ജിഷ വധക്കേസ്: അമീറുല്‍ ഇസ്ലാം ജാമ്യാപേക്ഷ സമര്‍പ്പിച്ചു

ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍പാകെ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. പ്രതിയുടെ അപേക്ഷ കേസിലെ തെളിവെടുപ്പും അന്വേഷണവും പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നാണ്. പ്രതി ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത് ജിഷ വധക്കേസില്‍ അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിക്കൊണ്ടിരിക്കെയാണ്.
അന്വേഷണ സംഘത്തിന്റെ ശ്രമം പ്രതി അറസ്റ്റിലായി 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു. എന്നാല്‍ കൊലക്കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ 90 ദിവസത്തെ സാവകാശം ചൂണ്ടിക്കാട്ടി പോലീസ് കൂടുതല്‍ സമയം ചോദിച്ച് കഴിഞ്ഞ ദിവസം അപേക്ഷ സമര്‍പ്പിച്ചിരുന്നു.
പോലീസ് കുറ്റപത്രം തയ്യാറാക്കിയത് ദലിത് പീഡനക്കുറ്റം ചുമത്തിയ കേസുകളില്‍ 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന വ്യവസ്ഥയനുസരിച്ചാണ്. ജിഷ കൊലകേസ് ദലിത് പീഡനക്കുറ്റത്തേക്കാള്‍ ശിക്ഷാര്‍ഹമായ കൊലപാതകം, മാനഭംഗം തുടങ്ങിയ കുറ്റങ്ങളും ഉള്‍പ്പെടുന്ന കുറ്റകൃത്യമാണ്. ഈ സാഹചര്യത്തില്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ച കേസില്‍ വീഴ്ചകളില്ലാത്ത കുറ്റപത്രം സമര്‍പ്പിക്കാനുള്ള സാവകാശമാണ് പോലീസ് കോടതിയോട് അപേക്ഷിച്ചിട്ടുള്ളത്.
ഇതേസമയം ജിഷ കേസില്‍ ദലിത് പീഡനക്കുറ്റം സ്ഥാപിക്കാന്‍ കടമ്പകള്‍ ഏറെയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രതി വീട്ടില്‍ കടന്നുകയറി ജിഷയെ ആക്രമിക്കാനും കൊലപ്പെടുത്താനുമുള്ള കാരണമാണ് പ്രധാനം.
ഇത് ജിഷ ദലിത് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വ്യക്തിയായതിനാലാണെന്ന് കോടതിയില്‍ സ്ഥാപിക്കാന്‍ കഴിയണം. അതിന് പ്രതി അമീറും കൊല്ലപ്പെട്ട ജിഷയുമായുള്ള മുന്‍പരിചയം അടക്കം പോലീസ് തെളിയിക്കേണ്ടി വരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
https://www.facebook.com/Malayalivartha