കൊച്ചിയില്‍ നിരോധിത സിഗററ്റുകളുടെ വന്‍ശേഖരം എക്‌സൈസ് പിടികൂടി, പരിശോധന വ്യാപകമാക്കുന്നു

കൊച്ചിയിലെ സ്‌കൂള്‍വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് വില്‍പ്പനയ്‌ക്കെത്തിച്ച നിരോധിത സിഗററ്റുകളുടെ വന്‍ശേഖരം എക്‌സൈസ് പിടികൂടി. നഗരത്തിന്റെ വിവിധ മേഖലകളില്‍നടത്തിയ മിന്നല്‍പരിശോധനയില്‍ ഏഴു ലക്ഷം രൂപയുടെ സിഗരറ്റുകളാണ് കണ്ടെടുത്തത്. പ്രധാനമായും പെണ്‍കുട്ടികളെ ലക്ഷ്യമിട്ടായിരുന്നു നിരോധിത സിഗററ്റുകളുടെ വിപണനമെന്ന്് എക്‌സൈസ് പറഞ്ഞു.
പലനിറത്തില്‍,പലമണത്തില്‍.പല വലിപ്പത്തിലുള്ള സിഗററ്റുകള്‍. പേനക്കുള്ളില്‍ ഒളിപ്പിച്ചു വെക്കാനാവുന്നതു വരെയുണ്ട് ഇക്കൂട്ടത്തില്‍!. സ്‌കൂള്‍ വിദ്യാര്‍ഥികളെ,പ്രത്യേകിച്ച് പെണ്‍കുട്ടികളെ ലക്ഷ്യമിട്ടാണ് ഇത്തരം സിഗററ്റുകള്‍വിപണിയില്‍ വിറ്റിരുന്നത്.പുകയില കലര്‍ത്തിയ പേസ്ട്രി പാക്കറ്റുകളും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്.
തോപ്പുംപടി, കലൂര്‍, മറൈന്‍െ്രെഡവ് എന്നിവിടങ്ങളിലെ കടകളില്‍ നടത്തിയ പരിശോധനയിലാണ് ഏഴ് ലക്ഷം രൂപയിലധികം വിലവരുന്ന സിഗററ്റുകള്‍ പിടിച്ചെടുത്തത്. ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കാന്‍ അവകാശമില്ലാത്ത വിദേശനിര്‍മിതമായ സിഗററ്റുകളാണ് പിടിച്ചെടുത്തതില്‍ അധികവും. പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന നിയമപരമായ മുന്നറിയിപ്പ് മിക്കതിലും പതിച്ചിരുന്നില്ല. സംഭവുമായി ബന്ധപ്പെട്ട് പത്ത് പേരെ കസ്റ്റഡിയിലെടുത്ത് ജാമ്യത്തില്‍വിട്ടു.. വരുംദിവസങ്ങളില്‍ പരിശോധന വ്യാപകമാക്കാനാണ് എക്‌സൈസ് വിഭാഗത്തിന്റെ തീരുമാനം.
https://www.facebook.com/Malayalivartha