ഒട്ടിക്കുന്ന ടേപ്പിന്റെയോ സാന്നിധ്യം. സ്‌കിമ്മര്‍ ഒട്ടിക്കുമ്പോള്‍ പശ ചെറുതായി പരിസരങ്ങളില്‍ പതിഞ്ഞ് ഉണങ്ങിയിരിക്കാന്‍ സാധ്യതയുണ്ട്.

കാര്‍ഡ് ഇന്‍സെര്‍ട്ട് ചെയ്യുന്ന ഭാഗത്തൊന്നു ചെറുതായി വലിച്ചുനോക്കാം. ഇളകുന്നുണ്ടെങ്കില്‍ അധികൃതരെ അറിയിക്കുകയോ മറ്റേതെങ്കിലും എടിഎമ്മിലേക്കു നീങ്ങുകയോ ചെയ്യാം.

എടിഎം കൗണ്ടറില്‍ പ്രവേശിക്കുമ്പോള്‍ അവിടെ മറ്റാരും ഇല്ലെന്ന് ഉറപ്പുവരുത്തുക. കഴിവതും ഇടപാടുകള്‍ തനിയെ നടത്തുക.

ബാങ്കുകള്‍ നല്‍കുന്ന രഹസ്യ പിന്‍ ഉടനെ മാറ്റുക. പിന്‍ നമ്പര്‍ രഹസ്യമായി സൂക്ഷിക്കുക. കാര്‍ഡിലോ പുറംകവറിലോ കുറിച്ചിടരുത്.

എടിഎമ്മില്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ അതില്‍ മാത്രം ശ്രദ്ധിക്കുക. മൊബൈലില്‍ സംസാരിച്ചും മറ്റും ഇടപാടുകള്‍ നടത്തിയാല്‍ തെറ്റു പറ്റാന്‍ സാധ്യതയുണ്ട്. എല്ലാ കൗണ്ടറിലും പ്രവര്‍ത്തിപ്പിക്കേണ്ട രീതി മലയാളത്തിലും ഇംഗ്ലിഷിലും എഴുതിവച്ചിട്ടുണ്ട്. മലയാളത്തിലും മെഷീന്‍ പ്രവര്‍ത്തിപ്പിക്കാം. പെട്ടെന്ന് ഊഹിക്കാവുന്ന നമ്പറുകള്‍ പിന്‍ ആക്കരുത്. വാഹനങ്ങളുടെ നമ്പര്‍, വീട്ടുനമ്പര്‍, ജനനത്തീയതികള്‍ തുടങ്ങിയവ പിന്‍ നമ്പര്‍ ആക്കരുത്. മെഷീനില്‍നിന്നു പണം പുറത്തു വന്നാലുടന്‍തന്നെ അത് എടുക്കുക. ബാലന്‍സ് സ്‌റ്റേറ്റ്‌മെന്റ് കൗണ്ടറില്‍ ഉപേക്ഷിക്കുന്നത് ഒഴിവാക്കുക. ഇതിലൂടെ നിങ്ങളുടെ ബാങ്ക് ബാലന്‍സും അക്കൗണ്ട് നമ്പരും അറിയാന്‍ എളുപ്പമാണ്.

കാര്‍ഡ്, റീഡറിനുള്ളിലിടുന്ന തരത്തിലുള്ള മെഷീനുകളില്‍ ഇടപാടു കഴിഞ്ഞു നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ചെടുത്തില്ലെങ്കില്‍ കാര്‍ഡ് കുടുങ്ങും. പലരും പണം എണ്ണി നോക്കുന്ന സമയത്താണ് ഇതു സംഭവിക്കുന്നത്. സ്ഥിരമായി ഒരു പിന്‍ നമ്പര്‍ ഉപയോഗിക്കാതിരിക്കുക. പിന്‍ നമ്പര്‍ ഇടയ്ക്കിടെ മാറ്റാം. എസ്എംഎസ് അലര്‍ട്ടിനായി മൊബൈല്‍ നമ്പര്‍ ബാങ്കില്‍ റജിസ്റ്റര്‍ ചെയ്യുക. ഇതുവഴി ഓരോ ഇടപാടും എസ്എംഎസ് മുഖേന അറിയാന്‍ സാധിക്കും.

