മാണിയെ കൊണ്ടതിനു പിന്നില്‍ പിണറായി ലക്ഷ്യം സിപിഐ

കെ എം മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിനെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്വാഗതം ചെയ്തതിന് പിന്നില്‍ പിണറായിയുടെ ബുദ്ധി. യുഡിഎഫ് വിട്ട് പ്രത്യേക ബ്ലോക്കാക്കാന്‍ തീരുമാനിച്ച കെ എം മാണിയ്‌ക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി രംഗത്തെത്തിയിരുന്നു. എന്നാല്‍ ബേബിയെ തള്ളിയാണ് കോടിയേരി പിന്നാലെയെത്തിയത്. മാണിയുമായി പ്രശ്‌നാധിഷ്ഠിത പിന്തുണയാകാം എന്നാണ് പാര്‍ട്ടി ഔദ്യോഗികമായി വ്യക്തമാക്കിയത്.
സിപിഐയുമായി ഒട്ടും സ്വരചേര്‍ച്ചയില്ല സിപിഎം 19 അംഗങ്ങളാണ് സിപിഐക്ക് ഉള്ളത്. 19 പേരെയും സിപിഎമ്മിന് വിശ്വാസമില്ല. എന്‍സിപിയെയും വിശ്വാസം പോരാ. 19 പേര്‍ മാറിയാല്‍ എല്‍ഡിഎഫ് മന്ത്രിസഭയുടെ ഭൂരിപക്ഷം 72 സീറ്റാകും. അത് കേവല ഭൂരിപക്ഷമായി മാറും. സിപിഐ മാറിയാലും ഒരു ചുക്കും ഇല്ലെന്ന് കാണിക്കാനാണ് കെ എം മാണിയെ സിപിഎം ചേര്‍ത്തു നിര്‍ത്തുന്നത്. മാണിയെ കാണിച്ച് സിപിഐയെ വിരട്ടും. കാരണം മാണിക്ക് 6 അംഗങ്ങളഉം 2 എംപിമാരും ഉണ്ട്. സിപിഐയെക്കാള്‍ പിണറായിക്ക് വിശ്വാസം കെ എം മാണിയെയാണ്.
നേരത്തെ പിണറായി മാണിയെ എല്‍ഡിഎഫിലേയ്ക്ക് ക്ഷണിച്ചിരുന്നു. അതാണ് മാണി ബാര്‍ക്കോഴ കേസില്‍ അകപ്പെടാനുള്ള കാരണം. മാണിയോട് ഉമ്മന്‍ചാണ്ടി പെരുമാറിയതിനേക്കാളും മാന്യമായാണ് പിണറായി പെരുമാറിയത്. മാണിക്കെതിരായി വിജിലന്‍സ് കോടതിയില്‍ നിലവിലുള്ള കേസില്‍ പുനരന്വേഷണത്തില്‍ കഴമ്പില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയത് ഇതിന്റെ ഭാഗമാണ്.
എല്‍ഡിഎഫില്‍ കെ എം മാണി ചായാന്‍ സാധ്യതയില്ല. കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമായി കഴിഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നില്‍ ബുധനാഴ്ച നടത്തിയ സമരം പോലും പൊ
https://www.facebook.com/Malayalivartha