ഒന്നര വയസ്സില്‍ റെക്കോര്‍ഡിന് ഉടമയായ കുഞ്ഞു ബെയ്ബുവിനും അമ്മയ്ക്കും പുതിയ റെക്കോര്‍ഡ്

ഒന്നര വയസ്സില്‍ തന്നെ ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയതാണ് ബേയ്ബൂ എന്ന് വിളിക്കുന്ന കുഞ്ഞു കനിഷ്‌ക.പൊതുവേദിയില്‍ പ്രകടനം കാഴ്ച വച്ച ഏറ്റവും കുറഞ്ഞ പ്രായക്കാരി എന്ന നിലയിലും കുറഞ്ഞ പ്രായത്തില്‍ നീളമേറിയ പെയിന്റിങ് വരച്ചതിന്റെ പേരിലും ഇതിനു മുന്‍പ് തന്നെ ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരുന്നു. ദുബായില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫെയറിലായിരുന്നു കനിഷ്‌ക സ്റ്റേജ് പെര്‍ഫോമന്‍സ് നടത്തിയത്.
എന്നാല്‍ ഇത്തവണ കനിഷ്‌കയുടെ അമ്മയും ചിത്രകാരിയുമായ ശരിക്കും മകള്‍ കനിഷ്‌കയ്ക്കും ഒരുപോലെ അവാര്‍ഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് രണ്ടു പേരും. നിറങ്ങളുടെ പാതയിലൂടെ സഞ്ചരിക്കുന്ന അമ്മയ്ക്കും മകള്‍ക്കും ഈ വര്‍ഷം ലഭിച്ച യു.ആര്‍.എഫ്. ഏഷ്യന്‍ റെക്കോഡുകള്‍ ഈ വര്‍ണ്ണങ്ങള്‍ക്ക് നിറപ്പകിട്ടു കൂട്ടുന്നു.
കനിഷ്‌കയെ പ്രസവിക്കുന്നതിനു രണ്ടുദിവസം മുമ്പുവരെ അമ്മ ശാരി ചിത്രകലാക്യാമ്പിലായിരുന്നു. പിച്ചവെക്കാന്‍ പഠിക്കുന്നതിനു മുമ്പ് എട്ടുമാസം പ്രായമുള്ളപ്പോള്‍ ബെയ്ബുവെന്നു വിളിക്കുന്ന കനിഷ്‌ക വര്‍ണ്ണങ്ങളിലൂടെയുള്ള നടത്തം തുടങ്ങി. തൃശ്ശൂര്‍ സ്വദേശികളായ ബിജേഷ് ശരി ദമ്പതികളുടെ മകളാണ് കനിഷ്‌ക.
ചെറുപ്പംമുതലെ ഉറക്കമെണീറ്റാല്‍ ബെയ്ബുവിനു ആദ്യം വേണ്ടത് പെയിന്റും ബ്രഷുമാണ്. ആംഗ്യത്തിലൂടെയും മറ്റും ഇവള്‍ ഇതെല്ലാം ഒപ്പിച്ചെടുക്കും. വാട്ടര്‍കളറും ഓയില്‍ പെയിന്റും എല്ലാം ഉപയോഗിച്ച് പിന്നെ ഒരു വരയാണ്. ഇങ്ങനെ നിരവധി ചിത്രങ്ങള്‍ വരച്ചുതീര്‍ത്തു. കേരളത്തിലും ഇന്ത്യയ്ക്കു പുറത്തും കനിഷ്‌ക നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി.നിരവധി ചിത്രകാരന്‍മാര്‍ ഇവളുടെ വരകണ്ട് തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു. ബ്രഷുകള്‍ കൈകളില്‍ നന്നായി വഴങ്ങും. പേപ്പര്‍, കാന്‍വാസ്, ഫാബ്രിക് തുണി എന്നിവയിലെല്ലാമാണ് വര. വാട്ടര്‍ കളര്‍, ഫാബ്രിക് പെയിന്റ്, ഓയില്‍പെയിന്റ് എന്നിവയിലെല്ലാം വരയ്ക്കും.
https://www.facebook.com/Malayalivartha