മാഗ്‌നറ്റിക് സ്ട്രിപ് വഴി എടിഎം ഡേറ്റ സൂക്ഷിക്കുന്ന രീതിക്കു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇത്തരം ഡേറ്റ ചോര്‍ത്തിയെടുക്കാന്‍ ഹാക്കര്‍മാര്‍ ഒട്ടേറെ തന്ത്രങ്ങളും തയാറാക്കിക്കഴിഞ്ഞു. പക്ഷേ പല രാജ്യങ്ങളും ഈ മാഗ്‌നറ്റിക് സ്ട്രിപ് സംവിധാനം ഉപേക്ഷിക്കുകയാണ്. 'ചിപ് ആന്‍ഡ് പിന്‍' സാങ്കേതികതയാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. സുരക്ഷയുടെ പല തലങ്ങളാണ് ഇത് ഉറപ്പു വരുത്തുന്നത്. സ്ട്രിപ്പിനു പകരം ഇവിടെ കാര്‍ഡില്‍ ഒരു കംപ്യൂട്ടര്‍ ചിപ് ആയിരിക്കും.

ഇതില്‍ ശേഖരിക്കുന്നതും എടിഎം മെഷീനിലേക്കു ട്രാന്‍സ്മിറ്റ് ചെയ്യുന്നതുമായ വിവരങ്ങളെല്ലാം എന്‍ക്രിപ്റ്റഡായിരിക്കും. അതായതു മറ്റൊരാള്‍ക്കിതു തട്ടിയെടുത്താലും മനസ്സിലാക്കാനാകില്ല. 'നശിപ്പിക്കപ്പെട്ട' രൂപത്തിലായിരിക്കും ഡേറ്റ. കൂടാതെ ഓരോ ട്രാന്‍സാക്ഷനു വേണ്ടിയും ഒരു പ്രത്യേക 'ഐഡന്റിഫയര്‍' സംവിധാനമുണ്ടാകും. ആദ്യം നടത്തുന്ന ട്രാന്‍സാക്ഷന്റെ ഐഡന്റിഫയറായിരിക്കില്ല അടുത്തതിനുണ്ടാകുകയെന്നര്‍ഥം. ഈ സംവിധാനത്തില്‍ പിന്‍ നമ്പറുമുണ്ടാകും. ഇതെല്ലാംകൂടി ചേര്‍ന്നാലേ എടിഎം ട്രാന്‍സാക്ഷന്‍ നടക്കൂ.

രണ്ടുവര്‍ഷത്തിനുള്ളില്‍ എടിഎം കാര്‍ഡുകള്‍ ചിപ് കാര്‍ഡുകളാക്കണമെന്ന റിസര്‍വ് ബാങ്ക് നിര്‍ദേശം പ്രാവര്‍ത്തികമാക്കാന്‍ ഇപ്പോഴും ബാങ്കുകള്‍ ഒരുങ്ങിയിട്ടില്ല. യൂറോപേ, മാസ്റ്റര്‍ കാര്‍ഡ്, വീസ എന്നിവ സംയുക്തമായി വികസിപ്പിച്ചെടുത്ത ഇഎംവി സ്റ്റാന്‍ഡേര്‍ഡ് കാര്‍ഡുകളാണു ചിപ്പ് കാര്‍ഡുകള്‍. എന്നാല്‍, നിലവില്‍ ചിപ് കാര്‍ഡ് വായിക്കാന്‍ സൗകര്യമില്ലാത്ത എടിഎം മെഷീനുകള്‍ മാറ്റി സ്ഥാപിക്കേണ്ടിവരും. അടുത്തവര്‍ഷം ഈ പ്രക്രിയ പൂര്‍ത്തിയാക്കണമെന്നും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതാണു ബാങ്കുകള്‍ക്കു മുന്നിലെ പ്രധാന വെല്ലുവിളി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (1 hour ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (1 hour ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (1 hour ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (3 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (3 hours ago)

എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ്  (3 hours ago)

അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...  (3 hours ago)

നവജാത ശിശു മരിച്ചെന്ന് ഡോക്ടർമാർ..!സംസ്കാര ചടങ്ങിന് കുഴിയിലേക്ക് എടുത്തതും കുഞ്ഞ് കരഞ്ഞു..! ജീവനോടെ  (5 hours ago)

'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!  (5 hours ago)

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലേക്കുള്ള ചവിട്ടുപടിക്ക് താഴെ അദ്ധ്യാപകനെ മരിച്ച നിലയില്‍ ...  (6 hours ago)

.പവന് 440 രൂപയുടെ വര്‍ദ്ധനവ്  (6 hours ago)

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു  (6 hours ago)

ലുലു മാളിലെ ജീവനക്കാരിയെ ലഹരി കൊടുത്ത് പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ചു സൂപ്പർവൈസറെ തൂക്കി  (7 hours ago)

നിലവറയിൽ ഒളിപ്പിച്ച സ്വർണകുംഭം തുരന്നെടുക്കുന്നത് 'ഇന്ത്യ..! ഇത് വമ്പൻ നേട്ടം..!"  (7 hours ago)

Malayali Vartha Recommends