എടിഎം കവര്‍ച്ചയ്ക്ക് ശ്രമിച്ച പ്രതി കൊല്ലപ്പെട്ട നിലയില്‍

കൊച്ചിയില്‍ എടിഎം കവര്‍ച്ചയ്ക്ക് ശ്രമിച്ച പ്രതികളില്‍ ഒരാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇയാളെ കൊലപ്പെടുത്തിയത് കൂട്ടുപ്രതിയാണെന്നാണ് സംശയിക്കുന്നത്. യുപി സ്വദേശി ഇമ്രാനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കാക്കനാടുള്ള ഹോട്ടല്‍മുറില്‍ തുണിയില്‍ പൊതിഞ്ഞുകെട്ടിയ നിലയിലാണ് കണ്ടെത്തിയത്. കൂട്ടുപ്രതിയായ യുപി സ്വദേശി മുഹമ്മദ് അന്‍സാര്‍ ഇസ്ലാമിനെ ഇതേ മുറിയില്‍ നിന്ന് അറസ്റ്റു ചെയ്തു. ഇരുവരും ചേര്‍ന്നാണ് ഈ മാസം ആറാം തീയതി വാഴക്കാലയിലെ എടിഎമ്മില്‍ കവര്‍ച്ചശ്രമം നടത്തിയത്
https://www.facebook.com/Malayalivartha